മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ വിമാനകമ്പനി ആയിരുന്നു കിംഗ്ഫിഷർ ഐയർലൈൻസ്. 2011 ഡിസംബർ വരെ കിംഗ്ഫിഷർ എയർലൈൻസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനസേവനകമ്പനിയായിരുന്നു. എന്നാൽ 2012-ൽ കമ്പനി വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയുണ്ടായി. ജീവനക്കർക്കു വേതനം കൊടുക്കാൻ കഴിയാതെയും കടബാദ്ധ്യത മൂലം സേവനം നിർത്തി വെയ്ചു. ശംബള കുടിശ്ശിക തീർക്കണം എന്നാവശ്യപ്പെട്ട് ജീവനക്കാർ സമരം ചെയ്തതു മൂലമാണ് അടച്ചുപ്പൂട്ടൽ നേരിട്ടത്.[4] വ്യോമയാന ഡയറക്‌ടറേറ്റ്‌ ജനറൽ ലൈസൻസ് പുതുക്കുവാൻ 2012 ഡിസംബർ 31 വരെ സാവകാശം നൽകിയെങ്കിലും കിംഗ്ഫിഷറിനു പുനരരുദ്ധാരണ പദ്ധതി സമർപ്പിക്കുവാൻ സാധിച്ചില്ല. ആയതിനാൽ 2013 ജനുവരി ഒന്നിനു തന്നെ 2012 നവംബറിൽ താത്ക്കാലികമായി റദ്ദാക്കിയ ലൈസൻസ് പൂർണമായും റദ്ദാക്കി.[5]

വസ്തുതകൾ IATA IT, ICAO KFR ...
കിംഗ്ഫിഷർ എയർലൈൻസ്
Thumb
IATA
IT
ICAO
KFR
Callsign
KINGFISHER
തുടക്കം2003
തുടങ്ങിയത്9 May 2005
Ceased operationsOctober 2012
ഹബ്
സെക്കൻഡറി ഹബ്
Focus cities
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംകിംഗ് ക്ലബ്ബ്
വിമാനത്താവള ലോഞ്ച്കിംഗ്ഫിഷർ ലോൻജ്ജ്
ഉപകമ്പനികൾകിംഗ്ഫിഷർ എക്സ്പ്രസ്സ്
Fleet size7
ലക്ഷ്യസ്ഥാനങ്ങൾ25[1]
ആപ്തവാക്യംFly The Good Times
മാതൃ സ്ഥാപനംയു. ബി. ഗ്രൂപ്പ്
ആസ്ഥാനംദ് ക്യൂബ്, മുംബൈ, മഹാരാഷ്ട്ര[2][3]
പ്രധാന വ്യക്തികൾ
വരുമാനം58.15 ബില്യൺ (US$910 million) (2012)
അറ്റാദായം−23.28 ബില്യൺ (US$−360 million) (2012)
തൊഴിലാളികൾ5,696 (2012)
വെബ്‌സൈറ്റ്flykingfisher.com
അടയ്ക്കുക

ചരിത്രം

ബെംഗളൂരു ആസ്ഥാനമയി പ്രവർത്തിക്കുന്ന യുണൈറ്റഡ് ബ്രൂവറീസിന്റെ ഉടമസ്ഥതയിൽ 2003-ൽ വിമാന സർവീസ് കമ്പനി തുടങ്ങി. 2005 മേയ് ഒൻപതു മുതൽ കിംഗ്ഫിഷർ ഐയർലൈൻസ് അവരുടെ ആഭ്യന്തര വിമാന സേവനം ആരംഭിച്ചു. 2008 സെപ്റ്റംബർ മൂന്നു മുതൽ അന്താരാഷ്ട്ര സർവീസിനു തുടങ്ങി. ആരംഭം മുതലെ നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനി എയർ ഡെക്കാൻ പൂർണ്ണമയും ഏറ്റടുത്തതോടെ വീണ്ടും കടത്തിലായി.

വിമാനം

കൂടുതൽ വിവരങ്ങൾ വിമാനം, പ്രവർത്തനത്തിൽ ...
കിംഗ്ഫിഷർ ഐയർലൈൻസ് വിമാനക്കൂട്ടം
വിമാനം പ്രവർത്തനത്തിൽ യാത്രക്കാർ കുറിപ്പ്‌
എയർബസ്‌ A319-133 1 വി. ഐ. പി. വി. ഐ. പി. യു ബി ഗ്രൂപ്പ്
എയർബസ്‌ A320-232 2 134
ATR 72-500 3 66
ബോയിങ് 727-044 1 വി. ഐ. പി വി. ഐ. പി യു. ബി. ഗ്രൂപ്പ്
ആകെ 7
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.