വി.പി. സാനു
From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയാദ്ധ്യക്ഷനും കേരളത്തിൽ നിന്നുമുള്ള ഒരു രാഷ്ട്രീയനേതാവുമാണ് വിപി സാനു [1]. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മലപ്പുറം മണ്ഡലത്തിൽ നിന്നുള്ള സിപിഐ (എം) സ്ഥാനാർത്ഥിയായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുന്നതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ്.[2][3]
ഈ ലേഖനത്തിൽ ഒരു പരസ്യം പോലെ എഴുതിയ ഉള്ളടക്കം അടങ്ങിയിരിക്കുന്നു. |
വിപി സാനു | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1988-10-31) 31 ഒക്ടോബർ 1988 (35 വയസ്സ്) വളാഞ്ചേരി, മലപ്പുറം ജില്ല,കേരളം, ഇന്ത്യ |
ദേശീയത | ഇന്ത്യ ഭാരതീയൻ |
രാഷ്ട്രീയ കക്ഷി | Communist Party of India (Marxist) |
മാതാപിതാക്കൾ | വിപി സക്കരിയ |
വസതി | വളാഞ്ചേരി |
1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം വിപി സക്കരിയയുടെ മകനാണു വിപി സാനു. അന്ന് അദ്ദേഹം 22536 വോട്ടുകൾക്കു കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടിരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്.[4] രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിദ്യാർത്ഥിയായ ഗാഥ എം ദാസാണ് ഭാര്യ.[5][6][7][8][9][10]