മലപ്പുറം ജില്ലയിലെ സ്ഥലം,കേരളം,ഇന്ത്യ From Wikipedia, the free encyclopedia
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മലപ്പുറം ജില്ലയിലെ ഒരു പട്ടണമായ വളാഞ്ചേരി ദേശിയപാത 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും മധ്യേ സ്ഥിതി ചെയ്യുന്നു. ഈ പട്ടണം പെരിന്തൽമണ്ണ, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് എന്നീ നാലു പട്ടണങ്ങളെയും റോഡു മാർഗ്ഗം ബന്ധിപിക്കുന്നു.
2011 ലെ കാനേഷുമാരി കണക്ക് പ്രകാരം വളാഞ്ചേരി / കാട്ടിപ്പരുത്തിയിലെ ജനസംഖ്യ 35,795. 48.86% (17,490) പുരുഷന്മാരും, 51.13% (18,305) സ്ത്രീകളുമാണ്. 5,926 കുടുംബങ്ങളുടെ എണ്ണമാണ് ഈ ലിസ്റ്റിൽ ഉള്ളത്.
കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. വള്ളുവനാട് സ്വരൂപസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ സ്ഥലം. ഇന്ത്യ സ്വതന്ത്രമായപ്പോൾ അംശക്കച്ചേരിയും പോസ്റ്റാഫീസും ആശുപത്രിയും മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വളാഞ്ചേരി കാട്ടിപ്പരുത്തിയിലെ ചങ്ങമ്പള്ളി ഗുരുക്കന്മാരും ഇരിമ്പിളിയത്തെ പെരിങ്ങാട്ടുതൊടി വൈദ്യന്മാരുമാണ് വളാഞ്ചേരിയുടെ പ്രശസ്തി ഉയർത്തിയത്. [1] 1962 ലാണ് വളാഞ്ചേരിയിൽ വൈദ്യുതി എത്തിയത്. ഓട്ടുപാത്ര നിർമ്മാണത്തിന് പ്രസിദ്ധമാണ് വളാഞ്ചേരി. വളം എന്നാൽ ഐശ്വര്യം. വളം + അഞ്ച് + ചേരി = വളാഞ്ചേരി. ഐശ്വര്യമുള്ള അഞ്ചു ചേരികൾ. ചേരൻ എന്ന വാക്കിൽനിന്നാണ് ചേരി ഉണ്ടായത്. പണ്ടുപണ്ട് ബുദ്ധസന്ന്യാസിമാർ താമസിച്ചിരുന്ന മേഖലയെയാണു ചേരി എന്നു വിളിച്ചിരുന്നത്. ചെമ്പുപാത്രങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നതും വിപണനം ചെയ്തിരുന്നതുമായ സ്ഥലമായിരുന്നു വളാഞ്ചേരി ... തൂതപ്പുഴയ്ക്കക്കരെ ചെമ്പലങ്ങാട് എന്ന പ്രദേശത്തായിരുന്നു നിർമ്മാണം കൂടുതൽ ഉണ്ടായിരുന്നത്.
*സി.എച്ച്.അബൂയൂസഫ് ഗുരിക്കൾ, മുസ്ലിം ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡണ്ട്
അനീഷ് ജി മേനോൻ,നടൻ
ഒരു നൂറ്റാണ്ടുമുമ്പ് നമ്പൂതിരി സ്ഥാപിച്ച എൽ.പി.സ്കൂൾ വന്നതോടെയാണ് ഇവിടത്തെ വിദ്യാഭ്യാസത്തിനു ഉണർവ്വുണ്ടായത്. പിന്നീട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ടായി.[അവലംബം ആവശ്യമാണ്]
രാഷ്ട്രിയം
വളാഞ്ചേരിയുടെ രഷ്ട്രീയം സമീപ കാലം വരെ മുസ്ലിം ലീഗിനു അനുകൂലമായിരുന്നു. മുസ്ലിം ലീഗിന്റെ കുത്തക ആയിരുന്ന വളാഞ്ചേരി പഞ്ചയത്ത് 2010ൽ നടന്ന പഞ്ചയത്ത് തെരഞെടുപ്പ് വളാഞ്ചേരിയുടെ രഷ്ട്രീയം മാറ്റിക്കുറിച്ചു.
വളാഞ്ചേരിയുടെ സമ്പദ്ഘടനയിൽ വലിയ പങ്കുവഹിക്കുന്നത് പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന വിദേശ മലയാളികളാണ്. ഇത് മലപ്പുറം ജില്ലയിലെ വാണിജ്യനഗരമാണ് , ഹോട്ടൽ, ബേക്കറി രംഗമാണ് മുൻപന്തിയിൽ നിൽക്കുന്നത്, അവയ്ക്കു പുറമേ ടെക്സ്റ്റൈൽ, മെഡിക്കൽ രംഗവും വളരെ ശക്തമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.