ലോക്സഭ
ഇന്ത്യൻ പാർലമെന്റിന്റെ അധോ മണ്ഡലം / From Wikipedia, the free encyclopedia
ഇന്ത്യൻ പാർലമെന്റിന്റെ അധോ മണ്ഡലമാണ് ലോക്സഭ. രാജ്യത്തെ ലോക്സഭാ നിയോജക മണ്ഡലങ്ങളിൽ നിന്നു നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഇതിലെ അംഗങ്ങൾ. ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേയും ലോകസഭാ സീറ്റുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അഞ്ചു വർഷമാണ് കാലാവധി. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് ലോകസഭയുടെ കാലാവധി ഒരു വർഷം കൂടി നീട്ടാം. ലോക്സഭയിലെ ആകെ അംഗസംഖ്യ 545 ആണ്. 543 പേരെ ലോക്സഭാ മണ്ഡലങ്ങളിൽ നിന്ന് ജനങ്ങളാൽ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നു മറ്റു 2 പേരെ "ആംഗ്ലോ ഇന്ത്യൻ" വിഭാഗത്തിൽ നിന്നും രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നു. 25 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും ലോകസഭയിലേക്ക് മത്സരിക്കാം. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ലോകസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും വോട്ട് ചെയ്യാൻ അവകാശമുണ്ട്. രഹസ്യ ബാലറ്റ് സമ്പ്രദായത്തിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.[3]
ലോക്സഭ House of the People | |
---|---|
18-ാം ലോക്സഭാ | |
വിഭാഗം | |
തരം | അധോസഭ of the ഇന്ത്യൻ പാർലമെന്റ് |
കാലാവധി | 5 വർഷം |
നേതൃത്വം | |
ഡെപ്യൂട്ടി സ്പീക്കർ | ഒഴിഞ്ഞുകിടക്കുന്നു 13 ആഗസ്റ്റ് 2014 മുതൽ |
സഭാ നേതാവ് | |
RAHUL GANDHI (CONGRESS) .[1] | |
വിന്യാസം | |
സീറ്റുകൾ | 545 (തിരഞ്ഞെടുത്ത 543 അംഗങ്ങളും + രാഷ്ട്രപതി നിർദ്ദേശം ചെയ്യപ്പെട്ട 2 ആംഗ്ലോ ഇന്ത്യൻ അംഗങ്ങളും)[2] |
രാഷ്ടീയ മുന്നണികൾ | ഭരണപക്ഷ കക്ഷികൾ (333) ദേശീയ ജനാധിപത്യ സഖ്യം (NDA) (333)
സഖ്യമില്ലാത്തവ (63)
മറ്റുള്ളവ (6)
|
തെരഞ്ഞെടുപ്പുകൾ | |
First past the post | |
7 April – 12 May 2014 | |
Indian general election, 2019 | |
ആപ്തവാക്യം | |
धर्मचक्रपरिवर्तनाय | |
സഭ കൂടുന്ന ഇടം | |
Lok Sabha Chambers, Sansad Bhavan, Sansad Marg, New Delhi, India | |
വെബ്സൈറ്റ് | |
loksabha |