![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/54/Vijaymallya.jpg/640px-Vijaymallya.jpg&w=640&q=50)
വിജയ് മല്യ
From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ വ്യവസായിയും, രാജ്യസഭാ എം.പിയുമാണ് വിജയ് മല്യ. (കന്നട/കൊങ്കണി:ವಿಜಯ್ ಮಲ್ಯ, (ജനനം: ഡിസംബർ 18, 1955). വ്യവസായിയായിരുന്ന വിത്തൽ മല്യയുടെ മകനായ ഇദ്ദേഹം യുണൈറ്റഡ് ബ്രീവറീസ് , കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു. 1983-ൽ അദേഹത്തിന്റെ പിതവിന്റെ പെട്ടെന്നുള്ള മരണത്തെതുടർന്ന് ഇരുപത്തിയെട്ടാം വയസ്സിൽ കമ്പനിയുടെ മേധാവിയയി.[1]
വസ്തുതകൾ വിജയ് മല്യ, ജനനം ...
വിജയ് മല്യ | |
---|---|
![]() | |
ജനനം | (1955-12-18) ഡിസംബർ 18, 1955 (68 വയസ്സ്) ബണ്ട്വാൽ, കർണ്ണാടക, ഇന്ത്യ |
തൊഴിൽ | രാജ്യസഭ എം.പി, ചെയർമാൻ- യുണൈറ്റഡ് ബ്രീവറീസ് ഗ്രൂപ്പ്, കിംങ്ഫിഷർ എയർലൈൻസ്, ഫോർസ് ഇന്ത്യ, റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ, United Racing and Bloodstock Breeders |
അടയ്ക്കുക
വിജയ് മല്യ, 2008 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയിൽ 162 മത്തെതും, ഇന്ത്യയിലെ ധനികന്മാരിൽ 41മതും ആണ്.[2] 17 ബാങ്കുകളിൽ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർഥനയനുസരിച്ചായിരുന്നു നടപടി.[3]