പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപഥങ്ങളിൽ ഒന്നാണ് മഗധ. ഗംഗയുടെ തെക്ക് ഇന്നത്തെ ബിഹാറിന്റെ ഭാഗമായിരുന്നു മഗധയുടെ പ്രധാന ഭാഗങ്ങൾ. ഇന്ന് രാജ്‌ഗിർ എന്ന് അറിയപ്പെടുന്ന രാജഗൃഹ ആയിരുന്നു മഗധയുടെ തലസ്ഥാനം. കുറേ കാലത്തിനുശേഷം തലസ്ഥാനം പാടലീപുത്രത്തിലേക്ക് (ഇന്നത്തെ പട്ന) മാറ്റി[1]‌. ലിച്ഛാവി, അംഗസാമ്രാജ്യം, എന്നീ സാമ്രാജ്യങ്ങൾ പിടിച്ചടക്കിയതോടെ ബിഹാറിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും ബംഗാളിലേക്കും മഗധ വികസിച്ചു. [2] രാമായണം, മഹാഭാരതം, പുരാണങ്ങൾ എന്നിവയിൽ മഗധയെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. ബുദ്ധ-ജൈന മതഗ്രന്ഥങ്ങളിലും മഗധയെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. അഥർ‌വ്വ വേദത്തിൽ അംഗരാജ്യങ്ങളുടെയും ഗാന്ധാരത്തിന്റെയും മുജാവത്തുകളുടെയും കൂടെ മഗധയെയും പരാമർശിക്കുന്നു. ബുദ്ധമതവും ജൈനമതവും ആരംഭിച്ചത് മഗധയിൽ ആണ്. ഗുപ്തസാമ്രാജ്യവും മൗര്യസാമ്രാജ്യവും മറ്റ് പല സാമ്രാജ്യങ്ങളും ഉൽഭവിച്ചത് മഗധയിൽ നിന്നാണ്. പുരാതന ഇന്ത്യയിലെ ശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, മതം, തത്ത്വചിന്ത എന്നിവയിൽ മഗധയുടെ സംഭാവനകൾ ബൃഹത്താണ്.

Thumb
മഗധ സാമ്രാജ്യത്തിന്റെ ഏകദേശ വിസ്തൃതി, ക്രി.മു. 5-ആം നൂറ്റാണ്ടിൽ
Thumb
ക്രി.മു. 600-ൽ മഗധ, (വികസിക്കുന്നതിനു മുൻപ്)
വസ്തുതകൾ
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം70,0003300 ക്രി.മു.
മേർഘർ സംസ്കാരം70003300 ക്രി.മു.
സിന്ധു നദീതട സംസ്കാരം33001700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം17001300 ക്രി.മു.
വേദ കാലഘട്ടം1500500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ1200700 ക്രി.മു.
മഹാജനപദങ്ങൾ700300 ക്രി.മു.
മഗധ സാമ്രാജ്യം68426 ക്രി.മു.
. മൗര്യ സാമ്രാജ്യം321184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ230 ക്രി.മു.1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം230 ക്രി.മു.C199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം240550 ക്രി.വ.
. പാല സാമ്രാജ്യം7501174 ക്രി.വ.
. ചോള സാമ്രാജ്യം8481279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം12061596 ക്രി.വ.
. ദില്ലി സൽത്തനത്ത്12061526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത്14901596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം10401346 ക്രി.വ.
കാകാത്യ സാമ്രാജ്യം10831323 ക്രി.വ.
വിജയനഗര സാമ്രാജ്യം13361565 ക്രി.വ.
മുഗൾ സാമ്രാജ്യം 15261707 ക്രി.വ.
മറാഠ സാമ്രാജ്യം16741818 ക്രി.വ.
കൊളോനിയൽ കാലഘട്ടം17571947 ക്രി.വ.
ആധുനിക ഇന്ത്യക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ
അടയ്ക്കുക

വികാസം

ഏകദേശം 200 വർഷങ്ങൾ കൊണ്ടാണ്‌ മഗധ ഒരു പ്രധാനപ്പെട്ട മഹാജനപദമായി വളർച്ചപ്രാപിച്ചത്. ഗംഗ, സോൻ എന്നിങ്ങനെ നിരവധി നദികൾ മഗധയിലൂടെ ഒഴുകിയിരുന്നതിനാൽ ഗതാഗതം, ജലവിതരണം, കൃഷി തുടങ്ങിയവ ഇവിടെ വേഗത്തിൽ വികാസം പ്രാപിച്ചു. സൈന്യത്തിനായി കാട്ടിൽ നിന്നും ആനകളെ പിടിച്ച് പരിശീലിപ്പിച്ചിരുന്നു. ഇതിനു പുറമേ ഈ മേഖലയിലെ ഇരുമ്പുഖനികൾ ബലമുള്ള പണിയായുധങ്ങളും, സൈനികആയുധങ്ങളും നിർമ്മിക്കുന്നതിനും മുതൽക്കൂട്ടായി[1].

ബിംബിസാരൻ, അജാതശത്രു എന്നിവരാണ്‌ മഗധ ഭരിച്ചിരുന്ന ശക്തരായ ഭരണാധികാരികൾ. മറ്റു ജനപദങ്ങൾ ആക്രമിച്ചു കീഴടക്കി ഇവർ മഗധയുടെ അതിർത്തി വികസിപ്പിച്ചു[1]. വൈശാലി ആക്രമിക്കുന്നതിനായി ബിംബിസാരൻ ആണ്‌ പാടലീപുത്രത്തിൽ ഒരു കോട്ട പണിതത്. തുടർന്ന് അജാതശത്രുവിന്റെ പിന്തുടർച്ചാവകാശി ഉദയിൻ മഗധയുടെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി[3].

മറ്റൊരു രാജാവായിരുന്ന മഹാപദ്മനന്ദൻ രാജ്യത്തിന്റെ അതിർത്തി ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് വരെ വ്യാപിപ്പിച്ചു[1].

മഗധയുടെ വിജയത്തിനുള്ള കാരണങ്ങൾ

  • ഇരുമ്പ് യുഗത്തിൽ ഉണ്ടായിരുന്ന ഭൂമിശാസ്ത്രപരമായ മേന്മകൾ
  • മഗധയുടെ രണ്ട് തലസ്ഥാനങ്ങൾ (രാജഗിർ, പാടലീപുത്രം)എന്നിവ തന്ത്രപ്രധാന സ്ഥലങ്ങളിൽ ആയിരുന്നു.
  • ഭൂമിയുടെ ഫലഭൂയിഷ്ഠത.
  • സൈന്യസംഘടനത്തിലെ മുൻ‌തൂക്കം.
  • എല്ലാ സ്ഥലത്തേക്കുമുള്ള വിനിമയ സൗകര്യങ്ങൾ.
  • മഗധയിലെ സമൂഹത്തിന്റെ Oയാഥാസ്ഥികമല്ലാത്ത സ്വഭാവം.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.