ഗ്രീക്കുകാർ ട്രോയിക്കെതിരെ നടത്തിയ യുദ്ധത്തെയാണ് ട്രോജൻ യുദ്ധമായി ഗ്രീക്ക് പുരാണത്തിൽ പരാമർശിക്കുന്നത്[1] . ട്രോയിയുടെ രാജകുമാരനായ പാരിസ് , സ്പാർട്ടയുടെ രാജാവായ മെനിലോസിന്റെ ഭാര്യ ഹെലനെ അപഹരിച്ചു കൊണ്ടുപോയതിനാലുള്ള അപമാനത്താലാണ് യുദ്ധം ആരംഭിച്ചത്.1194–1184 ക്രി.മു ആണ് യുദ്ധം നടന്നതെന്ന് പുരാണത്തിൽ പറയുന്നു.

യുദ്ധത്തിന്റെ തുടക്കം

കലഹത്തിന്റെ ദേവതയായ ഈറിസിനെ , പെലിയൂസിന്റെയും തെറ്റിസ്സിന്റെയും വിവാഹാഘോഷത്തിന് ക്ഷണിക്കാതിരുന്നതിനെ തുടർന്ന് വിരുന്നുസൽക്കാര വേളയിൽ കലഹമുണ്ടാക്കാൻ ഈറിസ് ശ്രമിച്ചു. "ഏറ്റവും സുന്ദരിയായവൾക്ക്" എന്ന് ആലേഖനം ചെയ്ത ഒരു സുവർണ ആപ്പിൾ ഈറിസ് വിരുന്നുകാരുടെ ഇടയിലേക്ക് എറിഞ്ഞു. ഈ ആപ്പിളിനു വേണ്ടി ഹീരയും അഫ്രൊഡൈറ്റിയും അഥീനയും കലഹിച്ചു. ഇതിൽ തീർപ്പുകൽപ്പിക്കാൻ സ്യൂസ്, പാരീസ് രാജകുമാരനെ ചുമതലപ്പെടുത്തി. പാരീസ് ആ സുവർണ ആപ്പിൾ അഫ്രൊഡൈറ്റിക്ക് നൽകി. അതിനു പ്രതിഫലമായി സുന്ദരിയായ ഹെലനെ കൈവശപ്പെടുത്തുവാൻ അഫ്രൊഡൈറ്റ് പാരീസിനെ സഹായിക്കുകയും ചെയ്തു. അവിടെനിന്നാണ് ട്രോജൻ യുദ്ധത്തിന്റെ തുടക്കം.

പത്തു വർഷം നീണ്ടു നിന്ന യുദ്ധത്തിൽ ഒൻപതു വർഷം ഒരു വിഭാഗത്തിനും ജയിക്കാനായില്ല, പത്താമത്തെ വർഷം, ഒഡിസ്യൂസിന്റെ നിർദ്ദേശപ്രകാരം പൊള്ളയായ കുതിരയെ നിർമ്മിച്ച് അതിനുള്ളിൽ ഗ്രീക്ക് യോദ്ധാക്കൾ ഒളിച്ചിരുന്നു. ഈ കുതിരയെ അഥീനദേവിക്ക് സമർപ്പിച്ചതായി കാണിച്ച് ട്രോയിയിൽ ഉപേക്ഷിച്ചു. പരാജിതരായെന്ന് നടിച്ച് ഗ്രീക്കുകാർ പുറം കടലിൽ ഒളിച്ചിരുന്നു. വിജയിച്ചുവെന്ന് ധരിച്ച് ട്രോയിക്കാർ കുതിരയെ കോട്ടവാതിൽ പൊളിച്ച് നഗരത്തിനുള്ളിലേക്ക് വലിച്ചുകൊണ്ടു പോയി. രാത്രി കുതിരക്കുള്ളിലെ യോദ്ധാക്കൾ പുറത്തിറങ്ങി പുറം കടലിൽ ഒളിച്ചിരുന്ന കൂട്ടാളികൾക്ക് അടയാളം നൽകി. അപ്രതീക്ഷിതമായ ആക്രമണത്തിൽ ട്രോജൻ സേന പരാജയപ്പെട്ടു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.