ചൂവെറ്റെൽ എജിയോഫോർ
From Wikipedia, the free encyclopedia
ചലച്ചിത്രം, ടെലിവിഷൻ, തിയറ്റർ മേഖലകളിൽ പ്രശസ്തനായ ഒരു ബ്രിട്ടീഷ് നടനാണ് ചൂവെറ്റെൽ എജിയോഫോർ(ജനനം: 10 ജൂലൈ1977).
ചൂവെറ്റെൽ എജിയോഫോർ | |
---|---|
ചൂവെറ്റെൽ എജിയോഫോർ, ട്രിബേക്കാ ചലച്ചിത്രോൽസവത്തിൽ (2008) | |
ജനനം | ചൂവെറ്റെലു ഉമെയാഡി എജിയോഫോർ (1977-07-10) 10 ജൂലൈ 1977 (47 വയസ്സ്) |
ദേശീയത | ബ്രിട്ടീഷ് |
കലാലയം | ഡൾവിച്ച് കോളേജ് നാഷണൽ യൂത്ത് തിയറ്റർ ലണ്ടൻ അക്കാഡമി ഓഫ് മ്യൂസിക് ആന്റ് ഡ്രാമാറ്റിക് ആർട്ട് |
തൊഴിൽ | നടൻ, സംവിധായകൻ, എഴുത്തുകാരൻ[1] |
സജീവ കാലം | 1995–തുടരുന്നു |
മാതാപിതാക്ക(ൾ) | അരിൻസെ എജിയോഫോർ ഒബിയാജുലു എജിയോഫോർ |
19-ആം വയസ്സിൽ സ്പിൽബർഗ്ഗിന്റെ അമിസ്റ്റഡ് എന്ന ചിത്രത്തിലൊരു ചെറിയ വേഷം ചെയ്തു. 2006-ൽ ബാഫ്റ്റ ഓറഞ്ച് റൈസിങ്ങ് സ്റ്റാർ പുരസ്ക്കാരത്തിനർഹനായി. 2008-ൽ ഒഥല്ലോ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ലോറൻസ് ഒളിവിയർ അവാർഡ് ലഭിച്ചു. ഇതേ വർഷം തന്നെ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ എന്ന ബഹുമതിക്കർഹനായി. 2013-ൽ 12 ഇയേഴ്സ് എ സ്ലേവ് എന്ന ചിത്രത്തിൽ സോളമൻ നോർതപ്പ് എന്ന കഥാപാത്രം ചൂവെറ്റെലിന് മികച്ച നടനുള്ള ബാഫ്റ്റ പുരസ്ക്കാരം നേടിക്കൊടുത്തു[2][3].
ചൂവെറ്റെലിന്റെ മാതാപിതാക്കൾ നൈജീരിയൻ വംശജരാണ്. അച്ഛൻ അരിൻസെ എജിയോഫോർ ഭിഷഗ്വരനും അമ്മയായ ഒബിയാജുലു എജിയോഫോർ ഫാർമസിസ്റ്റുമാണ്. സി.എൻ.എൻ. കറസ്പോണ്ടന്റായ സയിൻ ആഷർ എജിയോഫോർ ഇളയ സഹോദരിയാണ്. ചൂവെറ്റെലിന്റെ 11-ആം വയസ്സിൽ നൈജീരിയയിൽ നടന്ന ഒരു കാറപകടത്തിൽ അച്ഛൻ കൊല്ലപ്പെടുകയും ചൂവെറ്റെൽ ഗുരുതരമായ പരിക്കുകളോടെ രക്ഷപെടുകയും ചെയ്തു. ആ അപകടത്തിന്റെ മുറിപ്പാടുകൾ ഇന്നും ചൂവെറ്റെലിന്റെ നെറ്റിയിൽ കാണപ്പെടുന്നു[4].