ലാറി സാങർ
സിറ്റിസെൻഡിയം എന്ന സൗജന്യ ഓൺലൈൻ വിജ്ഞാനകോശത്തിന്റെ സ്ഥാപകൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ തത്വചിന്തകനും കലാലയ അദ്ധ്യാപകനും സിറ്റിസെൻഡിയം എന്ന സൗജന്യ ഓൺലൈൻ വിജ്ഞാനകോശത്തിന്റെ സ്ഥാപകനുമാണ് ലോറൻസ് മാർക്ക് "ലാറി" സാങർ.[1]
വസ്തുതകൾ Lawrence Mark Sanger, ജനനം ...
Lawrence Mark Sanger | |
---|---|
ജനനം | (1968-07-16) ജൂലൈ 16, 1968 (56 വയസ്സ്) |
തൊഴിൽ | Editor-in-Chief of Citizendium |
വെബ്സൈറ്റ് | Larry Sanger |
അടയ്ക്കുക
പല ഓൺലൈൻ വിജ്ഞാനകോശ സംരഭങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നുപീഡിയയുടെ മുൻ എഡിറ്റർ ഇൻ ചീഫായ ഇദ്ദേഹം അതിന്റെ പിൻഗാമിയായ വിക്കിപീഡിയയുടെ ചീഫ് ഓർഗനൈസറും (2001-2002) സഹ സ്ഥാപകനും ആണ്. വിക്കിപീഡിയയുടെ ആദ്യ വർഷങ്ങളിൽ അതിന്റെ പല നയങ്ങളും രൂപവത്കരിച്ചത് ഇദ്ദേഹമാണ്. ഇപ്പോൾ സിറ്റിസെൻഡിയത്തിന്റെ എഡിറ്റർ ഇൻ ചീഫ് ആയി പ്രവർത്തിക്കുന്നു.