ഡയസ്പൈറോസ് ജനുസ്സിൽ പെടുന്ന ഏതാനും ജാതി സസ്യങ്ങളുടേയും അവയുടെ ആഹാരയോഗ്യമായ ഫലങ്ങളുടേയും പൊതുനാമമാണ് പെഴ്സിമെൻ. മുന്തിയ ഇനം തടിയുടെ പേരിൽ വിലമതിക്കപ്പെടുന്ന ചില ജാതി മരങ്ങൾ അടങ്ങുന്ന 'എബണേസീ (Ebenaceae)' കുടുംബത്തിന്റെ ഭാഗമാണ് ഡൈയസ്പറസുകൾ. ഈ വിഭാഗത്തിൽ പെടുന്ന എല്ലാ ജാതികളുടേയും പഴങ്ങൾ ഭക്ഷണയോഗ്യമല്ല. കൃഷി ചെയ്യപ്പെടുന്ന ഇനങ്ങളുടെ മൂത്ത ഫലങ്ങൾ നിറത്തിൽ ഇളം മഞ്ഞ മുതൽ കടും ഓറഞ്ച് നിറം വരെയുള്ള വൈവിദ്ധ്യമുള്ളവയാണ്. അവയ്ക്കിടയിൽ വലിപ്പത്തിലും ആകൃതിയിലും വ്യത്യാസമുണ്ട്. 1.50 മുതൽ 9 വരെ സെന്റീമീറ്റർ വ്യാസത്തിൽ പരന്ന ഗോളാകൃതിയാണ് സാധാരണം.[1]

വസ്തുതകൾ പെഴ്സിമെൻ, ശാസ്ത്രീയ വർഗ്ഗീകരണം ...
പെഴ്സിമെൻ
Thumb
പെഴ്സിമെൻ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species

See text

അടയ്ക്കുക

ഇനങ്ങൾ

Thumb
ഫലം തിങ്ങിയ പെഴ്സിമൺ മരം

ശാഖകളോടു കൂടിയോ ഏകകാണ്ഡമായോ കാണാവുന്ന ഒരു ഇലപോഴിയും വൃക്ഷമാണ് പെഴ്സിമെൻ. 25 അടി വരെ ഉയരത്തിൽ അതു വളരും. മിതശൈത്യവും മിതോഷ്ണവുമുള്ള മേഖലകളാണ് ഇതിന്റെ വളർച്ചക്കു പറ്റിയത്.

ഇതിന്റെ പ്രധാനപ്പെട്ട രണ്ടിനങ്ങളിൽ ഒന്നിന്റെ ഇളം ഫലം നേരിയ തോതിൽ മാത്രം കയ്പു കറചുവയ്ക്കുന്നതും ചെറുമധുരമുള്ളതും ആയതിനാൽ ഭക്ഷണയോഗ്യമാണ്.[2] മൂപ്പെത്തി വിളവെടുത്ത ശേഷം മൃദുത്വം കൂടുമ്പോൾ ഇതിന് ഏറെ മധുരമുണ്ടാകും. ചൈനയിലും ജപ്പാനിലും കാണപ്പെടുന്ന ഈ ഇനം പിന്നീട് അമേരിക്കയിലും യൂറോപ്പിലും എത്തി. എറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന പെഴ്സിമെൻ ഇനമാണിത്.

ഈ ജനുസിൽ ഉൾപ്പെടുന്നതും കാഴ്ച്ചയിൽ തക്കാളിയെപ്പോലെ തോന്നിക്കുന്നതും ഓറഞ്ച് നിറത്തിലുള്ള നേർത്ത തൊലിയുള്ളതും അകം നിറയെ അതിമധുരവും രുചികരവുമായ കാമ്പോടുകൂടിയതുമായ ഒരു പഴമാണ് കാക്കിപ്പഴം അഥവാ കാക്കപ്പനച്ചിപ്പഴം. English:Japanese persimmon, ജമ്മു-കശ്മീർ, തമിഴ്നാട്ടിലെ കൂനൂർ, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നു.[3]

Thumb
ഒരു പെഴ്സിമെൻ പഴം
Thumb
പഴം, മുഴുവനായും മുറിച്ചും

ജപ്പാനിൽ വ്യാപകമായി കൃഷിചെയ്യപ്പെടുന്ന 'ഹാച്ചിയ' എന്ന ഇനത്തിന്റെ ഫലം ഇളതായിരിക്കുമ്പോൾ ഏറെ ചവർപ്പും കയ്പും ഉള്ളതിനാൽ ഭക്ഷണയോഗ്യമല്ല. നന്നായി മൂത്തു കഴിയുമ്പോൾ ഇത് ഭക്ഷണയോഗ്യമാകുന്നു.[4]

തെക്കുപടിഞ്ഞാറൻ ഏഷ്യയും തെക്കുകിഴക്കൻ യൂറോപ്പും സ്വദേശമായുള്ള ഈന്തപ്പെഴ്സിമെൻ (Date-plum) അതിമധുരമുള്ളതാണ്. പുരാതന ഗ്രീക്കുകാർക്കിടയിൽ ഇത് ദൈവങ്ങളുടെ പഴം, പ്രകൃതിയുടെ കൽക്കണ്ടം എന്നൊക്കെ അറിയപ്പെട്ടു. ഹോമറുടെ ഓഡീസിയിൽ ഒഡീസിയസിന്റെ സഹനാവികരെ മോഹിപ്പിച്ച മധുരഫലം ഇതായിരുന്നു എന്നു കരുതുന്നവരുണ്ട്.

പൂവിന്റെ പുറമിതൾ (calyx) മൂപ്പായ ശേഷവും ഫലത്തോടു ചേർന്നു നിൽക്കുമെങ്കിലും പഴുത്തു കഴിഞ്ഞാൽ അതു നീക്കം ചെയ്യാൻ എളുപ്പമാണ്. പാകമായ ഫലത്തിൽ ഗ്ലൂക്കോസ് ഉയർന്ന അളവിലുണ്ടാകും. മാംസ്യത്തിന്റെ അളവ് കുറവെങ്കിലും സന്തുലിതമാണ്. ഈ പഴത്തിന് ഒട്ടേറെ ഔഷധ, രാസോപയോഗങ്ങളുണ്ട്.

ചിത്രശാല

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.