മണിമുഴക്കം
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
പി.എ. ബക്കർ തിരക്കഥയെഴുതി, സംവിധാനം നിർവഹിച്ച് 1976-ൽ പുറത്തുവന്ന മലയാളചലച്ചിത്രമാണ് മണിമുഴക്കം (The Tolling of Bells).[1] ഹരി, വീണ, ജോൺസൻ, ശങ്കരാടി, സരിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[2][3] സാറ തോമസിന്റെ "മുറിപാടുകൾ" എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി. 1976-ലെ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിനും ചിത്രം അർഹമായി.[4]
വസ്തുതകൾ മണിമുഴക്കം, സംവിധാനം ...
മണിമുഴക്കം | |
---|---|
സംവിധാനം | പി.എ. ബക്കർ |
നിർമ്മാണം | കാർട്ടൂണിസ്റ്റ് തോമസ് |
രചന | പി.എ. ബക്കർ (തിരക്കഥ) സാറ തോമസ് (കഥ, സംഭാഷണം) |
സംഗീതം | ദേവരാജൻ |
ഛായാഗ്രഹണം | വിപിൻദാസ് |
ചിത്രസംയോജനം | രവി കിരൺ |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
അടയ്ക്കുക