160 ജനുസുകളിലായി 1600-ലേറെ സ്പീഷിസുകൾ അടങ്ങിയിട്ടുള്ള ഒരു സസ്യകുടുംബമാണ് റൂട്ടേസീ (Rutaceae). നാരകങ്ങൾ എല്ലാം ഈ കുടുംബത്തിലെ അംഗങ്ങളാണ്. ഇലയ്ക്കും പൂക്കൾക്കും തീക്ഷ്ണഗന്ധമുള്ള റൂട്ടേസീ കുടുംബത്തിൽ കുറ്റിച്ചെടികളും ചെറുമരങ്ങളും കാണപ്പെടുന്നു. സിട്രസ് എന്ന ജീനസാണ് സാമ്പത്തികമായി ഏറ്റവും പ്രാധാന്യമുള്ളത്. ഓറഞ്ച് , ചെറുനാരങ്ങ, മുസമ്പി, കറിവേപ്പ് എന്നിവ റൂട്ടേസീ കുടുംബത്തിലെ പ്രധാന അംഗങ്ങളിൽ ചിലതാണ്.

വസ്തുതകൾ റൂട്ടേസീ, ശാസ്ത്രീയ വർഗ്ഗീകരണം ...
റൂട്ടേസീ
Thumb
നാരങ്ങ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Rutaceae

Juss., 1789[1]
Subfamilies

Rutoideae
Spathelioideae
Dictyolomatoideae
Toddalioideae
Flindersioideae
Aurantioideae[2]

Diversity
About 160 genera, totaling over 1600 species.
Thumb
നിയോറൊയിഡേ ഉപകുടുംബം കാണുന്ന ഇടങ്ങൾ
Thumb
റൂട്ടോയിഡേ ഉപകുടുംബം കാണുന്ന ഇടങ്ങൾ
അടയ്ക്കുക

സവിശേഷതകൾ

മിക്ക സ്പീഷിസുകളും മരങ്ങളോ കുറ്റിച്ചെടികളോ ആയ ഈ സസ്യകുടുംബത്തിന്റെ ഇലകളിൽ തീവ്രഗന്ധമുള്ള ഒരുതരം എണ്ണ ഉൽപ്പാദിപ്പിക്കുന്ന അറകളുണ്ട്. ചില ചെടികൾക്ക് മുള്ളുകളുണ്ട്. പലചെടികളും ഔഷധഗുണമുള്ളവയാണ്. ഭക്ഷണമായി ഉപയോഗിക്കുന്ന ധാരാളം സസ്യങ്ങൾ ഈ കുടുംബത്തിലുണ്ട്. കേരളത്തിൽ കാണുന്ന കിളിവാലൻ ചിത്രശലഭങ്ങളിലെ കൃഷ്ണശലഭം, ബുദ്ധമയൂരി, നാരകക്കാളി, ചുട്ടിക്കറുപ്പൻ, മലബാർ റാവൻ, പുള്ളിവാലൻ, ചുട്ടിമയൂരി, നാരക ശലഭം എന്നിവ റൂട്ടേസീ കുടുംബത്തിലെ സസ്യങ്ങളിലാണ് മുട്ടയിട്ടു വളരുന്നത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.