രാസസംയുക്തം From Wikipedia, the free encyclopedia
വേദനാസംഹാരിയായും അനസ്തേഷ്യക്കുള്ള മരുന്നുകളുടെ കൂടെയും ഉപയോഗിക്കപ്പെടുന്ന ഒരു ഓപിയോയ്ഡ് ആണ് ഫെന്റാനിൽ[6]. മയക്കുമരുന്നായും ഇത് ദുരുപയോഗപ്പെട്ടുവരുന്നുണ്ട്[7]. അതിവേഗം പ്രവർത്തിക്കുന്ന ഫെന്റാനിൽ രണ്ട് മണിക്കൂർ വരെ ഫലപ്രദമായി നിൽക്കുന്നു[6]. ഇഞ്ചക്ഷൻ, നാസൽ സ്പ്രേ, സ്കിൻ പാച്ച്, കവിളിലൂടെയുള്ള ആഗിരണം എന്നീ രീതികളിൽ വൈദ്യശാസ്ത്രം ഈ മരുന്ന് പ്രയോഗിച്ചുവരുന്നു[6][8].
Clinical data | |
---|---|
Pronunciation | /ˈfɛntənɪl/ or /ˈfɛntənəl/ |
Trade names | Actiq, Duragesic, Fentora, others |
AHFS/Drugs.com | monograph |
MedlinePlus | a605043 |
License data | |
Pregnancy category |
|
Dependence liability | High[1] |
Routes of administration | Buccal, epidural, IM, IT, IV, sublingual, skin patch |
Legal status | |
Legal status |
|
Pharmacokinetic data | |
Bioavailability | 92% (transdermal) 89% (intranasal) 50% (buccal) 33% (ingestion) 100% (intramuscular)/> 55% (inhaled) |
Protein binding | 80–85% |
Metabolism | Liver, primarily by CYP3A4 |
Onset of action | 5 മിനുട്ട്[3] |
Elimination half-life | IV: 6 mins (T1/2 α) 1 hours (T1/2 β) 16 hours (T1/2 ɣ) Intranasal: 6.5 hours Transdermal: 20–27 hours[4] Sublingual/buccal (single dose): 2.6–13.5 hours[4] |
Duration of action | IV: 30–60 minutes[3][5] |
Excretion | Mostly urinary (metabolites, <10% unchanged drug)[4] |
Identifiers | |
IUPAC name
| |
CompTox Dashboard (EPA) | |
ECHA InfoCard | 100.006.468 |
Chemical and physical data | |
Formula | C22H28N2O |
Molar mass | 336.48 g·mol−1 |
3D model (JSmol) | |
Density | 1.1 g/cm3 |
Melting point | 87.5 °C (189.5 °F) |
SMILES
| |
| |
(verify) |
ചർദ്ദി, മലബന്ധം, മയക്കം, മതിഭ്രമം, ആശയക്കുഴപ്പം എന്നീ പാർശ്വഫലങ്ങൾ ഈ മരുന്നിന് കാണപ്പെടുന്നുണ്ട്. ശരിയായ നിലക്കല്ലാത്ത ഉപയോഗം വഴി വരാവുന്ന ദോഷങ്ങൾ വേറെയുമുണ്ട്[6][9]. ശ്വസനക്കുറവ്, സെറോടോണിൻ സിൻഡ്രോം, രക്തസമ്മർദ്ധം കുറയൽ, ബോധക്ഷയം എന്നിവയെല്ലാം ഇതിന്റെ ഗുരുതരമായേക്കാവുന്ന പ്രത്യാഘാതങ്ങളാണ്[6][9]. μ-ഒപിയോയിഡ് റിസപ്റ്ററുകളെ ആക്റ്റിവേറ്റ് ചെയ്തുകൊണ്ടാണ് ഫെന്റാനിൽ പ്രവർത്തിക്കുന്നത്. മോർഫിനേക്കാൾ നൂറ് മടങ്ങ് ശേഷിയുള്ളതായി ഇത് കണക്കാക്കപ്പെടുന്നു[6]. കാർഫെന്റാനിൽ പോലുള്ള ചില രൂപങ്ങൾ മോർഫിനേക്കാളും പതിനായിരം മടങ്ങ് ശേഷി കാണിക്കുന്നുണ്ട്[10].
പോൾ ജാൻസൻ 1960-ൽ കണ്ടുപിടിച്ച ഫെന്റാനിലിന് ഔഷധമായി ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുന്നത് 1968-ൽ അമേരിക്കയിലാണ്[6][11]. 2015-ൽ മാത്രം 1600 കിലോഗ്രാം ഫെന്റാലിൻ ലോകത്ത് ഉപയോഗിക്കപ്പെട്ടിരുന്നു[12][13]. 2017-ലെ കണക്കനുസരിച്ച് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന കൃത്രിമ ഓപിയോയ്ഡാണ് ഫെന്റാനിൽ. ലോകാരോഗ്യ സംഘടന ഫെന്റാനിൽ അടങ്ങിയ മരുന്നുകളെ കാൻസർ ചികിത്സയിലെ അവശ്യ മരുന്നുകളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്[14].
ഈ മരുന്നിന്റെയും അതിന്റെ മറ്റു രൂപങ്ങളുടെയും അമിതപ്രയോഗം മൂലം അമേരിക്കയിൽ 20,000 പേരെങ്കിലും മരണപ്പെട്ടതായി കണക്കുകളുണ്ട്[15][16][17]. ഇത് ഓപിയോയ്ഡുകളുമായി ബന്ധപ്പെട്ട മരണങ്ങളുടെ പകുതിയും വരും. ഫെന്റാനിന്റെ നിയമവിരുദ്ധ ഉല്പാദനമാണ് ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത്[18].
വികസ്വരരാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും ഫെന്റാനിലിന്റെ വിലനിലവാരത്തിലും വ്യത്യാസങ്ങളുണ്ട്[19]. വികസിതരാജ്യങ്ങളിൽ താരതമ്യേന വില കുറവാണ്[20][21][22][23][24].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.