വിക്കിപീഡിയ:ശ്രദ്ധേയത (വ്യക്തികൾ)
From Wikipedia, the free encyclopedia
ഒരു വിഷയത്തിന് വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്തത്തക്ക യോഗ്യതയുണ്ടോ എന്ന് വ്യക്തമാക്കാനായി വിക്കിപീഡിയയ്ക്കകത്ത് ഉപയോഗിക്കുന്ന ഒരു ഉൾപ്പെടുത്തൽ മാനദണ്ഡമാണ് ശ്രദ്ധേയത. ഒരു ലേഖനത്തിലെ പ്രതിപാദ്യവിഷയം ശ്രദ്ധേയതയുള്ളതോ, അല്ലെങ്കിൽ "ശ്രദ്ധിക്കപ്പെടാൻ യോഗ്യമോ" ആയിരിക്കണം. അതായത് "രേഖപ്പെടുത്തത്തക്ക ശ്രദ്ധ ലഭിക്കും വിധം പ്രാധാന്യമുള്ളതോ , താല്പര്യമുണർത്തുന്നതോ അസാധാരണമായതോ" ആയ വിഷയം ശ്രദ്ധേയമാണ്.[1] ശ്രദ്ധേയത എന്ന വാക്കിന് "പ്രസിദ്ധമെന്നോ", "ജനപ്രീയമെന്നോ" ഉള്ള അർത്ഥത്തിന് ഇവിടെ പ്രസക്തിയുണ്ടെങ്കിൽ പോലും ദ്വിതീയ പ്രാധാന്യം മാത്രമേയുള്ളൂ.
![]() |
ഈ താൾ വിക്കിപീഡിയയുടെ ശ്രദ്ധേയത സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്. |
![]() |
ഈ താളിന്റെ രത്നച്ചുരുക്കം:
|
ഉൾപ്പെട്ട മാർഗ്ഗരേഖകൾ |
---|
ശ്രദ്ധേയത |
സജീവ നിർദ്ദേശങ്ങൾ |
ഉള്ളടക്കത്തിന്റെ പ്രസക്തി |
ഇതും കാണുക |
പൊതുവേയുള്ള |
ജീവചരിത്രങ്ങളുടെ കാര്യത്തിൽ വിക്കിപീഡിയയിൽ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ[2] ചർച്ചകളിലൂടെ എത്തിച്ചേർന്ന അഭിപ്രായസമന്വയത്തിലൂടെ രൂപീകരിച്ചതും നിരന്തരം ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമാണ്. ഒരു വ്യക്തിയെ സംബന്ധിച്ച ലേഖനം എഴുതപ്പെടണമോ, ലയിപ്പിക്കണമോ, നീക്കം ചെയ്യണമോ അതോ കൂടുതൽ വികസിപ്പിക്കണമോ എന്നതുസംബന്ധിച്ച നിർദ്ദേശങ്ങളാണ് ഇതിലുള്ളത്. ജീവചരിത്ര ലേഖനങ്ങൾ എപ്രകാരമെഴുതണം എന്നതുസംബന്ധിച്ച വിവരങ്ങൾക്കായി ജീവചരിത്രങ്ങൾക്കായുള്ള ശൈലീപുസ്തകവും ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രം സംബന്ധിച്ച നയവും കാണുക.
ലേഖനത്തിന്റെ തലക്കെട്ട് ലേഖനം എന്തിനെ സംബന്ധിച്ചാണെന്നതു സംബന്ധിച്ച വ്യക്തമായ സൂചന നൽകുന്നതാകണം. ഒരു വ്യക്തിയെ സംബന്ധിച്ച് ആവശ്യത്തിന് സാധുവായ വിവരങ്ങൾ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പേരാകണം താളിന്റെ തലക്കെട്ടായി കൊടുക്കേണ്ടത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു സംഭവത്തെപ്പറ്റി മാത്രമേ ആവശ്യത്തിന് വിവരങ്ങൾ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളൂവെങ്കിൽ ലേഖനത്തിന്റെ തലക്കെട്ട് ആ സംഭവത്തെപ്പറ്റിയാകണം(ഉദാ: സ്റ്റീവ് ബാർട്ട്മാൻ സംഭവം) . ചിലപ്പോൾ ഒരു പ്രശസ്ത വ്യക്തി മരിക്കുമ്പോൾ അവരുടെ മരണത്തെപ്പറ്റിത്തന്നെ ഒരു ലേഖനത്തിൽ ഉൾക്കൊള്ളിക്കാവുന്നത്ര വിവരങ്ങൾ കാണും. (ഉദാഹരനത്തിന് മൈക്കൽ ജാക്സണിന്റെ മരണം അല്ലെങ്കിൽ ഡയാന രാജകുമാരിയുടെ മരണം). ശ്രദ്ധേയനായ ഒരു വ്യക്തിയെ സംബന്ധിച്ച പ്രധാന ലേഖനത്തിൽ വിസ്താരഭയം മൂലം അവരെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾപ്പെടുത്താൻ സാധിച്ചു എന്നുവരില്ല. അത്തരം വിവരങ്ങൾ ഉൾപ്പെടുത്താൻ ജോർജ്ജ് ഓർവെലിന്റെ ഗ്രന്ഥങ്ങൾ എന്നതുപോലെ പ്രത്യേക ലേഖനം സൃഷ്ടിക്കാവുന്നതാണ്. ഒരു വ്യക്തിയുടെ കൊലപാതകത്തിന് ശ്രദ്ധേയതയുണ്ടെങ്കിൽ ലേഖനത്തിന്റെ തലക്കെട്ട് അതെപ്പറ്റിയാകാവുന്നതാണ് (ഉദാ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ്).