മൊറോണി, Moroni (in Arabic موروني Mūrūnī) ഇന്ത്യൻ മഹാസമുദ്രത്തിലെ പരമാധികാര ദ്വീപു രാഷ്ട്രമായ യൂണിയൻ ഓഫ് കൊമോറോസിന്റെ ഫെഡറൽ തലസ്ഥാനവും അവിടത്തെ ഏറ്റവും വലിയ പട്ടണവുമാണ്. കൊമോറിയൻ ഭാഷയിൽ മൊറോണി എന്നതിന്റെ അർഥം തീയുടെ ഹൃദയത്തിൽ എന്നാണ്.[അവലംബം ആവശ്യമാണ്][1] മൊറോണി കൊമോറോസിലെ മൂന്നു വലിയ ദ്വിപുകളിലൊന്നായ സ്വയംഭരണ ദ്വീപു ആയ ഗ്രാൻഡെ കൊമോറിയുടെ തലസ്ഥാനവുമാണ്. 2003ൽ ഈ പട്ടണത്തിന്റെ ആകെ ജനസംഖ്യ, 41,557 ആയി കണക്കാക്കിയിട്ടുണ്ട്. [2] മൊറോണി റൂട്ട് നാഷനേൽ 1 എന്ന പ്രധാന റോഡിനടുത്തു സ്ഥിതിചെയ്യുന്നു. ഇതിനു ഒരു തുറമുഖവും അനേകം മോസ്കുകളും കാണാം.
Moroni موروني Mūrūnī | |
---|---|
Moroni in early July 2008 | |
Coordinates: 11.699°S 43.256°E | |
Country | Comoros |
Island | Grande Comore |
Capital city | 1962 |
• ആകെ | 30 ച.കി.മീ.(10 ച മൈ) |
ഉയരം | 29 മീ(95 അടി) |
(2011) | |
• ആകെ | 54,000 |
• ജനസാന്ദ്രത | 1,800/ച.കി.മീ.(4,700/ച മൈ) |
ഏരിയ കോഡ് | 269 |
മൊറോണി അറബ് കളാണ് സ്ഥാപിച്ചത്. പത്താം നൂറ്റാണ്ടിലാകാനാണ് സാദ്ധ്യത. ടാൻസാനിയായുടെ സാൻസിബാറുമായി ഈ പട്ടണം വ്യാപാരത്തിലേർപ്പെട്ടു.
ഗ്രാൻഡെ കൊമോറി എന്ന ദ്വീപിന്റെ പടിഞ്ഞാറായി ഈ പട്ടണം സ്ഥിതിചെയ്യുന്നു..[അവലംബം ആവശ്യമാണ്] മൊറോണിക്കു കൂടുതൽ ഭാഗവും പാറകളും കല്ലുകളും നിറഞ്ഞ അഗ്നിപർവ്വത ശിലകളാൽ നിറഞ്ഞതായതിനാൽ ബീച്ചുകൾ കുറവാണ്. പട്ടണത്തിന്റെ വടക്കായി ഇട്സന്ദ്ര എന്ന സ്ഥലത്തു കാണപ്പെടുന്ന ചെറിയ ബീച്ചിനടുത്തായി സുൽത്താന്റെ കോട്ടയും കൊട്ടാരവും കാണാം. പതിനഞ്ചാം നൂറ്റാണ്ടിലാണിതു നിർമ്മിച്ചത്.
|
അഗ്നിപർവ്വതപ്രദേശമായ ഈ പ്രദേശത്ത് അനേകം പക്ഷി സ്പീഷിസുകളെ കണ്ടെത്താൻ കഴിയും. .[5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.