ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ഇന്ത്യയിലെ മോഡലും ഹിന്ദി ബോളിവുഡ് സിനിമ രംഗത്തെ അഭിനേത്രിയുമാണ് ദീപിക പദുകോൺ (കന്നട: ದೀಪಿಕಾ ಪಡುಕೋಣೆ; ജനനം: ജനുവരി 5, 1986). ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപിക അഭിനയജീവിതം തെരഞ്ഞെടുത്തു.
ദീപിക പദുകോൺ | |
---|---|
ജനനം | കോപ്പൻഹേഗൻ, ഡൻമാർക്ക് | 5 ജനുവരി 1986
ദേശീയത | ഇന്ത്യൻ |
തൊഴിൽ(കൾ) |
|
സജീവ കാലം | 2005–ഇതുവരെ |
സംഭാവനകൾ | Full list |
ജീവിതപങ്കാളി | |
മാതാപിതാക്കൾ | പ്രകാശ് പാദുക്കോൺ |
അവാർഡുകൾ | Full list |
വെബ്സൈറ്റ് | deepikapadukone |
ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ 'ഐശ്വര്യ'യിലൂടെയാണ്. അടുത്ത വര്ഷം, പുനർജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന 'ഓം ശാന്തി ഓം' [1] എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. ഈ സിനിമ സാമ്പത്തികപരമായി മികച്ച വിജയം നേടുകയും, ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ബഹുമതിയും കിട്ടി.
ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപിക ജനിച്ചതു വളർന്നതും ഡെന്മാർക്കിലാണ്. ദീപികക്ക് 11 വയസ്സുള്ളപ്പോൾ അവരുടെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറി.[2]. ദീപികയുടെ ഇളയ സഹോദരി ഒരു ഉയർന്നു വരുന്ന ഗോൾഫ് കളിക്കാരിയാണ്.[3]
ഹിന്ദിയിൽ 2007 ൽ ദീപിക അഭിനയിച്ച ഓം ശാന്തി ഓം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
'ബച്ചനാ എ ഹസീനോ'[4] യുടെ സെറ്റിൽ വെച്ച് കണ്ടുമുട്ടിയതിനു ശേഷം മാർച്ച് 2008ൽ, ദീപിക രണ്ബീർ കപൂറുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു. നവംബർ 2009ൽ, വേർപിരിഞ്ഞതിനു ശേഷം തൻറെ വ്യക്തിഗത ജീവിതം മാധ്യമശ്രദ്ധയിൽ നിന്നും മാറ്റി നിർത്താൻ ദീപിക തീരുമാനിച്ചു [5].
2010ൽ, ദീപിക കിംഗ്ഫിഷറിന്റെ മേധാവി വിജയ് മല്ല്യയുടെ മകൻ സിദ്ധാർഥ് മല്ല്യയുമായി വീണ്ടും ഒരുമിച്ചു പുറത്തു പോയി തുടങ്ങിയെങ്കിലും[6][7], ദീപിക ഈ ബന്ധം നിരസിച്ചു. ഇവർ 2012ൽ വേർപിരിഞ്ഞു[8][9][10].
വര്ഷംg | ചിത്രം | വേഷം | മറ്റുള്ളവ |
---|---|---|---|
2006 | ഐശ്വര്യ | ഐശ്വര്യ | കന്നഡ ചിത്രം |
2007 | ഓം ശാന്തി ഓം | ശാന്തിപ്രിയ/സന്ധ്യ (സാൻഡി) | മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ്
മികച്ച നടിക്കുള്ള ഫിലിംഫെയർ നാമനിർദ്ദേശം. |
2008 | ബച്നാ എ ഹസീനോ | ഗായത്രി | |
2009 | ചാന്ദ്നി ചൌക് ടു ചൈന | സഖി (മിസ്സ്. ടി എസ് എം)/
മിയാവൂ മിയാവൂ (സൂസി) | |
2009 | ബില്ലു | താൻ തന്നെ | 'ലവ് മേരാ ഹിറ്റ് ഹിറ്റ്' എന്ന ഗാനത്തിൽ അതിഥി വേഷം |
2009 | ലവ് ആജ് കൽ | മീര പണ്ഡിറ്റ് | മികച്ച നടിക്കുള്ള ഫിലിംഫെയർ നാമനിർദ്ദേശം. |
2009 | മേ ഔർ മിസ്സിസ് ഖന്ന | റയ്ന ഖാൻ | അതിഥി വേഷം |
2010 | കാർത്തിക് കാളിംഗ് കാർത്തിക് | ശോനാലി മുഖർജി | |
2010 | ഹൗസ്ഫുൾ | സാൻഡി | |
2010 | ലഫങ്കേ പരിന്തെ | പിങ്കി പാല്കർ | |
2010 | ബ്രേക്ക് കെ ബാദ് | ആലിയ ഖാൻ | |
2010 | ഖേലേ ഹം ജീ ജാൻ സേ | കൽപന ദത്ത | |
2011 | ദം മാറോ ദം | താൻ തന്നെ | 'മിട്ട് ഗയേ ഗം (ദം മാറോ ദം)' എന്ന ഗാനത്തിൽ അതിഥി വേഷം |
2011 | ആരാക്ഷൺ | പൂർബി ആനന്ദ് | |
2011 | ദേശി ബോയ്സ് | രാധിക അവസ്തി | |
2012 | കോക്ക്ടെയിൽ | വെറോണിക മലാനെയ് | മികച്ച നടിക്കുള്ള ഫിലിംഫെയർ നാമനിർദ്ദേശം. |
2013 | റേയ്സ് 2 | എലേന | |
2013 | ബോംബെ ടാൽകീസ് | താൻ തന്നെ | 'അപ്ന ബോംബെ ടാൽകീസ്' എന്ന ഗാനത്തിൽ അതിഥി വേഷം |
2013 | യെ ജവാനി ഹേ ദീവാനി | നൈന തൽവാർ | |
2013 | കൊച്ചടയാൻ | തമിഴ് ചിത്രം, നിർമ്മാണം പൂർത്തിയായി. | |
2013 | ചെന്നൈ എക്സ്പ്രസ്സ് | പ്രിയ | നിർമ്മാണം പൂർത്തിയായി. |
2013 | റാം ലീല | ലീല | നിർമ്മാണം പൂർത്തിയായി. |
2014 | ഫൈന്റിംഗ് ഫാനി | പ്രഖ്യാപിച്ചു [2013] | |
2014 | ഹാപ്പി ന്യൂ ഇയർ | ചിത്രീകരണ ഘട്ടത്തിൽ. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.