From Wikipedia, the free encyclopedia
'മാസ്റ്റർകാർഡ് ഇൻകോർപ്പറേറ്റഡ്' അഥവാ 'മാസ്റ്റർകാർഡ് വേൾഡ്-വൈഡ്', ഒരു അമേരിക്കൻ ബഹുരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളാണ്. ന്യൂയോർക്കിലെ പർചെയ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിന്റെ ആഗോള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന പ്രധാന കാര്യാലയം അമേരിക്കയിൽ തന്നെയുള്ള മിസോറിയിലാണ് സ്ഥിതിചെയ്യുന്നത്.
പബ്ലിക്(NYSE: MA S&P 500 Component) | |
വ്യവസായം | സാമ്പത്തിക സേവനങ്ങൾ |
സ്ഥാപിതം | ഡിസംബർ 16, 1966 ('മാസ്റ്റർ ചാർജ് : ദി ഇന്റർബാങ്ക് കാർഡ്' എന്ന പേരിൽ) ഡിസംബർ 16, 1979 ('മാസ്റ്റർകാർഡ്' എന്ന പേരിൽ) |
ആസ്ഥാനം | |
പ്രധാന വ്യക്തി | റിച്ചാർഡ് ഹെത്രോത്വെയ്റ്റ് (അദ്ധ്യക്ഷൻ) അജയ്പാൽ സിംഗ് ബാൻഗ്ര (പ്രസിഡന്റ് & സി.ഇ.ഓ) |
ഉത്പന്നങ്ങൾ | ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് etc. |
വരുമാനം | $7.391 ശതകോടി (2013) |
പ്രവർത്തന വരുമാനം | $4.503 ശതകോടി (2013) |
മൊത്ത വരുമാനം | $3.116 ശതകോടി (2013) |
മൊത്ത ആസ്തികൾ | $14.242 ശതകോടി (2013) |
ജീവനക്കാരുടെ എണ്ണം | 8,200 (2013) |
മാതൃ കമ്പനി | യുണൈറ്റഡ് കാലിഫോർണിയ ബാങ്ക് |
വെബ്സൈറ്റ് | www.mastercard.com |
മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡുകളും മാസ്റ്റർ കാർഡ് ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യുന്ന ബാങ്കുകളുടെയും, വ്യാപാര കേന്ദ്രങ്ങളുടെയും ഉപഭോക്താക്കൾ ആ കാർഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ പണമിടപാടിനും ഇടയിൽ പ്രവർത്തിച്ച് ഇടപാടുകൾ സുഗമമാക്കുകയാണ് 'മാസ്റ്റർകാർഡ്' ചെയ്യുന്നത്.
ബാങ്ക് ഓഫ് അമേരിക്ക വിതരണം ചെയ്തിരുന്ന 'ബാങ്ക്അമേരിക്കാർഡ്' എന്ന കാർഡിനോട് മത്സരിക്കാനായി കാലിഫോർണിയ ബാങ്കുകൾ പുറത്തിറക്കിയതായിരുന്നു 'ഇന്റർബാങ്ക് മാസ്റ്റർ ചാർജ്' എന്നറിയപ്പെട്ടിരുന്ന മാസ്റ്റർകാർഡ്.[1] 1979 മുതലാണ് 'ഇന്റർബാങ്ക് മാസ്റ്റർ ചാർജ്' ഇപ്പോഴത്തെ മാസ്റ്റർകാർഡ് സ്വീകരിച്ചത്. ബാങ്ക്അമേരിക്കാർഡ് പിന്നീട് വീസ ഇൻകോർപ്പറേഷന്റെ 'വീസ കാർഡ്' ആയി മാറുകയായിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.