From Wikipedia, the free encyclopedia
യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത[1] (മാർത്തോമ്മ XVIII) മലങ്കരയുടെ 18-ആം മാർത്തോമാ ആയിരുന്നു. പത്തനംതിട്ട ജില്ലയിൽ അയിരൂർ ചെറുകര മാത്യു മുൻസിഫിന്റെയും അന്നമ്മയുടെയും രണ്ടാമത്തെ പുത്രനായി 1892 ആഗസ്റ്റ് 7-ന് ജനിച്ചു. സി.എം. ജോൺ എന്നായിരുന്നു പൂർവനാമം. കോട്ടയം എം.റ്റി സെമിനാരി സ്കൂൾ, തിരുവനന്തപുരം മഹാരാജാസ് കോളജ്, മദ്രാസ് വെസ്ളി കോളജ്, മദ്രാസ് ക്രിസ്ത്യൻ കോളജ്, ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1927-ൽ മാർത്തോമ്മാ സഭയിൽ ശെമ്മാശൻ (ഡീക്കൻ) ആയി നിയോഗം ഏറ്റെടുത്തു. 1931-1933 കാലഘട്ടത്തിൽ കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരിയിൽ അദ്ധ്യാപകനായിരുന്നു. 1933-ൽ മാർത്തോമ്മാ സഭയിൽ വൈദികനായി.
H.G മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത (മാർത്തോമ്മ XVIII) | |
---|---|
മലങ്കര മാർത്തോമ്മാ സുറിയാനി സഭ | |
സ്ഥാനാരോഹണം | സെപ്റ്റംബർ 1, 1947. |
ഭരണം അവസാനിച്ചത് | സെപ്റ്റംബർ 27, 1976. |
മുൻഗാമി | അബ്രഹാം മാർത്തോമ്മാ (മാർത്തോമ്മ XVII) |
പിൻഗാമി | അലക്സാണ്ടർ മാർത്തോമ്മ (മാർത്തോമ്മ XIX) |
വൈദിക പട്ടത്വം | ഒക്ടോബർ 7, 1933. |
മെത്രാഭിഷേകം | ഡിസംബർ 30, 1937. |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | സി.എം ജോൺ |
ജനനം | ഓഗസ്റ്റ് 7, 1893. അയിരൂർ |
മരണം | സെപ്റ്റംബർ 27, 1976. കോട്ടയം |
കബറിടം | തിരുവല്ല |
ദേശീയത | ഭാരതീയൻ |
1937 നവംബർ 15-ന് റമ്പാൻ സ്ഥാനത്തേക്കും ആ വർഷം തന്നെ ഡിസംബർ 30-ന് മാർത്തോമ്മാ സഭയിൽ എപ്പിസ്കോപ്പായായും ഉയർത്തപ്പെട്ടു. മാർത്തോമ്മാ സഭയുടെ പതിനേഴാം മെത്രാപ്പോലീത്തായായിരുന്ന ഏബ്രഹാം മാർത്തോമ്മാ ദിവംഗതനായതിനെത്തുടർന്ന് 1947-ൽ യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത എന്ന നാമധേയത്തിൽ സഭയുടെ പരമാധ്യക്ഷനായി വാഴിക്കപ്പെട്ടു. 1976 സെപ്റ്റംബർ 27-ആം തീയതി അദ്ദേഹം കാലം ചെയ്തു. തിരുവല്ലയിലാണ് അദ്ദേഹത്തെ കബറടക്കിയിരിക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.