ദൈവത്തിന്റെ വികൃതികൾ
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
1992-ലെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച മലയാളചലച്ചിത്രമാണ് ദൈവത്തിന്റെ വികൃതികൾ (The Ways of God). എം. മുകുന്ദന്റെ നോവലിന് മുകുന്ദനും ലെനിൻ രാജേന്ദ്രനും ചേർന്ന് രൂപം കൊടുത്ത തിരക്കഥയെ ആധാരമാക്കി സൗപർണിക മൂവി ആർട്ട്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ലെനിൻ രാജേന്ദ്രനാണ്.[1] ഫ്രഞ്ച് അധിനിവേശ പ്രദേശമായ മാഹിയിലെ ഫ്രഞ്ച് സദസ്സുകളിൽ മായാജാലം കാട്ടി ഹർഷോന്മാദം സൃഷ്ടിക്കുന്ന അൽഫോൺസച്ചന്റെ ജീവിതദുരന്തത്തിന്റെ കഥയാണ് ദൈവത്തിന്റെ വികൃതികൾ പറയുന്നത്.
വസ്തുതകൾ ദൈവത്തിന്റെ വികൃതികൾ, സംവിധാനം ...
ദൈവത്തിന്റെ വികൃതികൾ | |
---|---|
![]() | |
സംവിധാനം | ലെനിൻ രാജേന്ദ്രൻ |
നിർമ്മാണം | ലെനിൻ രാജേന്ദ്രൻ |
കഥ | എം. മുകുന്ദൻ |
തിരക്കഥ | എം. മുകുന്ദൻ ലെനിൻ രാജേന്ദ്രൻ |
ആസ്പദമാക്കിയത് | ദൈവത്തിന്റെ വികൃതികൾ by എം. മുകുന്ദൻ |
അഭിനേതാക്കൾ | രഘുവരൻ ശ്രീവിദ്യ രാജൻ പി. ദേവ് മാളവിക അവിനാശ് |
സംഗീതം | മോഹൻ സിതാര |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | സൗപർണ്ണിക മൂവി ആർട്ട്സ് |
വിതരണം | സെൻസ് ജി മീഡിയ |
റിലീസിങ് തീയതി | 1992 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 108 മിനിറ്റ് |
അടയ്ക്കുക