![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/e/e8/WC-2014-Brasil.svg/langml-640px-WC-2014-Brasil.svg.png&w=640&q=50)
ഫുട്ബോൾ ലോകകപ്പ് 2014
From Wikipedia, the free encyclopedia
ഫിഫ ലോകകപ്പിന്റെ ഇരുപതാമത് പതിപ്പാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ 2014 . 2014 ജൂൺ 12 മുതൽ ജൂലൈ 13 വരെ ബ്രസീലിലാണ് മത്സരങ്ങൾ നടന്നത്. ഫൈനലിൽ അർജന്റീനയെ 1-0 -ത്തിനു തോൽപ്പിച്ച ജർമ്മനി ജേതാക്കളായി.
ഫിഫ ലോകകപ്പ് ബ്രസീൽ 2014 | |
---|---|
![]() ഫുട്ബോൾ ലോകകപ്പ് 2014 ന്റെ ലോഗോ | |
Tournament details | |
Host country | ബ്രസീൽ |
Dates | 12 ജൂൺ – 13 ജൂലൈ (32 ദിവസം) |
Teams | 32 (from 5 confederations) |
Venue(s) | 12 (in 12 host cities) |
Final positions | |
Champions | ![]() |
Runners-up | ![]() |
Third place | ![]() |
Fourth place | ![]() |
Tournament statistics | |
Matches played | 64 |
Goals scored | 171 (2.67 per match) |
Top scorer(s) | ![]() (6 ഗോളുകൾ)[1] |
Best player | ![]() |
Best young player | ![]() |
Best goalkeeper | ![]() |
← 2010 2018 → |
1950-ലെ ലോകകപ്പിനു ആതിഥ്യമരുളിയശേഷം രണ്ടാം തവണയാണ് ബ്രസീൽ ലോകകപ്പ് ഫുട്ബോളിനു വേദിയാകുന്നത്. 2 തവണ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന അഞ്ചാമത്തെ രാജ്യമാണ് ബ്രസീൽ. മെക്സിക്കോ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവയാണ് മറ്റു 4 രാജ്യങ്ങൾ. 1978-ൽ അർജന്റീനയിൽ നടന്ന ലോകകപ്പിനു ശേഷം ആദ്യമായാണ് തെക്കേ അമേരിക്കയിൽ ലോകകപ്പ് നടക്കുന്നത്. ഇതാദ്യമായാണ് യൂറോപ്പിനു വെളിയിൽ തുടർച്ചയായി 2 ലോകകപ്പുകൾ നടക്കുന്നത്. ലോകകപ്പ് മത്സരങ്ങളിൽ ആദ്യമായി ഗോൾ ലൈൻ സാങ്കേതികവിദ്യ, ഫ്രീ കിക്കിനായി അപ്രത്യക്ഷമാകുന്ന പത എന്നിവ ഉപയോഗിക്കപ്പെട്ടു.[5]
1930 മുതലുള്ള ലോകകപ്പ് ചരിത്രത്തിലെ എല്ലാ ജേതാക്കളും -(ബ്രസീൽ,ഇറ്റലി,ജെർമനി,ഉറുഗ്വായ്,അർജന്റീന,സ്പെയിൻ,ഇംഗ്ലണ്ട്,ഫ്രാൻസ്) - ഈ ലോകകപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. തെക്കേ അമേരിക്കയിൽ മുൻപു നടന്ന നാലു ലോകകപ്പുകളിലും തെക്കേ അമേരിക്കയിൽ നിന്നുള്ള ടീമുകളാണ് ജേതാക്കളായതെങ്കിലും, 2014-ൽ അർജന്റീനയെ ഫൈനലിൽ തോൽപ്പിച്ച ജർമ്മനി തെക്കേ അമേരിക്കയിൽ നടന്ന ലോകകപ്പ് നേടുന്ന ആദ്യ യൂറോപ്പ്യൻ ടീം ആയി.[6]