വങ്കാരി മാതായ്
From Wikipedia, the free encyclopedia
കെനിയയിൽ നിന്നുള്ള പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു നോബൽ സമ്മാനജേതാവായ വങ്കാരി മുത മാതായ് എന്ന വങ്കാരി മാത്തായ് (1 ഏപ്രിൽ 1940 – 25 സെപ്റ്റംബർ 2011)(ഇംഗ്ലീഷ്: Wangari Maathai).പരിസ്ഥിതി പരിപാലനത്തിനായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ഗ്രീൻ ബെൽറ്റ് എന്ന പേരിൽ അതിനെ വലിയ പ്രസ്ഥാനമായി വളർത്തിയെടുക്കുകയും ചെയ്ത പരിസ്ഥിതി പ്രവർത്തകയാണ് പ്രൊഫ: വങ്കാരി. സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കൻ വനിതയാണിവർ.[1] മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യപോരാളി, അഴിമതിവിരുദ്ധപ്രചാരക, സ്ത്രീപക്ഷവാദി, രാഷ്ട്രീയ നേതാവ്, പരിസ്ഥിതി പ്രവർത്തക എന്നീനിലകളിൽ പ്രശസ്തയാണവർ. അമേരിക്കൻ ഐക്യനാടുകളിലെ മൗണ്ട് സെയിന്റ്. സ്കോളാസ്റ്റിക്ക (ബെനഡിക്റ്റൈൻ കോളേജ്), പിറ്റ്സ്ബർഗ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നും കെനിയയിലെ നൈറോബി സർവ്വകലാശാലയിൽ നിന്നും വിദ്യാഭ്യാസം നേടിയ വങ്കാരി 2004-ൽ 'റൈറ്റ് ലൈവ്ലിഹുഡ്' പുരസ്കാരവും നേടിയിട്ടുണ്ട്. കെനിയയിൽ, പ്രസിഡന്റ് കിബാക്കിയുടെ മന്ത്രിസഭയിൽ 2003-2005 കാലത്ത് പരിസ്ഥിതി വകുപ്പിൽ സഹമന്ത്രിയായി വാങ്കാരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേൾഡ് ഫൂച്ചർ കൗണ്സിലിലെ പ്രത്യേക കൗൺസിലറുമായിരുന്നു. 2011 സെപ്തംബർ 25 ന് അണ്ഡാശയ അർബുദം മൂലം അവർ അന്തരിച്ചു. അൺബോഡ്: എ മെമോയർ (ഇംഗ്ലീഷ്: Unbowed: A Memoir - 2006) എന്നതാണ് മാതായ്യുടെ ആത്മകഥ.[2]
വങ്കാരി മാത്തായ് | ||
---|---|---|
ജനനം | വങ്കാരി മുത മാത്തായി (1940-04-01)ഏപ്രിൽ 1, 1940 | |
മരണം | 25 സെപ്റ്റംബർ 2011(2011-09-25) (പ്രായം 71) | |
പൗരത്വം | കെനിയ | |
വിദ്യാഭ്യാസം | ജീവശാസ്ത്രത്തിൽ ബിരുദം, ജീവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം മൃഗചികിത്സയിൽ പി.എച്ച്.ഡി | |
കലാലയം | മൗണ്ട് സെന്റ്.സ്കൊളാസ്റ്റിക്ക കോളേജ്, പിറ്റ്സ്ബർഗ് സർവ്വകലാശാല, നെയ്റോബി സർവ്വകലാശാല | |
തൊഴിൽ | പരിസ്ഥിതി പ്രവർത്തക , രാഷ്ട്രീയ പ്രവർത്തക | |
അറിയപ്പെടുന്നത് | ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം | |
പുരസ്കാരങ്ങൾ | നോബൽ സമ്മാനം | |
|