![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e1/Beagle_Board_big.jpg/640px-Beagle_Board_big.jpg&w=640&q=50)
ബീഗിൾബോർഡ്
From Wikipedia, the free encyclopedia
ഡിജി-കീ, എലെമെന്റ്14 എന്നീ കമ്പനികളുമായി ചേർന്ന് ടെക്സസ് ഇൻസ്ട്രുമെന്റ്സ് പുറത്തിറക്കുന്ന ഓപ്പൺ-സോഴ്സ് ഹാർഡ്വെയർ അധിഷ്ഠിത ലോ-പവർ സിങ്ഗിൾ-ബോർഡ് കമ്പ്യൂട്ടർ ആണ് ബീഗിൾബോർഡ്. ടെക്സസ് ഇൻസ്ട്രുമെന്റ്സ് പുറത്തിറക്കിയ OMAP3530 സിസ്റ്റം-ഓൺ-ചിപ്പിന്റെ മേന്മ പ്രദർശിപ്പിക്കാനുള്ള ഒരു ഓപ്പൾ സോഴ്സ് അധിഷ്ഠിത മാർഗ്ഗമായാണ് ബീഗിൾബോർഡ് കണക്കാക്കപ്പെടുന്നത്[7]. ഇതേ പ്രവർത്തനമികവുള്ള പ്രൊസസ്സറുകളുപയോഗിക്കുന്ന ബോർഡുകൾക്ക് ആയിരം ഡോളറിനുമേൽ വില വന്നിരുന്ന കാലത്താണ് റ്റി.ഐ. ഈ നൂതനസംരംഭവുമായി രംഗത്തുവന്നത്. ജേസൺ ക്രൈഡ്നർ, ജെറാൾഡ് കോളി എന്നിവരുടെ നേതൃത്വത്തിൽ ഒരു ചെറിയ കൂട്ടം എഞ്ചിനീയർമാർ രൂപകൽപ്പന ചെയ്തതായിരുന്നു ഈ ബോർഡ്. സർവ്വകലാശാലകൾക്കു വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തക്കവണ്ണം അവരുടെ ചെറിയ ബഡ്ജറ്റിൽ വാങ്ങിക്കാൻ കഴിയുന്ന സിങ്ഗിൾ ബോർഡ് കമ്പ്യൂട്ടർ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ പുറത്തിറക്കിയ ബോർഡ് ക്രിയേറ്റീവ് കോമൺസ് ഷെയർ-എലൈക്ക് ലൈസൻസ് ആണ് ഉപയോഗിക്കുന്നത്.
![]() ബീഗിൾബോർഡ് B പതിപ്പ് | |
Common manufacturers | BeagleBoard.orgനു വേണ്ടി സർക്ക്യൂട്ട്കോ LLC |
---|---|
Design firm | ടെക്സസ് ഇൻസ്ട്രുമെന്റ്സ് |
Introduced | BeagleBoard ജൂലൈ 28, 2008 (2008-07-28)[1] BeagleBoard rev.C മേയ് 13, 2009 (2009-05-13)[2] BeagleBoard-xM സെപ്റ്റംബർ 14, 2010 (2010-09-14)[3] BeagleBone ഒക്ടോബർ 31, 2011 (2011-10-31)[4] BeagleBone Black ഏപ്രിൽ 23, 2013 (2013-04-23)[5] |
Cost | US$45 മുതൽ $149 വരെ |
Type | ഏക-ബോർഡ് കമ്പ്യൂട്ടർ |
Processor | ARM കോർട്ടെക്സ്-A8 |
Frequency | 600 MHz മുതൽ 1 GHz വരെ |
Memory | 128 MB മുതൽ 512 MB വരെ |
Connection | യു.എസ്.ബി. ഓൺ-ദി-ഗോ |
Ports | യു.എസ്.ബി. ഓൺ-ദി-ഗോ/ഡി.വി.ഐ.-ഡി./പി.സി. ഓഡിയോ/SDHC/JTAG/HDMI |
Power consumption | 2 വാട്ട് |
Weight | ~37 ഗ്രാം[6] |
Dimensions | 7.62 സെ.മീ × 7.62 സെ.മീ. × 1.6 സെ.മീ. |
സ്കീമയ്ക്കുവേണ്ടി കാഡൻസ് ഓർക്കാഡും പിസിബി നിർമ്മാണത്തിന് വേണ്ടി കാഡൻസ് അലെഗ്രോയും ഉപയോഗിച്ചാണ് ബീഗിൾ ബോർഡ് നിർമ്മിച്ചത്. സിമുലേഷൻ സോഫ്റ്റ്വെയറുകൾ ഒന്നും ഉപയോഗിക്കുന്നില്ല.