അമേരിക്കൻ ഐക്യനാടുകൾ
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഫെഡറൽ റിപ്പബ്ലിക്ക് / From Wikipedia, the free encyclopedia
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഫെഡറൽ റിപ്പബ്ലിക്ക് ആണ് അമേരിക്കൻ ഐക്യനാടുകൾ അഥവാ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (പൊതുവേ യു.എസ്.എ., യു.എസ്., അമേരിക്ക എന്നിങ്ങനെയും അറിയപ്പെടുന്നു). ലോകത്തിലെ സമ്പന്നവും ശക്തവുമായ രാജ്യങ്ങളിൽ മുൻപിലാണ് ഈ രാജ്യം. വടക്കേ അമേരിക്കയുടെ മധ്യഭാഗത്ത് ഭൂമിശാസ്ത്രപരമായി ഒരുമിച്ചുകിടക്കുന്ന 48 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യും സ്ഥിതി ചെയ്യുന്നു. ശാന്തസമുദ്രത്തിനും അറ്റ്ലാന്റിക്ക് സമുദ്രത്തിനും മധ്യേ വടക്ക് കാനഡയ്ക്കും തെക്ക് മെക്സിക്കോയ്ക്കും ഇടയ്ക്കാണ് ഈ പ്രദേശം. അലാസ്ക സംസ്ഥാനം ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി കാനഡയ്ക്ക് പടിഞ്ഞാറ്, ബെറിങ് സ്ട്രെയ്റ്റിനു കുറുകെ, റഷ്യയ്ക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ഹവായി സംസ്ഥാനം ശാന്തസമുദ്രത്തിന്റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണ്. ഇവകൂടാതെ കരീബിയനിലും ശാന്തസമുദ്രത്തിലും അനേകം കൈവശാവകാശപ്രദേശങ്ങളും സ്വന്തമായുണ്ട്. വ്യക്തി സ്വാതന്ത്ര്യം, സാമൂഹിക സുരക്ഷ, സാമ്പത്തിക വളർച്ച, ഉയർന്ന ജിഡിപി, ശാസ്ത്ര സാങ്കേതിക മേഖലകളിലെ മുന്നേറ്റം, വ്യവസായങ്ങൾ, ഗവേഷണം, കണ്ടുപിടുത്തങ്ങൾ, കച്ചവടം, ഉയർന്ന ജീവിത നിലവാരം, സൈനിക ശക്തി, വിനോദ സഞ്ചാരം എന്നിവയിലെ മുന്നേറ്റത്താൽ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ച രാജ്യം കൂടിയാണ് അമേരിക്കൻ ഐക്യനാടുകൾ.
ദേശീയ മുദ്രാവാക്യം: ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു (In god we trust) (ഔദ്യോഗികം) ഇ പ്ലൂരിബസ് ഊനും (പരമ്പരാഗതം) (ലത്തീൻ: ഔട്ട് ഓഫ് മെനി, വൺ) | |
തലസ്ഥാനം | വാഷിംഗ്ടൺ ഡി.സി. |
---|---|
വലിയ നഗരം | ന്യൂയോർക്ക് നഗരം |
ഔദ്യോഗിക ഭാഷകൾ | ഫെഡറൽ തലത്തിൽ ഒന്നുമില്ല [a] |
ദേശീയ ഭാഷ | ഇംഗ്ലീഷ് ഭാഷ (ഡീ ഫാക്റ്റോ)[b] |
നിവാസികളുടെ പേര് | അമേരിക്കൻ |
ഭരണസമ്പ്രദായം | ഫെഡറലിസം രാഷ്ട്രപതി സംവിധാനം ഭരണഘടനാനുസൃത റിപ്പബ്ലിക്ക്, ഇരു-പാർട്ടി സംവിധാനം |
ജോ ബൈഡെൻ (ഡെമോക്രാറ്റിക് പാർട്ടി) | |
• വൈസ് പ്രസിഡന്റ് | കമല ഹാരിസ് (ഡെ) |
• സ്പീക്കർ ഓഫ് ദി ഹൗസ് | നാൻസി പെലോസി (ഡെ) |
• ചീഫ് ജസ്റ്റീസ് | ജോൺ റോബർട്ട്സ് |
നിയമനിർമ്മാണസഭ | യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് |
• ഉപരിസഭ | യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ് |
സ്വാതന്ത്ര്യം | |
• പ്രഖ്യാപനം | ജൂലൈ 4, 1776 |
• അംഗീകാരം | സെപ്റ്റംബർ 3, 1783 |
• അമേരിക്കൻ ഭരണഘടന | ജൂൺ 21, 1788 |
• ആകെ വിസ്തീർണ്ണം | 9,826,675 km2 (3,794,100 sq mi)[1][c] (3ആം/4ആം) |
• ജലം (%) | 6.76 |
• 2012 estimate | 33,96,30,000[2] (3ആം) |
• ജനസാന്ദ്രത | 33.7/km2 (87.3/sq mi) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $15.094 ട്രില്യൺ[3] (1ആം) |
• പ്രതിശീർഷം | $48,386[3] (6ആം) |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | $15.094 trillion[4] (1ആം) |
• Per capita | $48,386[3] (15ആം) |
ജിനി (2007) | 45.0[1] Error: Invalid Gini value · 39ആം |
എച്ച്.ഡി.ഐ. (2011) | 0.910[5] Error: Invalid HDI value · 4th |
നാണയവ്യവസ്ഥ | United States dollar ($) (USD) |
സമയമേഖല | UTC−5 to −10 |
UTC−4 to −10[e] | |
തീയതി ഘടന | mm/dd/yy (AD) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +1 |
ISO കോഡ് | US |
ഇൻ്റർനെറ്റ് ഡൊമൈൻ | .us .gov .mil .edu |
^ a. English is the official language of at least 28 states—some sources give higher figures, based on differing definitions of "official".[6] English and Hawaiian are both official languages in the state of Hawaii.
