From Wikipedia, the free encyclopedia
കഴുകൻ കുടുംബത്തിലെ ഒരു പക്ഷിയാണ് ടർക്കി കഴുകൻ(Turkey Vulture). ടർക്കി കോഴികളെപ്പോലെ രോമമില്ലാത്ത ചുവന്ന തലയുള്ളതിനാലാണ് ഇവയെ ടർക്കി കഴുകൻ എന്ന് വിളിക്കുന്നത്.
ടർക്കി കഴുകൻ Turkey Vulture | |
---|---|
At Santa Teresa County Park, San Jose, California, USA | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Incertae sedis (disputed) |
Family: | Cathartidae |
Genus: | Cathartes |
Species: | C. aura |
Binomial name | |
Cathartes aura (Linnaeus, 1758) | |
Approximate range map:
|
ഇവയുടെ തൂവലുകൾക്ക് കടും തവിട്ടുനിറമാണ്. കണ്ണുകൾക്ക് ഇരുണ്ട മഞ്ഞ നിറവും. ശക്തമായ കാഴ്ചശക്തിയും മണത്തറിയാനുള്ള കഴിവും ഇവയ്ക്കുണ്ട്. വളരെ ഉയരത്തിലും വേഗത്തിലും പറക്കുന്ന ഇവയുടെ ചിറകുകൾ വളരെ വലുതാണ്. പറക്കുമ്പോൾ ഇവയുടെ ചിറക് V ആകൃതിയിൽ വളഞ്ഞിരിക്കും. ചത്ത പക്ഷികൾ, മൃഗങ്ങൾ, മീനുകൾ എന്നിവയാണ് പ്രധാന ആഹാരം.
കുന്നിൻ ചെരുവുകളിലെ ഉണങ്ങിയ മരങ്ങളിൽ കൂട്ടമായി ഇവയെ കാണാറുണ്ട്. കാനഡ, അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിലാണ് ടർക്കി കഴുകൻമാരെ സാധാരണ കണ്ടുവരുന്ന രാജ്യങ്ങൾ. ഇവയിലെ ചിലയിങ്ങൾക്ക് ദേശാടനസ്വഭാവമുള്ളവയുമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.