അഡോൾഫ് വോൺ ബയർ അല്ലെങ്കിൽ ജൊഹാൻ ഫ്രിഡ്രിഷ് വിൽഹെം അഡോൾഫ് വോൺ ബയർ (October 31, 1835 – August 20, 1917) 1905ൽ രസതന്ത്രത്തിനു നോബൽ സമ്മാനം നേടിയ ജർമ്മൻ രസതന്ത്ര ശാസ്ത്രജ്ഞനാകുന്നു. അദ്ദേഹം ആദ്യമായി ഇൻഡിഗോ ചായം കൃത്രിമമായി നിർമ്മിച്ചു. [1]

വസ്തുതകൾ അഡോൾഫ് വോൺ ബയർ, ജനനം ...
അഡോൾഫ് വോൺ ബയർ
Thumb
von Baeyer in 1905
ജനനം
Johann Friedrich Wilhelm Adolf Baeyer

(1835-10-31)ഒക്ടോബർ 31, 1835
Berlin, Prussia (German Confederation)
മരണംഓഗസ്റ്റ് 20, 1917(1917-08-20) (പ്രായം 81)
Starnberg, (Bavaria) German Empire
ദേശീയതGermany
കലാലയംUniversity of Berlin
അറിയപ്പെടുന്നത്Synthesis of indigo, phenolphthalein, fluorescein
ജീവിതപങ്കാളി(കൾ)Adelheid Bendemann (m. 1868; 3 children)
പുരസ്കാരങ്ങൾDavy Medal (1881)
Liebig Medal (1903)
Nobel Prize for Chemistry (1905)
Elliott Cresson Medal (1912)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംOrganic chemistry
സ്ഥാപനങ്ങൾUniversity of Berlin
Gewerbe-Akademie, Berlin
University of Strasbourg
University of Munich
ഡോക്ടർ ബിരുദ ഉപദേശകൻFriedrich August Kekulé
ഡോക്ടറൽ വിദ്യാർത്ഥികൾEmil Fischer
John Ulric Nef
Victor Villiger
Carl Theodore Liebermann
Carl Gräbe
അടയ്ക്കുക

ജീവിതവും ജോലിയും

ബയർ ജർമനിയിലെ ബെർലിനിൽ, ജൊഹാൻ ജേക്കബ് ബയെറിന്റെയും യൂജെനി ഹിറ്റ്സിഗ് ന്റെയും മകനായി ജനിച്ചു. [2]അദ്ദേഹത്തിന്റെ പിതാവ് ഒരു ലൂതെറൻ സഭക്കാരനും [3][4]മാതാവ് ക്രിസ്തുമതത്തിലേയ്ക്കു മാറിയ ജൂതകുടുംബത്തിൾ പ്പെട്ടവരും ആയിരുന്നു. [5]ബയർ ആദ്യം ബർലിൻ യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഗണിതവും ഭൗതികശാസ്ത്രവും അഭ്യസിച്ചു. തുടർന്ന്, റോബർട്ട് ബൂൺ സണിന്റെ കൂടെ ഹീഡൽബർഗ് യൂണിവേഴ്സിറ്റിയിൽ ചേർന്ന് രസതന്ത്രം പഠിച്ചു. അവിടെ അദ്ദേഹം ആഗസ്റ്റ് കെക്കുലെയുടെ ലബോറട്ടറിയിൽ ജോലിചെയ്ത് 1858ൽ തന്റെ ഡോക്ടറേറ്റ് കരസ്തമാക്കി. കെക്കുലെ ഘെന്റ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ആയി ജോലിചെയ്തപ്പോൾ അദ്ദേഹം കെക്കുലെയെ പിന്തുടർന്ന് ആ യൂണിവേഴ്സിറ്റിയിൽ ചേർന്നു. 1860ൽ അദ്ദേഹം ബെർലിൻ ട്രേഡ് അക്കാദമിയിൽ ലക്ചറർ ആയിചേർന്നു. തുടർന്ന്, 1871ൽ യൂണിവേഴ്സിറ്റി ഓഫ് സ്റ്റ്രാസ്ബർഗ്ഗിൽ പ്രൊഫസറായി നിയമിതനായി. 1875ൽ ജസ്റ്റസ് വോൺ ലിബിഗിന്റെ പിങാമിയായി മൂണിച്ച് യൂണിവേഴ്സിറ്റിയിൽ രസതന്ത്ര പ്രൊഫസർ ആയി നിയമിതനായി. [6]

അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ

  • ഇൻഡിഗോ എന്ന സസ്യ വർണ്ണം കൃത്രിമമായി നിർമ്മിച്ചു.
  • താലീൻ ചായങ്ങൾ കണ്ടെത്തി
  • പോളിഅസറ്റിലീൻ, ഓക്സോണിയം ലവണങ്ങൾ, നൈട്രോസോ സംയുക്തങ്ങൾ, യൂറിക്ക് ആസിഡ് തുടങ്ങിയവയെപ്പറ്റി പഠിച്ചു.

1869ൽ ഇൻഡോളിന്റെ കൃത്യമായ രാസസൂത്രം അദ്ദേഹം കണ്ടെത്തി. ത്രിബന്ധത്തിൽ സ്ട്രൈൻ സിദ്ധാന്തവും ചെറിയ കാർബൺ വലയങ്ങളിലെ സ്ട്രൈൻ സിദ്ധാന്തവും സൈദ്ധാന്തിക രസതന്ത്രത്തിൽ അദ്ദേഹത്തിന്റെ സംഭാവനയാണ്.[7]

1871ൽ അമ്ല നിലയിൽ ഫ്താലിക് അൻഹൈഡ്രൈഡ് സാന്ദ്രീകരിച്ച് ഫിനോൾഫ്തലീൻ നിർമ്മിക്കുന്ന രീതി അദ്ദേഹം കണ്ടെത്തി. അതേ വർഷംതന്നെ, കൃത്രിമമായി ഒരു ഫ്ലൂറോഫോർ വർണ്ണമായ ഫ്ലൂറസീൻ നിർമ്മിക്കാനുള്ള മാർഗ്ഗവും കണ്ടുപിടിച്ചു. ഇതു പ്രകൃതിയിൽ ലഭ്യമായ പ്യോവെഡിൻ എന്ന സൂക്ഷ്മജീവികളിൽനിന്നും (സ്യൂഡൊമോണാസിന്റെ തിളങ്ങുന്ന തരം) ലഭിക്കുന്ന വർണ്ണവസ്തുവിനു തുല്യമാണ്. പിന്നീട് ഈ വസ്തുവിനു നൽകപ്പെട്ട ഫ്ലുറസീൻ എന്ന പേര് 1878 വരെ ഉപയോഗിച്ചിരുന്നില്ല.

1872ൽ ഫീനോൾ, ഫോർമാൽഡിഹൈഡ് എന്നിവയുപയോഗിച്ച് ബെക്കലൈറ്റ് എന്ന വസ്തുവിന്റെ നിർമ്മാണത്തിന്റെ ആദ്യപടിയിലെത്തി. [8]

1881ൽ ലണ്ടൻ റോയൽ സൊസൈറ്റി ബേയറിനു ഇൻഡിഗോ കണ്ടുപിടിത്തത്തിനു ഡേവി മെഡൽ നൽകി. 1884ൽ അമേരിക്കൻ അക്കാഡമി ഓഫ് ആട്സ് ആന്റ് സയൻസസ് അദ്ദേഹത്തെ വിദേശ മെംബറായി ആദരിച്ചു.[9] 1905ൽ അദ്ദേഹത്തിനു നോബൽ സമ്മാനം ലഭിച്ചു. തന്റെ മരണത്തിനു തോട്ടുമുൻപുള്ള വർഷം വരെ അദ്ദേഹം തന്റെ ഗവേഷണങ്ങളിൽ മുഴുകി. [10]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.