^ b. English is the de facto language of American government and the sole language spoken at home by 80 percent of Americans age five and older. Spanish is the second most commonly spoken language. ^ c. Whether the United States or China is larger is disputed. The figure given is from the U.S. Central Intelligence Agency's The World Factbook. Other sources give smaller figures. All authoritative calculations of the country's size include only the 50 states and the District of Columbia, not the territories. ^ d. The population estimate includes people whose usual residence is in the fifty states and the District of Columbia, including noncitizens. It does not include either those living in the territories, amounting to more than 4 million U.S. citizens (mostly in Puerto Rico), or U.S. citizens living outside the United States. ^ e. See Time in the United States for details about laws governing time zones in the United States. ^ f. Does not include Insular areas and United States Minor Outlying Islands, which have their own ISO 3166 codes. |
3.79 ദശലക്ഷം ചതുരശ്രമൈൽ (9.83 ദശലക്ഷം ച.കി.) വിസ്തീർണ്ണമുള്ള അമേരിക്കൻ ഐക്യനാടുകൾ കൈവശമുള്ള മൊത്തം കരയുടെ വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തെ നാലാമത്തെ ഏറ്റവും വലിയ രാജ്യവും (ചില പ്രദേശങ്ങളുടെ മേലുള്ള ചൈനയുടെ അവകാശവാദം കണക്കാക്കിയാൽ നാലാമത്തെ ഏറ്റവും വലിയ രാജ്യം) ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യവും ആണ്. പല രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായി ലോകത്ത് ഏറ്റവും അധികം സാംസ്കാരികവൈവിധ്യമുള്ള രാജ്യവുമാണ് അമേരിക്കൻ ഐക്യനാടുകൾ. H1B തുടങ്ങിയ വിസകളിൽ വരുന്ന വിദഗ്ദ തൊഴിലാളികൾ പ്രത്യേകിച്ചും നഴ്സിംഗ്, ഐടി തുടങ്ങിയ മേഖലകളിൽ ധാരാളം ആളുകൾ ഇങ്ങോട്ടേക്ക് വരാറുണ്ട്. മലയാളികൾ ഉൾപ്പെടെ ധാരാളം ഇന്ത്യൻ വംശജരെ ഇവിടെ കാണാൻ സാധിക്കും. കേരളത്തിൽ നിന്നുള്ള അനേകം നഴ്സുമാരെ അമേരിക്കൻ ഐക്യനാടുകളിൽ കാണാം.[7] 2008ൽ 14.3 ട്രില്യൺ അമേരിക്കൻ ഡോളർ എന്നു കണക്കാക്കപ്പെട്ടിരിക്കുന്ന വാർഷിക മൊത്ത ആഭ്യന്തര ഉത്പാദനമുള്ള (GDP) (ലോകത്തിന്റെ മൊത്തം 23% നാമമാത്ര മൊത്ത ആഭ്യന്തര ഉത്പാദനം; 21% വാങ്ങൽ ശേഷി) അമേരിക്ക ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയും[4]nsry"World Economic Outlook Database". International Monetary Fund. 2011. Retrieved 2011-09-11. {{cite web}}
: Unknown parameter |month=
ignored (help)[8] സാംസ്കാരിക രാഷ്ട്രീയ സൈനിക ശക്തിയുമാണ്.[9]