വിക്കിപീഡിയ:ശ്രദ്ധേയത (വെബ് ഉള്ളടക്കം)
From Wikipedia, the free encyclopedia
From WP:NOT#INTERNET:
- ഇന്റർനെറ്റ് സഹായി. വിക്കിപീഡിയ ലേഖനങ്ങൾ ഒരു വെബ്സൈറ്റിന്റെ സ്വഭാവം, അവതരണം, അതു പ്രദാനം ചെയ്യുന്ന സേവനങ്ങൾ എന്നിവ വിശദീകരിക്കുന്നതിനു മാത്രമായി എഴുതപ്പെട്ടവയായിരിക്കരുത്. ഇവയോടൊപ്പം വെബ്സൈറ്റിന്റെ നേട്ടങ്ങൾ, ചരിത്രപരമായ പ്രാധാന്യം എന്നിവയെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന തരത്തിൽ വിജ്ഞാനകോശ സ്വഭാവത്തിൽ എഴുതപ്പെട്ടവയായിരിക്കണം. ഉദാഹരണങ്ങൾക്ക് പുതിയ സംഭവങ്ങൾ കാണുക.
![]() |
ഈ താൾ വിക്കിപീഡിയയുടെ ശ്രദ്ധേയത സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്. |
![]() |
ഈ താളിന്റെ രത്നച്ചുരുക്കം: വിക്കിപീഡിയയിൽ പരസ്യ പ്രചാരണം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ എഴുതപ്പെട്ടിട്ടുള്ള ലേഖനങ്ങൾ ഒഴിവാക്കപ്പെടണം. വെബ്ബിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഉള്ളടക്കത്തെപ്പറ്റി വിക്കിപീഡിയ താളുകൾ ഉണ്ടാകണമെങ്കിൽ അവ ശ്രദ്ധേയതാനയത്തിനു കീഴിൽ വരുന്നവയും, വൈജ്ഞാനിക സ്വഭാവമുള്ളവയും, ചരിത്രപരമായ പ്രാധാന്യം ഉള്ളവയുമായിരിക്കണം. വിക്കിപീഡിയയിൽ പ്രസിദ്ധീകരിക്കുന്ന വെബ്ബ് താളുകളെക്കുറിച്ചുള്ള ലേഖനങ്ങൾക്ക് വിശ്വസനീയമായ അവലംബങ്ങൾ ആവശ്യമാണ്. |
ഉൾപ്പെട്ട മാർഗ്ഗരേഖകൾ |
---|
ശ്രദ്ധേയത |
സജീവ നിർദ്ദേശങ്ങൾ |
ഉള്ളടക്കത്തിന്റെ പ്രസക്തി |
ഇതും കാണുക |
പൊതുവേയുള്ള |
വെബ്സൈറ്റുകളെക്കുറിച്ചോ, അതിന്റെ ഉള്ളടക്കത്തെക്കുറിച്ചോ ഉള്ള ലേഖനങ്ങൾ വിക്കിപീഡിയയിൽ എഴുതുമ്പോൾ സഹായകമായേക്കാവുന്ന ചില നിർദ്ദേശങ്ങളാണ് ഈ താളിന്റെ ഉള്ളടക്കം. ബ്ലോഗുകൾ, ഇന്റർനെറ്റ് ഫോറങ്ങൾ, ന്യൂസ്ഗ്രൂപ്പുകൾ, ഓൺലൈൻ മാഗസിനുകൾ, പോഡ്കാസ്റ്റുകൾ, വെബ്കോമിക്കുകൾ, വെബ് ഹോസ്റ്റിങ്ങ് സർവ്വീസുകൾ, വെബ് പോർട്ടലുകൾ എന്നിവയെല്ലാം വെബ് ഉള്ളടക്കത്തിൽപ്പെടുന്നു. എന്നാൽ ഇതിൽ മാത്രം ഒതുങ്ങിനിൽക്കുന്നുമില്ല. ഇന്റർനെറ്റിലൂടെ മാത്രം ലഭ്യമാകുന്ന ഏതൊരു ഉള്ളടക്കത്തെ സംബന്ധിച്ച ലേഖനങ്ങൾക്കും, വെബ് ഉള്ളടക്കം എന്ന രീതിയിൽ, ഈ നയരേഖ ബാധകമാക്കാം. [1]
വിക്കിപീഡിയ പരസ്യത്തിനായി ഉപയോഗിക്കുന്നതിനെ വിക്കിപീഡിയർ ശക്തമായി നിരുൽസാഹപ്പെടുത്തുന്നു. മാത്രമല്ല, വിക്കിപീഡിയ ലേഖനങ്ങൾ പരസ്യങ്ങളല്ല എന്നത് കാലങ്ങളായി നിലനിൽക്കുന്ന ഒരു ഔദ്യോഗികനയവുമാണ്. പരസ്യങ്ങളായി തോന്നിപ്പിക്കുന്ന ലേഖനങ്ങൾ ഒന്നുകിൽ ഒരു നിഷ്പക്ഷസ്വഭാവം കൈവരിക്കത്തക്ക രീതിയിൽ തിരുത്തിയെഴുതപ്പെടുകയോ അല്ലെങ്കിൽ അപ്പാടെ നീക്കം ചെയ്യപ്പെടുകയോ ചെയ്തേക്കാം. [2]
വിക്കിപീഡിയ ഒരു വെബ് ഡയറക്ടറി അല്ല. അതിനാൽത്തന്നെ മറ്റ് വെബ് സൈറ്റുകളിലേക്ക് കണ്ണി ചേർക്കാനും അവ വർഗ്ഗീകരിക്കാനുമുള്ള സ്ഥലവുമല്ല. ഇത് ഒരു മിററോ കണ്ണികളുടെയും ചിത്രങ്ങളുടെയും മീഡിയ ഫയലുകളുടെയും ശേഖരമോ അല്ല. ഒരു പുറം കണ്ണിയും അതിനേക്കുറിച്ചുള്ള ചെറു വിവരണവും മാത്രം ഉൾക്കൊള്ളുന്ന ലേഖനങ്ങൾ വേഗത്തിൽ മായ്ക്കപ്പെട്ടേക്കാം.
ശ്രദ്ധേയതാ മാനദണ്ഡം പാലിക്കാത്ത ലേഖനങ്ങൾ സംയോജിപ്പിക്കലോ മായ്ക്കലോ വഴിയാണ് കൈകാര്യം ചെയ്യുപ്പെടുക. ശ്രദ്ധേയതയില്ലാത്ത ലേഖനങ്ങളിൽ {{ശ്രദ്ധേയത}} ഫലകം ഇട്ട് അക്കാര്യം മറ്റ് ഉപയോക്താക്കളുടെ ശ്രദ്ധയിൽപെടുത്താൻ സാധിക്കും. ഒരു ലേഖനം മായ്ക്കാനായി നിർദ്ദേശിക്കപ്പെടുകയാണെങ്കിൽ അത് വിക്കിപീഡിയ:ഒഴിവാക്കാവുന്ന താളുകൾ എന്ന താളിൽ പ്രത്യക്ഷപ്പെടും. ഇതോടൊപ്പംതന്നെ വേഗത്തിൽ നീക്കം ചെയ്യപ്പേടേണ്ട താളുകളിലേക്ക് ഉൾപ്പെടുത്താനായി {{പെട്ടെന്ന് മായ്ക്കുക}} ഫലകവും ഉപയോഗിക്കാം.