From Wikipedia, the free encyclopedia
ഫ്രാൻസസ് കത്ലീൻ ഓൾധാം കെൽസി , (ജൂലൈ 24, 1914 - ഓഗസ്റ്റ് 7, 2015) ഒരു കനേഡിയൻ-അമേരിക്കൻ [1] ഫാർമകോളജിസ്റ്റും ചികിത്സകയുമായിരുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) വിദഗ്ദ്ധ എന്ന നിലയിൽ, സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കയുടെ പേരിൽ താലിഡോമൈഡിന് വില്പനയ്ക്കുള്ള അംഗീകാരം നൽകിയില്ല. [2] പിന്നീട് താലിഡോമൈഡ് ഗുരുതരമായ ജനന വൈകല്യങ്ങൾ ഉണ്ടാക്കിയെന്ന് തെളിഞ്ഞപ്പോൾ അവരുടെ ആശങ്കകൾ നീതീകരിക്കപ്പെട്ടു. ഫാർമസ്യൂട്ടിക്കലുകളുടെ എഫ് ഡി എ മേൽനോട്ടത്തെ ശക്തിപ്പെടുത്താനുള്ള നിയമങ്ങൾ പാസാക്കുന്നതും കെൽസിയുടെ തൊഴിൽ ജീവിതവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയിൽ നിന്ന് പ്രസിഡന്റിന്റെ സിവിലിയൻ ബഹുമതി ലഭിച്ച രണ്ടാമത്തെ വനിതയാണ് കെൽസി.
ഫ്രാൻസസ് ഓൽധം കെൽസി | |
---|---|
ജനനം | Frances Kathleen Oldham ജൂലൈ 24, 1914 Cobble Hill, British Columbia, Canada |
മരണം | ഓഗസ്റ്റ് 7, 2015 101) London, Ontario, Canada | (പ്രായം
കലാലയം | Victoria College, British Columbia McGill University University of Chicago |
തൊഴിൽ | Pharmacologist, physician |
അറിയപ്പെടുന്നത് | Preventing thalidomide from being marketed in the United States |
ജീവിതപങ്കാളി(കൾ) | Fremont Ellis Kelsey (m. 1943, died 1966) |
കുട്ടികൾ | 2 |
ബ്രിട്ടീഷ് കൊളംബിയയിൽ ജനിച്ചു , [3] പ്രൊവിൻഷ്യൽ തലസ്ഥാനത്തിലെ സെന്റ് മാർഗരറ്റ് സ്കൂളിൽ പഠിച്ചു. [4] 1930 മുതൽ 31 വരെ വിക്ടോറിയ കോളെജിൽ (ഇപ്പോൾ വിക്ടോറിയ യൂണിവേഴ്സിറ്റി) പഠനം. പിന്നീട് മക്ഗിൽ യൂണിവേഴ്സിറ്റിയിൽ ചേർന്നു. അവിടെ നിന്ന് ഫാർമക്കോളജിയിൽ ബി.എസ്.സി യും (1934), എം.എസ്.സി. യും (1935) നേടി. [3] ഇഎംകെ ഗെയ്ലിംഗ് എംഡി, ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഒരു പുതിയ ഫാർമകോളജി വകുപ്പിന് തുടക്കമിടുകയും അവിടെ ജോലിക്കായി കെൽസി അപേക്ഷിക്കുകയും ചെയ്തു. [4] ഫ്രാൻസിസ്, ഫ്രാൻസസ് എന്നീ പേരുകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ട് ഫ്രാൻസസ് കെൽസി ഒരു പുരുഷനായിരുണെന്നാണ് ഗെയ്ലിംഗ് ധരിച്ചത്. പുരുഷനാണെന്ന ധാരണയിൽ ഗെയ്ലിംഗ് കെൽസിക്ക് ജോലി വാഗ്ദാനം ചെയ്യുകയും 1936 ൽ അവർ ജോലി ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. [5]
