Remove ads

ഏകദേശം ക്രി.മു. 1900-മുതൽ സിന്ധൂ നദീതട നാഗരികതയുടെ വടക്കുഭാഗത്ത്, ഇന്നത്തെ പാകിസ്താനിലുള്ള പഞ്ചാബ് പ്രദേശത്തിലും ചുറ്റിലുമായി വികസിച്ച സംസ്കാ‍രമാണ് ശ്മശാന എച്ച് സംസ്കാരം. ഹാരപ്പയുടെ "ഏരിയ എച്ച്"-എന്നയിടത്ത് ഒരു ശ്മശാനം കണ്ടെത്തിയതുകൊണ്ടാണ് സംസ്കാരത്തിന് ഈ പേരുനൽകിയത്.

Thumb
Geography of the Rigveda, with river names; the extent of the Swat and Cemetery H cultures are indicated.
വസ്തുതകൾ
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം70,0003300 ക്രി.മു.
മേർഘർ സംസ്കാരം70003300 ക്രി.മു.
സിന്ധു നദീതട സംസ്കാരം33001700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം17001300 ക്രി.മു.
വേദ കാലഘട്ടം1500500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ1200700 ക്രി.മു.
മഹാജനപദങ്ങൾ700300 ക്രി.മു.
മഗധ സാമ്രാജ്യം68426 ക്രി.മു.
. മൗര്യ സാമ്രാജ്യം321184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ230 ക്രി.മു.1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം230 ക്രി.മു.C199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം240550 ക്രി.വ.
. പാല സാമ്രാജ്യം7501174 ക്രി.വ.
. ചോള സാമ്രാജ്യം8481279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം12061596 ക്രി.വ.
. ദില്ലി സൽത്തനത്ത്12061526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത്14901596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം10401346 ക്രി.വ.
കാകാത്യ സാമ്രാജ്യം10831323 ക്രി.വ.
വിജയനഗര സാമ്രാജ്യം13361565 ക്രി.വ.
മുഗൾ സാമ്രാജ്യം 15261707 ക്രി.വ.
മറാഠ സാമ്രാജ്യം16741818 ക്രി.വ.
കൊളോനിയൽ കാലഘട്ടം17571947 ക്രി.വ.
ആധുനിക ഇന്ത്യക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ
അടയ്ക്കുക

സിന്ധൂ നദീതട സമയരേഖയിലെ മൂന്ന് സാംസ്കാരിക ഘട്ടങ്ങളിൽ ഒന്നായ പഞ്ചാബ് ഘട്ടത്തിന്റെ ഭാഗമാണ് ശ്മശാന എച്ച് സംസ്കാരം.[1][2]

ഈ സംസ്കാരത്തിന്റെ സവിശേഷതകളിൽ ചിലത് താഴെപ്പറയുന്നവയാണ്:

  • മൃതശരീരങ്ങളുടെ ശവദാഹം. എല്ലുകൾ ചായം പൂശിയ കുടങ്ങളിലാക്കി കുഴിച്ചുമൂടിയിരുന്നു. ശവശരീരങ്ങൾ മരപ്പെട്ടികളിൽ അടക്കം ചെയ്യുന്ന സിന്ധൂ നദീതട സംസ്കാരത്തിന്റെ സ്വഭാവത്തിൽ നിന്നും ഇത് തൂലോം വിഭിന്നമാണ്. കുടങ്ങളിലെ അസ്ഥികലശങ്ങളും "കല്ലറകളിലെ അസ്ഥികൂടങ്ങളും" ഏകദേശം ഒരേ കാലത്തുള്ളവയാണ്.[3]
  • മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി ഉപരിതലം നിർമ്മിച്ച, ചുവന്ന പാത്രങ്ങൾ, ഇവയിൽ കറുത്ത നിറം കൊണ്ട് മാൻ വർഗ്ഗങ്ങൾ, മയിൽ, തുടങ്ങിയവയെയും, സൂര്യൻ, നക്ഷത്രങ്ങൾ തുടങ്ങിയ ചിഹ്നങ്ങളും വരച്ചിരുന്നു.
  • കിഴക്കോട്ട് വാസസ്ഥലങ്ങൾ വ്യാപിപ്പിച്ചത്.
  • അരി പ്രധാന ധാന്യവിള ആയത്.
  • സിന്ധൂനദീതട നാഗരികതയിലെ വിപുലമായ വ്യാപാര വ്യവസ്ഥ തകർന്നതായി കാണപ്പെടുന്നു, സമുദ്ര ചിപ്പികൾ മുതലായ വസ്തുക്കളുടെ ഉപയോഗം നിലച്ചു.
  • കെട്ടിടനിർമൃതിയ്ക്ക് ചുടുകട്ടകൾ ഉപയോഗിക്കുന്നത് തുടർന്നത്.

ശ്മശാന എച്ച് സംസ്കാരം ഹാരപ്പയിലെ മുൻകാല ജനതയുമായി "വ്യക്തമായ ജൈവശാസ്ത്ര സാദൃശ്യങ്ങൾ" കാണിക്കുന്നു.[4]

പുരാവസ്തു ഗവേഷകനായ കെനോയറിന്റെ അഭിപ്രായത്തിൽ ഈ സംസ്കാരം "മുൻപ് പലരും അഭിപ്രായപ്പെട്ടതുപോലെ ഹാരപ്പൻ സംസ്കാരത്തിൽ നിന്നുള്ള സാംസ്കാരിക വേർപെടലോ, നഗര ക്ഷയമോ, ആക്രമിച്ചുകയറുന്ന വിദേശികളോ, വാസസ്ഥലം ഉപേക്ഷിക്കലോ അല്ല, മറിച്ച് മുൻപത്തെ ഹാരപ്പൻ ഘട്ടത്തിലെ വാസ ക്രമത്തിൽ നിന്നും ഒരു ദിശാമാറ്റം ആണ്"[5]

ഇവിടെനിന്നുള്ള പുരാവസ്തു അവശിഷ്ടങ്ങൾക്ക് ക്രി.മു. 1900 മുതൽ ക്രി.മു. 1300 വരെ പഴക്കം നിർണ്ണയിച്ചിട്ടുണ്ട്.

Remove ads

അവലംബം

ഇതും കാണുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads