പഞ്ചാബി ഭാഷ
From Wikipedia, the free encyclopedia
ലോകമെമ്പാടുമായി പത്തുകോടിയോളം ആൾക്കാർ സംസാരിക്കുന്ന പഞ്ചാബി ഭാഷ (ഗുർമുഖി ലിപി: ਪੰਜਾਬੀ ,ഷാമുഖി ലിപി: پنجابی )ഇന്ത്യയിലും പാകിസ്താനിലുമായി സ്ഥിതിചെയ്യുന്ന പഞ്ചാബ് പ്രദേശത്തിൽനിന്നുമുള്ള പഞ്ചാബികളുടെ മാതൃഭാഷയാണിത്. ലോകത്തിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷകളിൽ പത്താം സ്ഥാനത്താണ് പഞ്ചാബി.[3] പാകിസ്താനിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയും[4],ഇന്ത്യയിലെ പഞ്ചാബ്, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയുമാണ്. സിഖ് മതവിശ്വാസികളുടെ മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത് ഈ ഭാഷയിലാണ്. പല ബോളിവുഡ് ചലച്ചിത്രങ്ങളിലും ഗാനങ്ങളിലും പഞ്ചാബി ഭാഷാശകലങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട് [5][6]
പഞ്ചാബി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പഞ്ചാബി (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ പഞ്ചാബി, Native to ...
പഞ്ചാബി | |
---|---|
ਪੰਜਾਬੀ پنجابی Pañjābī | |
Native to | ഇന്ത്യഏകദേശം 3 കോടി [1] പാകിസ്താൻ8 കോടി , കാനഡ 2.8 ലക്ഷം [2], യുണൈറ്റഡ് കിങ്ഡം, യു.എസ്.എ, ദുബൈ, ഫിലിപ്പീൻസ്, പഞ്ചാബി കുടിയേറ്റക്കാറുള്ള മറ്റു രാജ്യങ്ങൾ. |
Region | പഞ്ചാബ് |
Native speakers | പടിഞ്ഞാറൻ 6.1-6.2 കോടി കിഴക്കൻ: 2.8 കോടി സിറൈകി: 1.4 കോടി ആകെ 10.4 കോടി |
ഇന്തോ-യൂറോപ്പിയൻ
| |
ഷാമുഖി , ഗുർമുഖി | |
Official status | |
Official language in | പഞ്ചാബ്, ദില്ലി, ഹരിയാന |
Language codes | |
ISO 639-1 | pa |
ISO 639-2 | pan |
ISO 639-3 | – |
അടയ്ക്കുക