മാർ മാറി
കിഴക്കിന്റെ സഭയുടെ നേതാവ് / From Wikipedia, the free encyclopedia
കിഴക്കിന്റെ സഭയുടെ ആദ്യകാല നേതാക്കളിൽ ഒരാളാണ് മാർ മാറി (ലത്തീൻ: Maris). മാർ അദ്ദായിയുടെ പ്രബോധനത്തിൽ ആകൃഷ്ടനായി ക്രിസ്തുമതം സ്വീകരിച്ച ഇദ്ദേഹത്തിന്റെ ആദ്യ പേര് പാലുഥ് എന്നായിരുന്നു. എദേസ്സയിൽ മാർ അഗ്ഗായിയുടെ ശിഷ്യനായ പ്രവർത്തിച്ച ഇദ്ദേഹം അഗ്ഗായിയുടെ കാലശേഷം സഭാധ്യക്ഷനായി ചുമതലയേറ്റെടുത്തു.[1][2][3]
വസ്തുതകൾ മാർ മാറി, ഭദ്രാസനം ...
മാർ മാറി | |
---|---|
ഭദ്രാസനം | എദേസ്സ, പിന്നീട് സെലൂക്യാ-ക്ടെസിഫോൺ |
മുൻഗാമി | മാർ അഗ്ഗായി |
പിൻഗാമി | മാർ അബ്രെസ് |
മെത്രാഭിഷേകം | അന്ത്യോഖ്യയിലെ സെറാപ്പിയോൺ |
വ്യക്തി വിവരങ്ങൾ | |
ജനനം | എദേസ്സ |
ഗുരു | മാർ അദ്ദായി, മാർ അഗ്ഗായി |
വിശുദ്ധപദവി | |
തിരുനാൾ ദിനം | കൈഥാക്കാലം രണ്ടാം വെള്ളിയാഴ്ച |
വണങ്ങുന്നത് | പ്രധാനമായും കിഴക്കിന്റെ സഭ, |
വിശുദ്ധ ശീർഷകം | കിഴക്കിന്റെ പ്രബോധകൻ, സെലൂക്യാ-ക്ടെസിഫോണിന്റെ ശ്ലീഹാ |
അടയ്ക്കുക
മാർ മാറിയെക്കുറിച്ച് വിവരണം ലഭിക്കുന്നത് പ്രധാനമായും ആറാം നൂറ്റാണ്ടിൽ എഴുതപ്പെട്ടു എന്ന് കരുതപ്പെടുന്ന മാറിയുടെ നടപടികൾ എന്ന പുസ്തകത്തിൽ നിന്നാണ്. സെലൂക്യാ-ക്ടെസിഫോണിൽ സഭ സ്ഥാപിച്ചത് ഇദ്ദേഹമാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടുപോരുന്നു.[4]