വീക്ഷാഗോപുരം
From Wikipedia, the free encyclopedia
യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി 414 ഭാഷകളിൽ പ്രസിദ്ധികരിക്കുന്ന ഒരു മതപരമായ മാസികയാണ് വിക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു. യഹോവയുടെ സാക്ഷികളുടെ നിയമപരമായ കോർപ്പറേഷനായ വാച്ച് ടവർ ബൈബിൾ അന്റ് ട്രാക്റ്റ് സൊസൈറ്റി ഒഫ് പെനിസിൽവാനിയയുടെ വാൾക്കിൽ ന്യൂയോർക്കിലും, മറ്റ് ഇതര ബ്രാഞ്ച് ഒഫീസുകളിലുമുള്ള അച്ചടിശാലകളിലാണ് ഇവ അച്ചടിക്കപെടുന്നത്. യഹോവയുടെ സാക്ഷികൾ അവരുടെ വിടുതോറുമുള്ള പ്രവർത്തനങ്ങൾക്ക് ഉണരുക! എന്ന കൂട്ടുമാസികക്കൊപ്പം വീക്ഷാഗോപുരം മാസിക ഉപയോഗിക്കുന്നു.[2][3] വീക്ഷാഗോപുരം--അധ്യയന പതിപ്പ് അവരുടെ ലോകവ്യാപകമായ ആരാധനാലയങ്ങളിൽ പഠനത്തിനുപയോഗിക്കുന്നു; വീക്ഷാഗോപുരം--പരസ്യ പതിപ്പ് പൊതുജനങ്ങൾക്ക് വിതരണം ചെയ്യപെടുന്നു. വീക്ഷാഗോപുരം--പരസ്യ പതിപ്പ് ലോകത്തിലേക്കും വച്ച് ഏറ്റവും പ്രചാരമുള്ള മാസികയാണ്, 9,32,81,789 പ്രതികളാണ് ഒരോ ലക്കവും ശരാശരി മുദ്രണം ചെയ്യപെടുന്നത്. [4]
ഗണം | മതപരം |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | അർധ-മാസം |
സർക്കുലേഷൻ | ഒറ്റ ലക്കം 93,281,789 പ്രതികൾ |
പ്രധാധകർ | വാച്ച് ടവർ ബൈബിൾ അന്റ് ട്രാക്റ്റ് സൊസൈറ്റി ഒഫ് ന്യുയോർക്ക് |
ആദ്യ ലക്കം | 1879 |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | ലോകവ്യാപകം |
ഭാഷ | 414 ഭാഷകളിൽ [1] |
വെബ് സൈറ്റ് | http://www.jw.org/ml/ |
ISSN | 0043-1087 |
സംഘടന | യഹോവയുടെ സാക്ഷികൾ |