![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/2/26/%25E0%25B4%259F%25E0%25B4%25BF.%25E0%25B4%2595%25E0%25B5%2586._%25E0%25B4%25AC%25E0%25B4%25BE%25E0%25B4%25B2%25E0%25B4%259A%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A6%25E0%25B5%258D%25E0%25B4%25B0%25E0%25B5%25BB.jpg/640px-%25E0%25B4%259F%25E0%25B4%25BF.%25E0%25B4%2595%25E0%25B5%2586._%25E0%25B4%25AC%25E0%25B4%25BE%25E0%25B4%25B2%25E0%25B4%259A%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A6%25E0%25B5%258D%25E0%25B4%25B0%25E0%25B5%25BB.jpg&w=640&q=50)
ടി.കെ. ബാലചന്ദ്രൻ
ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
തെന്നിന്ത്യൻ നാടക-ചലച്ചിത്രനടനും നിർമ്മാതാവുമായിരുന്നു ടി.കെ. ബാലചന്ദ്രൻ (ടി. കെ. ബി.). (ജനനം: 1928 ഫെബ്രുവരി 02 -മരണം: 2005 ഡിസംബർ 15). കുഞ്ഞൻ പിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മകനായി തിരുവനന്തപുരത്തു ജനിച്ച ഇദ്ദേഹം ബാലനടനായി നാടക രംഗത്ത് തുടക്കം കുറിച്ചു. നടൻ എന്ന നിലയിലും നർത്തകൻ എന്ന നിലയിലും ടി. കെ. ബി തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.[1] 1960 ൽ പുറത്തിറങ്ങിയ പൂത്താലി എന്ന ചിത്രത്തിലെ നായകനേയും വില്ലനേയും അവതരിപ്പിച്ച ടി. കെ. ബാലചന്ദ്രൻ മലയാളത്തിൽ ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിച്ച ചലച്ചിത്രനടൻ എന്ന ബഹുമതി നേടി[2]. 18 മലയാളചിത്രങ്ങൾ നിർമ്മിച്ച ടിക്കേബീസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുടെ ഉടമയുമായിരുന്നു. മോഹൻ ലാലിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിക്കൊടുത്ത ടി.പി. ബാലഗോപാലൻ എം.എ. എന്ന ചിത്രവും അദ്ദേഹം നിർമ്മിച്ചതാണു്.[3]
ടി.കെ. ബാലചന്ദ്രൻ | |
---|---|
![]() | |
ജനനം | 1928 ഫെബ്രുവരി 02 |
മരണം | 2005 ഡിസംബർ 15 |
തൊഴിൽ | നടൻ ചലച്ചിത്രനിർമാതാവ് കഥാകൃത്ത് |
ജീവിതപങ്കാളി(കൾ) | വിശാലാക്ഷി |
കുട്ടികൾ | ഒരു മകൻ - വിനോദ് ചന്ദ്രൻ |
വെബ്സൈറ്റ് | http://actortkb.com |