പ്ലാസ്റ്റിക് സർജറി
From Wikipedia, the free encyclopedia
മനുഷ്യശരീരത്തിൻ്റെ ഏതെങ്കിലും ഒരു ഭാഗത്തിൻ്റെയൊ അവയവത്തിൻ്റെയോ പുനഃസ്ഥാപനം, പുനർനിർമ്മാണം അല്ലെങ്കിൽ മാറ്റം എന്നിവ ഉൾപ്പെടുന്ന ഒരു ശസ്ത്രക്രിയാ വിഭാഗമാണ് പ്ലാസ്റ്റിക് സർജറി. ഇതിനെ പുനർനിർമാണ ശസ്ത്രക്രിയ, സൗന്ദര്യവർദ്ധക ശസ്ത്രക്രിയ എന്നീ രണ്ട് പ്രധാന വിഭാഗങ്ങളായി തിരിക്കാം.[1] ശരീരത്തിന്റെ മറ്റൊരു ഭാഗത്തു നിന്നുള്ള കോശങ്ങളോ കൃത്രിമ ഇംപ്ലാന്റുകളോ ശരീരത്തിൽ വെച്ചുപിടിപ്പിച്ച് വൈകല്യം ബാധിച്ച ശരീരഭാഗം പൂർവസ്ഥിതിയിലാക്കുക, ശരീരത്തിന്റെ ഒരു പ്രത്യേകഭാഗത്തിന്റെ പ്രവർത്തനം സാധാരണനിലയിലാക്കുക എന്നിവയാണ് പുനർനിർമാണ ശസ്ത്രക്രിയയിൽ ചെയ്യുന്നത്. പുനർനിർമാണ ശസ്ത്രക്രിയയിൽ ക്രാനിയോഫേഷ്യൽ ശസ്ത്രക്രിയ, കൈ ശസ്ത്രക്രിയ, മൈക്രോസർജറി, പൊള്ളൽ ചികിത്സ എന്നിവ ഉൾപ്പെടുന്നു. കോസ്മെറ്റിക് (അല്ലെങ്കിൽ സൗന്ദര്യവർദ്ധക) ശസ്ത്രക്രിയ ശരീരഭാഗത്തിന്റെ രൂപഭംഗി മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.[2][3] പുനർനിർമാണ ശസ്ത്രക്രിയ വേളയിലും പ്ലാസ്റ്റിക് സർജൻമാർ രൂപഭംഗി മെച്ചപ്പെടുത്താനും രൂപം പുനഃസ്ഥാപിക്കാനും ശ്രമിക്കാറുണ്ട്.[1]
Occupation | |
---|---|
Names |
|
Occupation type | Specialty |
Activity sectors | Medicine, Surgery |
Description | |
Education required |
|
Fields of employment | Hospitals, Clinics |