From Wikipedia, the free encyclopedia
സ്റ്റീവിയ ജനുസിലെ ഒരു സസ്യമാണ് പഞ്ചാരക്കൊല്ലി, (ശാസ്ത്രീയനാമം: Stevia rebaudiana). സാധാരണയായി candyleaf,[1] sweetleaf, sweet leaf, sugarleaf എന്നെല്ലാം അറിയപ്പെടുന്നു. ബ്രസീൽ, പരാഗ്വേ തദ്ദേശവാസിയായ ഈ ഏകവർഷിസസ്യം നനവും ഈർപ്പവും ഉള്ളയിടങ്ങളിൽ വളരുന്നു, എന്നാൽ വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങൾ ഇഷ്ടപ്പെടുന്നില്ല. സ്റ്റീവിയ എന്ന് അറിയപ്പെടുന്ന പഞ്ചസാരയ്ക്ക് പകരമായി മധുരം ഉണ്ടാക്കുന്ന ഒരു വസ്തു വേർതിരിച്ചെടുക്കാൻ ഈ ചെടി വ്യാപകമായി നട്ടുവളർത്തുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന steviol glycosides പഞ്ചസാരയേക്കാൾ 250-300 ഇരട്ടി മധുരമുള്ളതാണ്.[2]
പഞ്ചാരക്കൊല്ലി | |
---|---|
Stevia rebaudiana flowers | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Asterales |
Family: | Asteraceae |
Genus: | Stevia |
Species: | S. rebaudiana |
Binomial name | |
Stevia rebaudiana (Bertoni) Bertoni | |
ഇലകൾ മാത്രമായോ ചായയിലോ, കാപ്പിയിലോ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.
നാടൻ പാനീയങ്ങളിൽ ഉപയോഗിക്കാൻ 1500 വർഷത്തോളമായി തെക്കേ അമേരിക്കയിൽ ഇവ ഉപയോഗിക്കുന്നുണ്ട്.[3]
1899 - കിഴക്കൻ പരാഗ്വേയിൽ ഇവ വളരുന്നതായി കണ്ട് സസ്യശാസ്ത്രകാരനായ Moisés Santiago Bertoni ആണ് ഇതിനെ ശാസ്ത്രീയമായി വിവരിച്ചത്.[4]
1931 -ൽ ശാസ്ത്രജ്ഞരായ M. Bridel ഉം R. Lavielle നും ഇതിലെ glycosides stevioside ഉം rebaudioside വേർതിരിച്ചെടുക്കുകയും[5] 1955 -ൽ അതിന്റെ ഘടനകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.
വ്യാപകമായി കാട്ടിൽ വളരുന്ന ഇവയിൽ ധാരാളം കായ ഉണ്ടാവുമെങ്കിലും മുളയ്ക്കൽ ശേഷി കുറവാണ്. ക്ലോൺ ചെയ്യലാണ് മികച്ച മാർഗം. ജൈവാംശം കലർന്ന വെള്ളം കെട്ടിനിൽക്കാത്ത എല്ലാത്തരം മണ്ണിലും സ്റ്റീവിയ കൃഷിചെയ്യാം. അരയടി വീതം നീളവും വീതിയുമുള്ള ആഴമുള്ള കുഴിയിൽ ചാണകപ്പൊടി, മണൽ, മണ്ണ് എന്നിവ ചേർത്ത് തടം മൂടിയശേഷമാണു തൈ നടുക. ചെടിച്ചട്ടിയിലും കൃഷിചെയ്യാവുന്നതാണ്. ഇടയ്ക്കിടെ നനച്ചുകൊടുക്കണം. നട്ടു കഴിഞ്ഞു മൂന്നാം മാസം മുതൽ പാകമായ ഇലകൾ നുള്ളിയെടുക്കാം. ഇലയുടെ പൊടിയാണു മധുരത്തിനായി ഉപയോഗിക്കുന്നത്.
1987 വ്യാവസായിക അടിസ്ഥനത്തിൽ കൃഷി ചെയ്യാനാവുമോ എന്ന് കാനഡയിൽ പരീക്ഷിച്ചുനോക്കി.[6] പരാഗ്വേയിലെ കർഷകരെ ലോകമാർക്കറ്റിൽ മൽസരയോഗ്യമാക്കാൻ പദ്ധതികൾ Duke University ഗവേഷകർ ചെയ്യുന്നുണ്ട്.[7]
ഇപ്പോൾ ഭക്ഷണപദാർത്ഥങ്ങളിൽ മധുരം ചേർക്കാൻ പഞ്ചാരക്കൊല്ലി ചൈന (1984 മുതൽ), കൊറിയ, തായ്വാൻ, തായ്ലാന്റ്, മലേഷ്യ, സെയ്ന്റ് കിറ്റ്സ് ആൻഡ് നെവിസ്, ബ്രസീൽ, കൊളംബിയ, പെറു, പരാഗ്വേ, ഉറുഗ്വേ, ഇസ്രായേൽ എന്നിവിടങ്ങളിലെല്ലാം കൃഷി ചെയ്യുന്നുണ്ട്.[8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.