അവിടത്തെ ജോലിയുടെ രണ്ടാമത്തെ വർഷത്തിൽ, സൾഫൊണമൈഡുമായി ബന്ധമുള്ള എലിക്സിർ സൾഫണൈലാമൈഡിന്റെ ഉപയോഗത്തോടനുബന്ധിച്ചുണ്ടായ അസാധാരണ മരണങ്ങൾ അന്വേഷിക്കാൻ ഗെയ്ലിംഗ് നിയുക്തനായി. 107 മരണങ്ങൾ ഉണ്ടായത് ലായകമായി ഡൈ ഈതൈൽ ഗ്ലൈക്കോൾ ഉപയോഗിച്ചതുകൊണ്ടാണെന്ന് കെൽസി കൂടി സഹകരിച്ച ഈ പഠനത്തിൽ തെളിഞ്ഞു. അടുത്ത വർഷം അമേരിക്കൻ കോൺഗ്രസ് 1938 ലെ ഫെഡറൽ ഫുഡ്, ഡ്രഗ്, ആൻഡ് കോസ്മെറ്റിക് ആക്റ്റിന് അംഗീകാരം കൊടുത്തു. [4] അതേ വർഷം തന്നെ കെൽസി പഠനം പൂർത്തിയാക്കി പി.എച്ച്.ഡി നേടി. [4] ഗെയ്ലിംഗിനോടൊപ്പം ജോലി ചെയ്തത് കെൽസിക്ക് ജനന വൈകല്യങ്ങളുണ്ടാക്കുന്ന മരുന്നുകളിൽ താല്പര്യമുണ്ടാകാൻ കാരണമായി. [6]
അവളുടെ പിഎച്ച്.ഡി പൂർത്തിയാക്കിയപ്പോൾ ഓൾധാം ഷിക്കാഗോ സർവകലാശാലയിൽ ചേർന്നു. 1942-ൽ, മറ്റ് പല ഫാർമക്കോളജിസ്റ്റുകളെ പോലെ, മലേറിയയ്ക്കുള്ള കൃത്രിമ മരുന്നിനായുള്ള പരീക്ഷണങ്ങളിൽ അവർ മുഴുകി. ഈ പഠനങ്ങളുടെ ഫലമായി ചില മരുന്നുകൾക്ക് പ്ലാസന്റൽ തടസ്സത്തിലൂടെ കടന്നുപോകാൻ കഴിയുമെന്ന് ഓൾധാം മനസ്സിലാക്കി. [7] ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ വെച്ച് പിൽക്കാലത്ത് 1943 ൽ ജീവിതപങ്കാളിയായി മാറിയ സഹപ്രവർത്തകനായ ഡോ. ഫ്രെമോണ്ട് എല്ലിസിനെ കണ്ടുമുട്ടി. [4]
ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജോലി ചെയ്യുമ്പോൾ 1950 ൽ കെൽസിക്ക് എം.ഡി ലഭിച്ചു. [4] രണ്ടു വർഷത്തോളം അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിനു വേണ്ടി എഡിറ്റോറിയൽ അസോസിയേറ്റ് ആയി ജോലി ചെയ്തു. 1954 ൽ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്നും വിട്ട്, സൗത്ത് ഡകോട്ട സർവകലാശാലയിൽ ഫാർമകോളജി പഠനം നടത്തി. അവർ 1957 വരെ പഠിപ്പിച്ചിരുന്ന സൗത്ത് ഡക്കോട്ടയിൽ വെർമിയാൻ എന്ന സ്ഥലത്തേക്ക് തന്റെ ഭർത്താവിനും രണ്ട് പെൺമക്കളുമൊത്ത് താമസം മാറ്റി. [3]
1950 കളിൽ അമേരിക്കയിൽ ചികിത്സിക്കുന്നതിനായി അമേരിക്കൻ പൗരത്വമെടുത്തെങ്കിലും കനേഡിയൻ പൗരത്വം ഉപേക്ഷിച്ചില്ല. [2]
