വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ
From Wikipedia, the free encyclopedia
ജീവിച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ച് ജീവചരിത്രസംബന്ധമായ പരാമർശങ്ങൾ ഏതു ലേഖനത്തിൽ നടത്തുമ്പോഴും എഡിറ്റർമാർ പ്രത്യേകം ശ്രദ്ധാലുക്കളായിരിക്കണം. അത്തരം പരാമർശങ്ങളിൽ അതീവ സൂക്ഷ്മത പാലിക്കുകയും, പ്രസ്തുത പരാമർശങ്ങൾ കണിശമായും അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്ത് നിലവിലിരിക്കുന്ന നിയമങ്ങൾക്കും വിക്കിപീഡിയയുടെ താഴെ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഉള്ളടക്ക നയങ്ങൾക്കുമനുസൃതമായി മാത്രമേ നടത്താവൂ.
വിക്കിപീഡിയയുടെ നയങ്ങൾ |
---|
തത്ത്വങ്ങൾ |
പഞ്ചസ്തംഭങ്ങൾ |
തർക്കവിഷയങ്ങൾ |
സന്തുലിതമായ കാഴ്ച്ചപ്പാട് പരിശോധനായോഗ്യത |
ഒത്തൊരുമിച്ചുള്ള പ്രവർത്തനം |
മര്യാദകൾ വ്യക്തിപരമായി |
കൂടുതൽ |
നയങ്ങളുടെ പട്ടിക |
- സന്തുലിതമായ കാഴ്ചപ്പാട് (Neutral Point of View - NPOV)
- പരിശോധനായോഗ്യത
- കണ്ടെത്തലുകൾ അരുത്
![]() |
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക. |
![]() |
ഈ താളിന്റെ രത്നച്ചുരുക്കം: വിക്കിപീഡിയ ലേഖനങ്ങൾ യഥാർത്ഥ വ്യക്തികളുടെ ജീവിതങ്ങളെ സ്വാധീനിക്കും. അതിനാൽ വിക്കിപീഡീയർ ലേഖനങ്ങൾ സൃഷ്ടിക്കുമ്പോഴും തിരുത്തുമ്പോഴും മനഃസാക്ഷിക്കനുസൃതമായും നിയമപരമായും ഉത്തരവാദിത്വമുണ്ടെന്നോർമ്മിക്കുകയും നീതിപുലർത്തുകയും ചെയ്യുക. ജീവചരിത്രസംബന്ധമായ ഉള്ളടക്കം അങ്ങേയറ്റം ശ്രദ്ധയോടുകൂടെ, പരിശോധനായോഗ്യത, സന്തുലിതമായ കാഴ്ചപ്പാട്, കണ്ടെത്തലുകൾ അരുത് എന്നീ മാർഗ്ഗരേഖകൾക്കനുസൃതമായി മാത്രം സൃഷ്ടിക്കുക, പ്രത്യേകിച്ച് പ്രസ്തുത ഉള്ളടക്കം വിവാദസംബന്ധിയെങ്കിൽ |
ഏറ്റവും പ്രഥമമായി ഉള്ളടക്കം സത്യവും വസ്തുതാപരവുമായിരിക്കണം.[1] അതീവ ഗുണമേന്മയുള്ള ആധാരങ്ങൾ ലേഖനങ്ങൾക്ക് അവലംബമായി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള തെളിവില്ലാത്ത പരാമർശങ്ങൾ, പ്രത്യേകിച്ച് വിവാദപരമായ പരാമർശങ്ങൾ — അതു പുകഴ്ത്തുന്നതോ, ഇകഴ്ത്തുന്നതോ, അതോ ചോദ്യം ചെയ്യപ്പെടാവുന്നതോ ആയിക്കൊള്ളട്ടെ — അവ വിക്കിപീഡിയ ലേഖനങ്ങളിൽനിന്നോ, സംവാദം താളുകളിൽനിന്നോ, ഉപയോക്താവിന്റെ താളുകളിൽനിന്നോ, സംരംഭം താളുകളിൽനിന്നോ ചർച്ച കൂടാതെ എത്രയും പെട്ടെന്ന് നീക്കം ചെയ്യേണ്ടതാണ്.[2] ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ജീവചരിത്രസംബന്ധമായ പരാമർശങ്ങൾ ഉൾപ്പെടുത്തുമ്പോൾ ഒരു കാര്യം ഏറ്റവും പ്രധാനമായി ഓർത്തിരിക്കുക—"ഉപദ്രവിക്കരുത്". വിക്കിപീഡീയ ഒരു വിജ്ഞാനകോശമാണ്, ഒരു മഞ്ഞപ്പത്രമല്ല; മറ്റുള്ളവരുടെ ജീവിതസംബന്ധമായ ചൂടുള്ള ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നതല്ല നമ്മുടെ ജോലി. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ (BLP), പ്രസ്തുത വ്യക്തിയുടെ സ്വകാര്യത നഷ്ടപ്പെടുത്താതെ, യാഥാസ്ഥിതികമായ മനോഭാവത്തോടെ വേണം എഴുതാൻ.
ഈ നയം ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ജീവചരിത്ര ലേഖനങ്ങൾക്കു മാത്രമല്ല, മറ്റു ലേഖനങ്ങളിലുള്ള ജീവചരിത്രസംബന്ധമായ പരാമർശങ്ങൾക്കും മാർഗ്ഗരേഖയാവണം. ജീവിച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന വാക്യത്തിന് തെളിവ് നൽകാനുള്ള ചുമതല പ്രസ്തുത വാക്യം ചേർത്ത വ്യക്തിയിൽ സംശയലേശമന്യേ സുദൃഢമായി നിക്ഷിപ്തമാണ്.
ഒരു എഡിറ്റർ എന്ന നിലയിലോ, ലേഖനത്തിലെ കേന്ദ്രകഥാപാത്രമെന്ന നിലയിലോ താങ്കൾക്ക് ജീവചരിത്രസംബന്ധമായ പരാമർശത്തെക്കുറിച്ച് ആക്ഷേപമെന്തെങ്കിലുമുണ്ടെങ്കിൽ ദയവായി BLP നോട്ടീസ്ബോർഡിൽ പ്രസ്തുത കാര്യമുന്നയിക്കാവുന്നതാണ്.