![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6a/Jnanpith_Award.jpg/640px-Jnanpith_Award.jpg&w=640&q=50)
ജ്ഞാനപീഠ പുരസ്കാരം
ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരമാണ് ജ്ഞാനപീഠ പുരസ്കാരം / From Wikipedia, the free encyclopedia
ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരമാണ് ജ്ഞാനപീഠ പുരസ്കാരം. ഭാരതീയ ജ്ഞാനപീഠ പുരസ്കാരം എന്നു മുഴുവൻ പേരുള്ള ഇത് വാഗ്ദേവിയുടെ(സരസ്വതിദേവി) വെങ്കല ശില്പം, പ്രശസ്തിപത്രം, പതിനൊന്ന് ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് . ഗവണ്മെന്റിന്റെ ഔദ്യോഗിക പുരസ്കാരമല്ലെങ്കിലും സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനൊപ്പം, സാഹിത്യമേഖലയിൽ നൽകുന്ന ഏറ്റവുമുയർന്ന അംഗീകാരമായി ജ്ഞാനപീഠ പുരസ്കാരത്തെ ഇന്ത്യയിൽ കണക്കാക്കുന്നു . ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമാവകാശമുള്ള സാഹു ജെയ്ൻ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഈ പുരസ്കാരം നൽകിവരുന്നത് .
വസ്തുതകൾ ജ്ഞാനപീഠ പുരസ്കാരം, Sponsor ...
ജ്ഞാനപീഠ പുരസ്കാരം | |
---|---|
വ്യക്തിഗത സാഹിത്യ സംഭാവനകൾക്കുള്ള പുരസ്കാരം 1961-ൽ നിലവിൽ വന്നത് | |
![]() തകഴി സ്മാരകത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ജ്ഞാനപീഠ പുരസ്കാരം | |
Sponsor | Bharatiya Jnanpith |
പ്രതിഫലം | ₹11 ലക്ഷം (equivalent to ₹12 lakh or US$18,000 in 2016) |
നിലവിലെ ജേതാവ് | അക്കിത്തം അച്ചുതൻ നമ്പൂതിരി (2019) |
ഔദ്യോഗിക വെബ്സൈറ്റ് | jnanpith |
അടയ്ക്കുക