1960 ൽ എഫ്ഡിഎ കെൽസിയെ വാഷിംഗ്ടൺ ഡിസിയിൽ നിയമിച്ചു. അക്കാലത്ത് എഫ്ഡിഎയ്ക്ക് വേണ്ടി മയക്കുമരുന്നു പുനർവിചിന്തനം ചെയ്ത ഏഴ് പൂർണ്ണസമയ ചികിത്സകരും നാൾ¬ യുവ ഭാഗിക സമയ ചികിത്സകരും ഉണ്ടായിരുന്നതിൽ ഒരാളായിരുന്നു കെൽസി. [4] . എഫ്ഡിഎയിൽ അവർ ആദ്യം ഏറ്റെടുത്ത ജോലികളിലൊന്ന് റിച്ചാർഡ്സൺ മെറലിന്റെ അപേക്ഷയിൽ കെവാഡോൺ എന്ന വാണിജ്യ നാമത്തിൽ മനക്ഷോഭം കുറയ്ക്കുന്നതിനും വേദന ശമിപ്പിക്കുന്നതിനുമായി പ്രത്യേകിച്ച് ഗർഭിണികൾക്ക് മോണിംഗ് സിക്ക്നെസിന് കൊടുക്കാനായുള്ള താലിഡോമൈഡിന്റെ അംഗീകാരത്തിനായുള്ള പരിശോധന ആയിരുന്നു. [8] ക്യാനഡ, 20 ഓളം യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ അംഗീകരിക്കപ്പെട്ട മരുന്നായിരുന്നെങ്കിലും അവർ ഈ മരുന്നിന് അനുമതി നിഷേധിക്കുകയും കൂടുതൽ പഠനങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. [3] താലിഡോമൈഡ് നിർമ്മാതാവിൽ നിന്നും സമ്മർദ്ദമുണ്ടായിട്ടും, കെൽസി നാഡീവ്യൂഹത്തിന്റെ സ്വാധീനം സംബന്ധിച്ച് ഇംഗ്ലണ്ടിൽ നടന്ന പഠനഫലങ്ങളെ വിശദീകരിക്കുന്ന അധിക വിവരങ്ങൾക്കായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. [4]
യൂറോപ്പിൽ ഗർഭിണികൾ കഴിച്ച താലിഡോമൈഡുമായി അവരുടെ കുഞ്ഞുങ്ങൾക്കുണ്ടായ ജന്മവൈകല്യങ്ങൾ ബന്ധപ്പെടുത്തുന്ന വിവരങ്ങൾ പുറത്തു വന്നപ്പോൾ അംഗീകാരത്തിനു മുൻപ് പൂർണമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകണമെന്ന കെൽസിയുടെ നിർബന്ധം ശരിയാണെന്ന് സ്ഥാപിക്കപ്പെട്ടു. [9] തലാളിമൈഡ് പ്ളാസന്റൽ തടസം കടന്ന് ഗർഭസ്ഥശിശുവിലെത്തി ഗുരുതരമായ ജനന വൈകല്യങ്ങൾ ഉണ്ടാക്കിയെന്ന് ഗവേഷകർ കണ്ടെത്തി. [7] വാഷിംഗ്ടൺ പോസ്റ്റിന്റെ ഒന്നാം പേജിൽ കെൽസി വീരനായികയായി വാഴ്ത്തപ്പെട്ടു [10] [11] മോർട്ടൻ മിന്റ്സ് , തന്റെ വാഷിംഗ്ടൺ പോസ്റ്റ് ലേഖനത്തിൽ "കെൽസി നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ കയ്യില്ലാതെയും കാലില്ലാതെയും ജനിക്കുന്നത് തടഞ്ഞു" എന്ന് പറഞ്ഞു. [10] തന്റെ സഹായികളായ ഓയം ജിറോയും ലീ ഗെയ്സ്മറും, പൂർണ പിന്തുണതന്ന എഫ്ഡിഎ അധികൃതരും തുല്യ അംഗീകാരത്തിന് അർഹരാണെന്നായിരുന്നു കെൽസി പറഞ്ഞത്. ഡോക്ടർ കെൽസിയുടെ സ്ഥിരോത്സാഹം 1962 ൽ കർശനമായ മരുന്നുകൾ അംഗീകരിക്കാനുള്ള കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കാരണമായി. [1]
