ബഹിരാകാശത്തേക്ക് പറന്ന ആദ്യ വനിത. റഷ്യൻ ബഹിരാകാശ സഞ്ചാരി. From Wikipedia, the free encyclopedia
ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയ വനിതയാണ് വാലെന്റീന തെരഷ്ക്കോവ '(റഷ്യൻ: Валенти́на Влади́мировна Терешко́ва വാലന്റീന വ്ളാദിമിറൊവ്ന തെരഷ്കോവ). 1937 മാർച്ച് 6-ന് റഷ്യൻ SFSR- യാരൊസ്ലാവ് ഒബ്ലാസ്റ്റിലെ മസ്ലെനിക്കൊവൊ ഗ്രാമത്തിൽ തെരഷ്ക്കോവ ജനിച്ചു. പിതാവ് ഒരു ട്രാക്റ്റർ ഡ്രൈവറും അമ്മ ഒരു തുണി വ്യവസായ തൊഴിലാളിയുമായിരുന്നു.[1] സ്കൂൾ വിദ്യാഭ്യാസശേഷം അല്പകാലം ഒരു ടയർ ഫാക്റ്ററിയിൽ ജോലി നോക്കി. തുടർന്ന് എൻജിനീയറിങ് പഠനത്തോടൊപ്പം പാരച്ച്യൂട്ട് പരിശീലനവും നേടി. 1962-ൽ റഷ്യൻ വനിതാ ബഹിരാകാശ സംഘത്തിൽ അംഗത്വം ലഭിച്ചു.
വാലന്റീന തെരഷ്കോവ | |
---|---|
സോവിയറ്റ് ബഹിരാകാശ സഞ്ചാരി ബഹിരാകാശത്തെത്തിയ പ്രഥമ വനിത | |
ദേശീയത | റഷ്യൻ |
ജനനം | Bolshoye Maslennikovo, Tutayevsky District, Yaroslavl Oblast, Russian SFSR, USSR | 6 മാർച്ച് 1937
മറ്റു തൊഴിൽ | Pilot |
റാങ്ക് | General-Major, Soviet Air Force |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 2 ദിവസം, 23 മണിക്കൂർ 12 മിനിറ്റ് |
തിരഞ്ഞെടുക്കപ്പെട്ടത് | Female Group |
ദൗത്യങ്ങൾ | Vostok 6 |
അവാർഡുകൾ |
1963 ജൂൺ 16-ന് റഷ്യയുടെ വൊസ്തോക്-6 ബഹിരാകാശ വാഹനത്തിൽ സീഗൽ എന്ന കോഡ് നാമത്തിൽ ബഹിരാകാശയാത്ര നടത്തിയതോടെ പ്രസ്തുത രംഗത്തെ പ്രഥമ വനിത എന്ന അംഗീകാരം നേടി. റഷ്യൻ വ്യോമസേനാ അക്കാദമിയിൽ നിന്ന് 1969-ൽ ബഹിരാകാശ എൻജിനീയറിങ്ങിൽ ബിരുദവും 1977-ൽ ഡോക്റ്ററേറ്റും നേടി.1997 ഏപ്രിൽ 30-ന് റഷ്യൻ വ്യോമസേനയിൽനിന്നു വിരമിച്ചു.
റഷ്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ "ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയൻ" ഉൾപ്പെടെ നിരവധി ബഹുമതികൾ അവരെ തേടിയെത്തിയിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.