വൈദ്യുത ചാർജിന്റെ പ്രവാഹം From Wikipedia, the free encyclopedia
വൈദ്യുത ചാർജിന്റെ പ്രവാഹമാണ് വൈദ്യുത ധാര (ആംഗലേയം: Electric current). ഈ പ്രവാഹത്തിന്റെ തീവ്രത അഥവാ നിരക്ക് അളക്കുന്നതിനുള്ള ഏകകമാണ് ആമ്പിയർ (ആംഗലേയം: amperes). ലോഹങ്ങളുടെ തന്മാത്രകളിൽ ധാരാളമായുള്ള സ്വതന്ത്ര ഇലക്ട്രോണുകളുടെ ഒഴുക്കാണ് അവയിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന്റെ ഹേതു. ദ്രാവകങ്ങളിലൂടെയുള്ള വൈദ്യുത പ്രവാഹത്തിനെ വൈദ്യുത വിശ്ലേഷണം എന്നു പറയുന്നു. അയോണുകളാണ് (ചാർജ് ചെയ്യപ്പെട്ട അണുക്കൾ) ഇവിടെ വൈദ്യുതവാഹകരായി പ്രവർത്തിക്കുന്നത്. വൈദ്യുതക്ഷേത്രം പ്രകാശവേഗതയിൽ ആണ് ചാർജ്വാഹികളായ കണങ്ങളെ നയിക്കുന്നതെങ്കിലും കണങ്ങൾ താരതമ്യേന കുറഞ്ഞ വേഗതയിലാണ് നീങ്ങുന്നത്.
വൈദ്യുതകാന്തികത | ||||||||||||
വൈദ്യുതി · കാന്തികത
| ||||||||||||
കൂടുതൽ അറിയാൻ ഇ വെബ്സൈറ്റ് സന്ദർശിക്കു = Bơm năng lượng mặt trời
ചാർജ് ചെയ്യപ്പെട്ട കണങ്ങളുടെ ഒരേ ദിശയിലേക്കുള്ള പ്രവാഹമാണ് നേർധാര. ബാറ്ററികളിൽ നിന്നും ലഭിക്കുന്ന വൈദ്യുതപ്രവാഹം ഇതിനുദാഹരണമാണ്.
തുടർച്ചയായി ദിശ മാറുന്ന വൈദ്യുതപ്രവാഹമാണ് പ്രത്യാവർത്തി ധാര. വീടുകളിലും മറ്റു വ്യവസായിക ആവശ്യങ്ങൾക്കും ലഭ്യമാകുന്ന വൈദ്യുതി ഇതിന് ഉദാഹരണമാണ്. ഭാരതത്തിൽ ലഭ്യമാകുന്ന പ്രത്യാവർത്തി ധാരയുടെ ആവൃത്തി 50 ഹെർട്സ് ആണ്. അതായത് ഒരു സെക്കന്റിൽ തന്നെ 50 പ്രാവശ്യം ഒരു ദിശയിലേക്കും 50 പ്രാവശ്യം എതിർദിശയിലേക്കും വൈദ്യുതി പ്രവാഹം നടക്കുന്നു.
“ | താപനില സ്ഥിരമെങ്കിൽ ഒരു ചാലകത്തിന്റെ അഗ്രങ്ങൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസവും അതിലൂടെയുള്ള കറന്റും തമ്മിലുള്ള അനുപാതം സ്ഥിരമായിരിക്കും. ഇതാണ് ഓം നിയമം. | ” |
ഒരു വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസത്തിൽ ഒരു ആമ്പിയർ കറന്റ് ചാലകത്തിൽ കൂടി പ്രവഹിക്കുമെങ്കിൽ ചാലകത്തിന്റെ പ്രതിരോധം ഒരു ഓം ആകുന്നു. ജോർജ് സൈമൺ ഓം എന്ന ശാസ്ത്രജ്ഞൻ ആവിഷ്കരിച്ച ഈ നിയമം, വൈദ്യുതധാരയും വോൾട്ടതയുമായുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ്.
വൈദ്യുതിയുടെ പ്രവാഹം ധന (positive) ടെർമിനലിൽ നിന്ന് ഋണ (negative)ടെർമിനലിലേക്ക് ആണ് എന്നാണ് ചരിത്രപരമായ വിശ്വാസം. എന്നാൽ വൈദ്യുത ചാർജ് വഹിക്കുന്ന കണങ്ങൾ സാഹചര്യത്തിനനുസരിച്ച് ഏതു ദിശയിലേക്കും ചിലപ്പോൾ ഒരേസമയം ഇരുദിശകളിലേക്കും പ്രവഹിക്കുന്നു (ഉദാ: വൈദ്യുത വിശ്ലേഷണം). ലാളിത്യത്തിനായി ധന-ഋണ ദിശയാണ് കൂടുതലായും ഉപയോഗിക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.