ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഒരു മലയാളചലച്ചിത്രനടനാണ് ജഗദീഷ്. 1958 ജൂൺ 12-ന് നെയ്യാറ്റിൻകരയിൽ ജനനം. തങ്കു എന്നാൺ ചെല്ലപ്പേർ. കോളേജ് പ്രൊഫസറയിരുന്നു. 1984 നവോദയയുടെ 'മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ' അഭിനയ രംഗത്തെത്തി. സ്ഥലത്തെ പ്രധാന പയ്യൻസ്, ഭാര്യ , സ്ത്രീധനം, മിമിക്സ് പരേഡ് തുടങ്ങി 250-ഓളം സിനിമകളിൽ അഭിനയിച്ചു[1] . രണ്ടു മക്കൾ - രമ്യ, സൗമ്യ. വെള്ളിത്തിരയിലും മിനിസ്ക്രീനിലും സജീവസാന്നിദ്ധ്യമുള്ള ഇദ്ദേഹം പ്രധാനമായും ഹാസ്യപ്രധാനമായ വേഷങ്ങൾ അവതരിപ്പിക്കുന്നു. ഏഷ്യാനെറ്റിലെ മിന്നും താരം എന്ന ഹാസ്യതാരങ്ങൾക്കായുള്ള മൽസരവേദിയുടെ അവതാരകൻ ആയിരുന്നു ഇദ്ദേഹം. ചലച്ചിത്ര രംഗത്ത് എത്തുന്നതിനു മുൻപ് കലാലയാദ്ധ്യാപകനായിരുന്നു ജഗദീഷ്. 'ഇൻ ഹരിഹർ നഗർ' പരമ്പരയിലെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും അപ്പുക്കുട്ടൻ എന്ന കഥാ പാത്രത്തിലൂടെ ജഗദീഷ് നർമ്മ രസ പ്രധാനമായ കയ്യൊപ്പ് പതിച്ചിരുന്നു. ജഗദീഷ് ഓസ്ലറിൽ ശ്രദ്ധനേടുന്ന താരം ആണ് എന്ന് മനോരമ ഓൺലൈൻ രേഖപ്പെടുത്തി [2]
ജഗദീഷ് | |
---|---|
ജനനം | പി. വി. ജഗദീഷ് കുമാർ |
തൊഴിൽ | കോളേജ് പ്രൊഫസർ, ചലച്ചിത്രനടൻ തിരക്കഥാകൃത്ത് അവതാരകൻ |
സജീവ കാലം | 1984 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഡോ. പി. രമ |
കുട്ടികൾ | രമ്യ സൗമ്യ |
മാതാപിതാക്ക(ൾ) | കെ. പരമേശ്വരൻ നായർ പി. ഭാസുരാംഗി അമ്മ |
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2016 | പത്തനാപുരം നിയമസഭാമണ്ഡലം | കെ.ബി. ഗണേശ് കുമാർ | കേരള കോൺഗ്രസ് (ബി), എൽ.ഡി.എഫ്. | ജഗദീഷ് | ഐ.ൻ.സി ,യു.ഡി.എഫ്. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.