From Wikipedia, the free encyclopedia
യക്ഷിക്കഥ എന്നു വിവക്ഷിക്കുന്ന കഥകൾ പാശ്ചാത്യരാജ്യങ്ങളിലെ നാടോടി പാരമ്പര്യവുമായി ബന്ധപ്പെട്ട കുള്ളന്മാർ, ഭീമാകാരന്മാർ, മെല്വുകൾ, യക്ഷികൾ, മന്ത്രവാദിനികൾ, ഗോബ്ലിനുകൾ, മൽസ്യകന്യകകൾ, തുടങ്ങിയ സാങ്കല്പിക കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട കഥകളാണ്. മാന്ത്രിക പരിവേഷം ഇവയ്ക്കുണ്ട്. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഇവർ പ്രാപ്തരത്രെ. യക്ഷിക്കഥകൾ ഐതിഹ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്. (ഐതിഹ്യങ്ങളിൽ സംഭവങ്ങൾ നേരായി വിവരിക്കുന്നു.) ഒരു യക്ഷിക്കഥപൊലെ എന്നു ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ ശൈലിയുമുണ്ട്. വിശ്വസിക്കത്തക്കതല്ല ഇത്തരം കഥകൾ എന്നു കേൾവിക്കാർക്കു അറിയാമെങ്കിലും ഭാവനയുണർത്തുന്നവയായതിനാൽ മനുഷ്യർ ഇവ ഇഷ്ടപ്പെടുന്നു. യക്ഷിക്കഥകൾക്ക് ഐതിഹ്യങ്ങളുടേതുപോലെയോ ഇതിഹാസങ്ങൾ പോലെയോ യഥാർഥ സ്ഥലവുമായോ ജീവിച്ചിരുന്നവരുമായോ സംഭവങ്ങളുമായോ മതവുമായോ ബന്ധമുണ്ടാവണമെന്നില്ല; അവ പലപ്പോഴും തുടങ്ങുന്നത്, യധാർഥ സമയം കാണിക്കാതെ ഒരിക്കൽ ഒരിടത്ത് എന്നൊക്കെയാകും. യക്ഷിക്കഥകൾ വാമൊഴിയായും വരമൊഴിയായും കാണാൻ കഴിയും. യക്ഷിക്കഥകളുടെ ചരിത്രം തിരയാൻ പ്രയാസമാണ്, എഴുതിയവ മാത്രമേ നിലനിൽക്കുന്നുള്ളൂ എന്നതാണൂ കാരണം. പക്ഷെ, വരമൊഴിയായി ലഭിച്ച തെളിവുകൾ വച്ച്, ഇവയ്ക്കു ആയിരക്കണക്ക് വർഷം പഴക്കമുണ്ടെന്ന് അനുമാനിക്കാം. അന്നു ഈ പേർ ഇത്തരം കഥകൾക്കു ലഭിച്ചിരുന്നില്ല. യക്ഷിക്കഥ എന്ന പേർ ആദ്യം പ്രയോഗിച്ചത് 17ആം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ മദാം ദ ഉൾനോയ് ആയിരുന്നു. ലോകത്തിലിന്നു നിലനിൽക്കുന്ന യക്ഷിക്കഥകൾ ലോകത്തെ വിവിധ ബഹുസംസ്കാരങ്ങളിൽ നിലനിന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾക്കു പരിണാമം സംഭവിച്ചതാണ്. ഈ കഥകൾക്ക് ഇന്നും മാറ്റം സംഭവിച്ചുവരുന്നു.[1] വളരെ പഴക്കമുള്ള യക്ഷിക്കഥകൾ പ്രായപൂർത്തിയായവരേയും കുട്ടികളേയും ഒരുപോലെ ലക്ഷ്യം വച്ചുള്ളതായിരുന്നു. ഗ്രിം സഹോദരന്മാരും മറ്റും തങ്ങളുടെ യക്ഷിക്കഥാസമാഹാരത്തിൽ കുട്ടികളെ അഭിസംബോധനചെയ്തിരിക്കുന്നു. കാലാന്തരത്തിലാണ് കുട്ടികൾക്കായിമാത്രം ഇത്തരം കഥകൾ എഴുതപ്പെട്ടത്. നാടോടിവിജ്ഞാനീയർ യക്ഷിക്കഥകളെ പല തരത്തിൽ തരംതിരിച്ചിരിക്കുന്നു. വ്ലാഡിമിർ പ്രൊപ്പ്, ആർണി തോമ്പ്സൺ എന്നിവരുടെ വർഗ്ഗീകരണം ശ്രദ്ധേയമാണ്.
ചില നാടോടിവിജ്ഞാനീയർ യക്ഷിക്കഥകൾക്കു പകരം ജർമ്മൻ പദമായ Märchen എന്നുപയോഗിച്ചുവരുന്നു. ഇതിന്റെ അർഥം അത്ഭുതകഥകൾ എന്ന് പറയാം.
യക്ഷിക്കഥ എന്നതിനെ നിർവ്വചിക്കാൻ പ്രയാസമുണ്ട്. നാടോടിക്കഥകൾ എന്ന വലിയ ഒരു വിഭാഗത്തിന്റെ ഉപവിഭാഗമായി ഇത്തരം കഥകളെ പരിഗണിച്ചുവരുന്നു. യക്ഷിക്കഥകളിൽ യക്ഷികളോ അതുപൊലുള്ള അമാനുഷരൊ വെണമെന്നില്ല എന്നു ചിലറ്റർ അഭിപ്രായപ്പെടൂന്നു.
വായ്മൊഴിയായാണ് ഇത്തരം കഥകൾ ആദ്യകാലത്ത് പ്രചരിച്ചത്. തുടർന്ന് എഴുതിസൂക്ഷിക്കപ്പെട്ടു. തലമുറ തലമുറകളായി പകർന്നു കിട്ടിയവയാനീ കഥകൾ. ആയതിനാൽ ഇവയുടെ ഉൽഭവത്തെപ്പറ്റിയുള്ള ചരിത്രം സ്പഷ്ടമല്ല. ബി സി ഇ 3ആം നൂറ്റാണ്ടിലെ പഞ്ചതന്ത്രം ഇത്തരത്തിലൊന്നാണ്. അറേബ്യൻ ആയിരത്തൊന്നു രാവുകൾ, വിക്രമാദിത്യനും വേതാളവും തുടങ്ങിയ ഇന്ത്യൻ കധകളും ഈ വിഭാഗത്തിൽ പെടുന്നു. പ്രാചീന ഗ്രീസിലെ ഈസോപ്പ് കഥകളും (6 ആം നൂറ്റാണ്ട്) ഇത്തരത്തിലുള്ളതാണെന്നു പറയാം. ജാക്ക് സൈപ്സ് തന്റെ When Dreams Came True എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു: "ചോസറിന്റെ ദ കാന്റർബറി ടൈൽസ്, എഡ്മണ്ട് സ്പെൻസറിന്റെ ദ ഫെയറി ക്വീൻ വില്ല്യം ഷേക്സ്പിയറിന്റെ കിങ് ലിയർ മുതലായവയിൽ യക്ഷിക്കഥയുടെ നിരവധി അംശങ്ങൽ കണ്ടെത്താൻ കഴിയും...". ഇത്തരത്തിലനെകം ഉദാഹരണങ്ങൾ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.
സിനിമകൾ
രൂപവിജ്ഞാനീയം
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.