റോബർട്ട് ബുൻസൻ
From Wikipedia, the free encyclopedia
ഒരു ജർമ്മൻ രസതന്ത്രജ്ഞനാണ് റോബർട്ട് വിൽഹാം എബർഹാർഡ് ബുൻസൻ[1]. പ്രകാശികരസതന്ത്രത്തിലും അഗ്രഗണ്യനാണ് ബുൻസൻ, കൂടാതെ അദ്ദേഹം എമിഷൻ സ്പെക്ട്രത്തിൽ ഗവേഷണം നടത്തി. ഗുസ്താഹ് കിർക്കോഫുമായിച്ചേർന്ന് നടത്തിയ പരീക്ഷണങ്ങൾക്കൊടുവിൽ സീസിയം, റുബീഡിയം എന്നീമൂലകങ്ങൾ കണ്ടെത്തി. വിവിധതരം ഗ്യാസ് പരീക്ഷണ സമ്പ്രദായങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ലാബിലെ സഹായിയായ പീറ്റർ ഡെസേഗയുമായിച്ചേർന്ന് ബുൻസൻ ദീപം അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇത് പരീക്ഷണശാലകളിൽ ഉപയോഗിക്കുന്ന ദീപങ്ങളിൽ വലിയ ഒരു കുതിച്ചുചാട്ടത്തിനു വഴിതെളിച്ചു. സ്പെക്ട്രോസ്കോപ്പിയിലെ ബുൻസൻ-കിർക്കോഫ് പുരസ്കാരം ഇദ്ദേഹത്തിന്റെ ഓർമ്മക്കായുള്ളതാണ്.
റോബർട്ട് ബുൻസൻ Robert Bunsen | |
---|---|
ജനനം | (1811-03-31)31 മാർച്ച് 1811 Göttingen, Kingdom of Hanover, Germany |
മരണം | 16 ഓഗസ്റ്റ് 1899(1899-08-16) (പ്രായം 88) Heidelberg, Germany |
ദേശീയത | Germany |
കലാലയം | University of Göttingen |
അറിയപ്പെടുന്നത് | Discovery of cacodyl radical; discoveries of caesium and rubidium.Invention of the Bunsen burner; carbon-zinc electrochemical cell; methods of gas analysis; development of spectrochemical analysis |
പുരസ്കാരങ്ങൾ | Copley medal (1860) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry |
സ്ഥാപനങ്ങൾ | Polytechnic School of Kassel University of Marburg University of Heidelberg University of Breslau |
ഡോക്ടർ ബിരുദ ഉപദേശകൻ | Friedrich Stromeyer |
ഡോക്ടറൽ വിദ്യാർത്ഥികൾ | Adolf von Baeyer Fritz Haber |