മഹാത്മാഗാന്ധി പാർക്ക്, കൊല്ലം
കൊല്ലം കടൽപ്പുറത്തോടു ചേർന്നുള്ള പാർക്ക് From Wikipedia, the free encyclopedia
കേരളത്തിൽ കൊല്ലം ജില്ലയിലെ ചിന്നക്കടയിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയായി കൊല്ലം ബീച്ചിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് മഹാത്മാഗാന്ധി പാർക്ക് അഥവാ എം.ജി. പാർക്ക്.[1] കൊല്ലത്തെ പ്രധാനപ്പെട്ട ഉല്ലാസകേന്ദ്രങ്ങളിലൊന്നായ ഈ പാർക്ക് കൊല്ലം മുൻസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലാണുള്ളത്. സ്വദേശികളും വിദേശികളുമായി ധാരാളം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ട്.
മഹാത്മാഗാന്ധി പാർക്ക്, കൊല്ലം | |
---|---|
എം.ജി. പാർക്ക്, കൊല്ലം | |
തരം | Public park |
സ്ഥാനം | കൊല്ലം ബീച്ചിനു സമീപം |
Nearest city | കൊല്ലം, ഇന്ത്യ |
Coordinates | 8.874601°N 76.593326°E |
Opened | ജനുവരി 1, 1967 |
Status | പ്രവർത്തിക്കുന്നു. |
Public transit access | കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ - 3.0 കി.മീ., കൊല്ലം റെയിൽവേസ്റ്റേഷൻ - 2.3 കി.മീ., കൊല്ലം ബോട്ടുജെട്ടി - 3.0 കി.മീ. |
റോഡുവഴി | തീരദേശ റോഡ് |
ചരിത്രം
മഹാത്മാഗാന്ധിയുടെ പേര് നൽകിയിരിക്കുന്ന ഈ പാർക്ക് 1967 ജനുവരി 1-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന സാക്കിർ ഹുസൈനാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഏതാനും വർഷങ്ങൾക്കുശേഷം സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനം മൂലം പാർക്കിന്റെ പല ഭാഗങ്ങളും നശിച്ചു. 2010-ൽ കൊല്ലം കോർപ്പറേഷൻ എം.ജി. പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ചുമതല റൂറൽ ടൂറിസം ഡെവലപ്മെന്റ് കമ്പനി (RUTODEC) എന്ന സ്ഥാപനത്തെ ഏൽപ്പിച്ചു.[2] കരാർ കാലാവധി അവസാനിച്ചതിനെത്തുടർന്ന് 2017 ജൂൺ 29-ന് പാർക്കിന്റെ പ്രവർത്തനം കോർപ്പറേഷൻ ഏറ്റെടുത്തു.[3] വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ആധുനികീകരിച്ച പാർക്ക് കോർപ്പറേഷൻ മേയറായിരുന്ന പ്രസന്ന ഏണസ്റ്റാണ് ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
ആകർഷണങ്ങൾ
- കൊല്ലം കടൽപ്പുറം സന്ദർശിക്കാനെത്തുന്നവർക്കുള്ള വിശ്രമകേന്ദ്രം.
- വൃക്ഷങ്ങളുടെ തണലിൽ സ്ഥിതിചെയ്യുന്ന പുൽത്തകിടി, അലങ്കാര സസ്യങ്ങൾ
- നീന്തൽക്കുളം, വെള്ളച്ചാട്ടമാതൃകകൾ, ജലധാര, ശിൽപങ്ങൾ[4]
- കുട്ടികൾക്കായുള്ള കളിക്കോപ്പുകൾ
- ജോഗിങ്ങിനുള്ള നടപ്പാത
- ക്രിക്കറ്റ് ആരാധകർക്കായി ബൗളിംഗ് മെഷീൻ.
- മധുരപലഹാര കടകൾ, ഭക്ഷണശാലകൾ
- ഗതാഗത സൗകര്യങ്ങൾ
- ചെലവുകുറഞ്ഞ ഹോട്ടലുകളോടൊപ്പം ബീച്ച് ഓർക്കിഡ് (ദ ക്വയിലോൺ ബീച്ച്) എന്ന പഞ്ചനക്ഷത്ര ഹോട്ടലും പാർക്കിനു സമീപമുണ്ട്.[5]
എത്തിച്ചേരുവാൻ
ചിന്നക്കടയിൽ നിന്ന് ബീച്ച് റോഡുവഴി 2 കിലോമീറ്റർ സഞ്ചരിച്ചാൽ മഹാത്മാഗാന്ധി പാർക്കിലെത്തിച്ചേരാം. കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം പീരങ്കി മൈതാനത്തിനു മുമ്പിലുള്ള റെയിൽവേ മേൽപ്പാലം വഴി കൊച്ചുപിലാംമൂടിലൂടെയും പാർക്കിലെത്താം.
ചിത്രശാല
ഇതും കാണുക
അവലംബം
പുറംകണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.