![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/a/ae/WiproLogo.jpg/640px-WiproLogo.jpg&w=640&q=50)
വിപ്രോ ടെക്നോളജീസ്
From Wikipedia, the free encyclopedia
വിവരസാങ്കേതിക വിദ്യാ സർവ്വീസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണ് 1980-ൽ ആരംഭിച്ച വിപ്രോ ടെക്നോളജീസ്. ഇത് വിപ്രോ ലിമിറ്റഡിന്റെ ഗ്ലോബൽ ഐ.ടി സർവീസസ് വിഭാഗമാണ്. ബാംഗ്ലൂർ ആസ്ഥാനമായ ഈ കമ്പനി ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയാണ്[2]. 2002-വിപ്രോ സ്വന്തമാക്കിയ ഒരു ബി.പി.ഒ. കമ്പനിയിലെ ഉദ്യോഗസ്ഥരടക്കം ഈ കമ്പനിക്ക് സെപ്തംബർ 2009 പ്രകാരം 97981 ജീവനക്കാർ ഉണ്ട്[3][4] .
![]() | |
പബ്ലിക് (NYSE: WIT) | |
വ്യവസായം | Information technology services |
സ്ഥാപിതം | 1945 (സ്വാതന്ത്യത്തിനു മുമ്പ്) |
ആസ്ഥാനം | ![]() |
പ്രധാന വ്യക്തി | അസിം പ്രേംജി, ചെയർമാൻ &മാനേജിങ്ങ് ഡയരക്ടർ |
വരുമാനം | ![]() |
മൊത്ത വരുമാനം | ![]() |
ജീവനക്കാരുടെ എണ്ണം | 97,891 സെപ്തംബർ (2009) പ്രകാരം [1] |
വെബ്സൈറ്റ് | www.wipro.com |
ഇപ്പോഴത്തെ ചെയർമാൻ അസിം പ്രേംജിയുടെ പിതാവ് ഹാഷം പ്രേംജി 1945-ൽ സ്ഥാപിച്ച വെസ്റ്റേൺ ഇന്ത്യാ വെജിറ്റെബിൾ പ്രോഡക്റ്റ്സ് എന്ന സസ്യ എണ്ണ കമ്പനിയിൽനിന്നാണ് ഇന്നത്തെ വിപ്രോയുടെ തുടക്കം. മഹാരാഷ്ട്രയിലെ അമല്നീരിൽ സ്ഥാപിച്ച വനസ്പതി നിർമ്മാണ ഫാക്ടറിയിൽ നിന്നു തുടങ്ങിയ വിപ്രൊ പിന്നീട് പല മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. 1970കളുടെ അന്ത്യത്തിൽ വിപ്രോ ഐ.ടി മേഖലയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.