പെഡ്രോ സാഞ്ചസ് പെരെസ്-കാസ്റ്റെജോൺ (ജനനം: 29 ഫെബ്രുവരി 1972) ഒരു സ്പാനിഷ് രാഷ്ട്രീയ പ്രവർത്തകനും 2018 ജൂൺ മുതൽ സ്പെയിനിന്റെ പ്രധാനമന്ത്രിയുമാണ്.[1] [2] 2017 ജൂൺ മാസം മുതൽ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെ (PSOE) സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്ന അദ്ദേഹം മുമ്പ് 2014 മുതൽ 2016 വരെയുള്ള കാലത്തും ആ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, സോഷ്യലിസ്റ്റ് ഇന്റർനാഷണൽ എന്ന അന്താരാഷ്ട്ര സംഘടനയുടെ നിലവിലെ പ്രസിഡന്റായി സേവനമനുഷ്ടിക്കുന്ന സാഞ്ചസ്, 2022 നവംബറിൽ മാസത്തിലാണ് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

വസ്തുതകൾ പെഡ്രോ സാഞ്ചസ്, സ്പാനിഷ് പ്രധാനമന്ത്രി ...
പെഡ്രോ സാഞ്ചസ്
ഔദ്യോഗിക ചിത്രം, 2023
സ്പാനിഷ് പ്രധാനമന്ത്രി
Incumbent
ഓഫീസിൽ
2 ജൂൺ 2018
Monarchഫിലിപ്പെ ആറാമൻ
Deputyനാദിയ കാൽവിനോ
യോലാൻഡ ഡയസ്
തെരേസ റിബേറ
മുൻഗാമിമരിയാനോ റജോയ്
സെക്രട്ടറി, സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി
പദവിയിൽ
ഓഫീസിൽ
17 ജൂൺ 2017
രാഷ്ട്രപതിക്രിസ്റ്റീന നർബോണ
മുൻഗാമികെയർടേക്കർ സമതി
ഓഫീസിൽ
26 ജൂലൈ 2014  1 ഒക്‌ടോബർ 2016
രാഷ്ട്രപതിമിഖയേല നവാറോ
മുൻഗാമിആൽഫ്രഡോ പെരസ് റുബാലകാബാ
പിൻഗാമികെയർടേക്കർ സമതി
വ്യക്തിഗത വിവരങ്ങൾ
ജനനം (1972-02-29) 29 ഫെബ്രുവരി 1972  (52 വയസ്സ്)
മാഡ്രിഡ്, സ്പെയിൻ
രാഷ്ട്രീയ കക്ഷിസ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി
പങ്കാളി
Begoña Gómez
(m. 2006)
കുട്ടികൾ2
വസതിമോൺക്ലോവ കൊട്ടാരം
വിദ്യാഭ്യാസംകോംപ്ലൂട്ടൻസ് യൂണിവേഴ്സിറ്റി ഓഫ് മാഡ്രിഡ് (Lic.)
Université libre de Bruxelles
IESE Business School
Camilo José Cela University (PhD)
ഒപ്പ്
അടയ്ക്കുക

2004-ൽ മാഡ്രിഡിലെ സിറ്റി കൗൺസിലറായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച സാഞ്ചസ് സ്പെയിനിന്റെ നിയമനിർമ്മാണ ശാഖയുടെ അധോസഭയായ കോൺഗ്രസ് ഓഫ് ഡെപ്യൂട്ടീസിലേക്ക് 2009-ൽ തിരഞ്ഞെടുക്കപ്പെട്ടു. 2014-ൽ PSOE യുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം പ്രതിപക്ഷ നേതാവായി മാറി. 2015-ലെയും 2016-ലെയും പൊതു തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിച്ച അദ്ദേഹം, പാർട്ടിയുടെ എക്സിക്യൂട്ടീവുമായുണ്ടായ പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾക്ക് തൊട്ടുപിന്നാലെ സെക്രട്ടറി ജനറൽ സ്ഥാനം രാജിവച്ചു. പിന്നീട് എട്ട് മാസങ്ങൾക്ക് ശേഷം നടന്ന നേതൃ തെരഞ്ഞെടുപ്പിൽ സൂസാന ഡയസ്, പാറ്റ്‌ക്സി ലോപ്പസ് എന്നിവരെ പരാജയപ്പെടുത്തി അദ്ദേഹം വീണ്ടും പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.