From Wikipedia, the free encyclopedia
തിബത്തൻ വജ്രയാന ബുദ്ധമതം അനുസരിച്ച് ഒരു ദുർദേവതയാണ് ഡാകിനി. തിബത്തിൽ ഖണ്ടോർമ്മ എന്നും അറിയപ്പെടുന്നു. (Mongolian: хандарма; Chinese: 空行母, Pinyin: Kōngxíng Mǔ) ആകാശത്ത് കൂടെ സഞ്ചരിക്കുന്നവൾ എന്നാണ് ആ വാക്കിന്റെ അർത്ഥം . ചൈനയിൽ ഡാകിനി ഒരു വിജ്ഞാന ദേവത ആയും കരുതപ്പെടുന്നു.
| |
---|---|
ധാർമ്മിക മതങ്ങൾ | |
സ്ഥാപനം | |
ചതുര സത്യങ്ങൾ | |
പ്രധാന വിശ്വാസങ്ങൾ | |
ജീവൻറെ മൂന്ന് അടയാളങ്ങൾ | |
പ്രധാന വ്യക്തിത്വങ്ങൾ | |
ഗൗതമബുദ്ധൻ | |
Practices and Attainment | |
ബുദ്ധൻ · ബോധിസത്വം | |
ആഗോളതലത്തിൽ | |
തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ | |
വിശ്വാസങ്ങൾ | |
ഥേർവാദ · മഹായാനം · നവായാനം | |
ബുദ്ധമത ഗ്രന്ഥങ്ങൾ | |
പാലി സംഹിത · മഹായാന സൂത്രങ്ങൾ | |
താരതമ്യപഠനങ്ങൾ | |
|
മധ്യകാല ഭാരത പുരാണങ്ങളായ ഭാഗവതം,ബ്രഹ്മ പുരാണം,മാർക്കണ്ഡേയ പുരാണം , കഥാസരിത്സാഗരം തുടങ്ങിയവയിൽ നിന്നാണ് ഡാകിനി എന്ന പദം ഉത്ഭവിച്ചത് എന്ന് കരുതപ്പെടുന്നു.പുരാണങ്ങളിൽ പരാമർശിക്കപ്പെട്ട കാളിയിൽ നിന്നാണ് ഡാകിനി എന്ന (Sanskrit: डाकिनी ḍākinī, Pali ḍāginī, Mongolian: дагина) താന്ത്രിക സങ്കൽപം ഉടലെടുക്കുന്നത്.ഡാകിനിയുടെ പുരുഷ രൂപമായി ഡാക എന്ന ദുർദേവതയും പരാമർശിക്കപ്പെട്ടിട്ടുണ്ട്.[1] ഇതുപോലെ പേർഷ്യൻ ഭാഷകളിൽ പരി എന്ന ദേവതയെയും കാണാം. [2]
ദുർമന്ത്രവാദത്തിനു പ്രാധാന്യം ഉള്ള വജ്രയാന ബുദ്ധമത വിഭാഗമായ ജപ്പാനിലെ ഷിൻഗോൺ മത വിശ്വാസപ്രകാരം ഡാകിനിക്ക് ഡാകിനി-തെൻ എന്ന ദൈവിക പരിവേഷം കൂടിയുണ്ട്. ( തെൻ എന്ന സംജ്ഞ ദേവ എന്ന് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു ) ഡാകിനി ഉത്ഭവത്തെ കുറിച്ച് വ്യക്തമായ തെളിവുകൾ ഇല്ലാ എങ്കിലും പല രാജ്യങ്ങളിലേയും നാടോടിക്കഥകളിലും പുരാണങ്ങളിലും ഡാകിനി എന്ന ദുർദേവതയെ നമുക്ക് കാണാം.
ഖണ്ഡോർമ്മ എന്ന ഡാകിനിയെ വജ്രയാനം(Sanskrit: वज्रयान)എന്ന താന്ത്രിക ബുദ്ധമതത്തിൽ ധർമ്മ സംരക്ഷകയായി പരാമർശിച്ചിട്ടുണ്ട്.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.