കെൽസി എഫ് ഡി എ യിൽ തുടരുമ്പോൾ തന്നെ അവരുടെ നേരത്തേയുള്ള നേട്ടങ്ങൾ അംഗീകരിക്കപ്പെട്ടു. എഫ്ഡിഎ യുടെ സെന്റർ ഫോർ ഡ്രഗ് ഇവാലുവേഷൻ ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കവേ 1955 ൽ ഡെപ്യൂട്ടി ഫോർ സയന്റിഫിക് ആൻഡ് മെഡിക്കൽ അഫയേഴ്സ് ആയി നിയമിക്കപ്പെട്ടു. 1994-ൽ ബ്രിട്ടീഷ് കൊളമ്പിയയിലെ മിൽ ബേയിലെ ഫ്രാൻസിസ് കേൽസെ സെക്കന്റിക് സ്കൂളിന് കെൽസിയുടെ ബഹുമാനാർഥം നാമകരണം ചെയ്തു. [12] 2005 ൽ വിരമിച്ചു. [13]
2010-ൽ, എഫ്ഡിഎ കെൽസിക്ക് ആദ്യത്തെ ഡ്രഗ് സേഫ്റ്റി എക്സലൻസ് അവാർഡ് സമ്മാനിക്കുകയും വാർഷിക അവാർഡ് അവളുടെ പേരിൽ നൽകുകയും ചെയ്തു.[14] ഇത് പ്രതിവർഷം ഒരു FDA സ്റ്റാഫ് അംഗത്തിന് നൽകുമെന്ന് പ്രഖ്യാപിച്ചു.[15] അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ട് സെന്റർ ഡയറക്ടർ സ്റ്റീവൻ കെ. ഗാൽസൺ പറഞ്ഞു, "ഡോ. ഫ്രാൻസിസ് ഒ. കെൽസി ഡ്രഗ് സേഫ്റ്റി എക്സലൻസ് അവാർഡ് ഏർപ്പെടുത്തിയതിലും മയക്കുമരുന്ന് നിയന്ത്രണത്തിന്റെ ഈ സുപ്രധാന വശത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചതിന് ആദ്യ സ്വീകർത്താക്കളെ അംഗീകരിക്കുന്നതിലും എനിക്ക് അതിയായ സന്തോഷമുണ്ട്."[16]
2014 ജൂലൈയിൽ കെൽസിക്ക് 100 വയസ്സ് തികഞ്ഞു,[17]താമസിയാതെ, 2014 അവസാനത്തോടെ, അവൾ വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ലണ്ടനിലെ ഒന്റാറിയോയിൽ മകളോടൊപ്പം താമസിക്കാൻ മാറി..[18] 2015 ജൂണിൽ, അവളെ ഓർഡർ ഓഫ് കാനഡയിലേക്ക് നാമകരണം ചെയ്തപ്പോൾ, താലിഡോമൈഡ് ഇരയും കാനഡയിലെ താലിഡോമൈഡ് വിക്ടിംസ് അസോസിയേഷൻ തലവനുമായ മെർസിഡസ് ബെനെഗ്ബി, മയക്കുമരുന്ന് കമ്പനി ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിന് വഴങ്ങാൻ വിസമ്മതിച്ചുകൊണ്ട് ശക്തിയും ധൈര്യവും കാണിച്ചതിന് കെൽസിയെ പ്രശംസിച്ചു. "ഞങ്ങളെ സംബന്ധിച്ചിടത്തോളം അവൾ ഞങ്ങളുടെ നായികയായിരുന്നു, അവൾ ചെയ്തത് മറ്റൊരു രാജ്യത്താണെങ്കിലും."[18]
2015 ഓഗസ്റ്റ് 7-ന് ഒന്റാറിയോയിലെ ലെഫ്റ്റനന്റ്-ഗവർണർ എലിസബത്ത് ഡൗഡ്സ്വെൽ താലിഡോമൈഡിനെതിരായ അവളുടെ പങ്കിന് മെമ്പർ ഓഫ് ഓർഡർ ഓഫ് കാനഡയുടെ ചിഹ്നം സമ്മാനിക്കാൻ അവളുടെ വീട് സന്ദർശിച്ചതിനു 24 മണിക്കൂറിന് ശേഷം[19] 101-ാം വയസ്സിൽ ലണ്ടനിലെ ഒന്റാറിയോയിൽ വച്ച് കെൽസിഅന്തരിച്ചു
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.