ചിത്തരഞ്ജൻ ദാസ്
From Wikipedia, the free encyclopedia
ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനും, ബംഗാളിലെ സ്വരാജ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായിരുന്നു സി.ആർ.ദാസ് എന്ന ചിത്തരഞ്ജൻ ദാസ്(5 നവംബർ 1870 – 16 ജൂൺ 1925).[1][2] ഇദ്ദേഹം ദേശബന്ധു എന്ന പേരിലും അറിയപ്പെടുന്നു. ചിത്തരഞ്ജൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡന്റായിരുന്നു.[3]
- കേരളത്തിലെ ബാലസാഹിത്യകാരനെക്കുറിച്ചറിയാൻ, ദയവായി സി.ആർ. ദാസ് കാണുക.
ചിത്തരഞ്ജൻ ദാസ് | |
---|---|
ചിത്തരഞ്ജൻ ദാസ് | |
ജനനം | (1870-11-05)5 നവംബർ 1870 |
മരണം | 16 ജൂൺ 1925(1925-06-16) (പ്രായം 55) |
ദേശീയത | ഭാരതീയൻ |
തൊഴിൽ | അഭിഭാഷകൻ |
അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്ര്യ സമരം |
സ്ഥാനപ്പേര് | ദേശബന്ധു ("രാജ്യത്തിന്റെ സുഹൃത്ത്") |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
പ്രസ്ഥാനം | അനുശീലൻ സമിതി ഇന്ത്യൻ സ്വാതന്ത്ര്യ സമരം |
ജീവിതപങ്കാളി(കൾ) | ശ്രിജുക്ത ബസന്തി ദേവി |
മാതാപിതാക്ക(ൾ) | ഭൂബേൻ മോഹൻ ദാസ് |
ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തുന്ന സമയത്തും അദ്ദേഹം രാഷ്ട്രീയത്തിൽ ഭാഗഭാക്കായിരുന്നു. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആശയങ്ങൾ ചിത്തരഞ്ജനെ വല്ലാതെ സ്വാധീനിച്ചിരുന്നു. 1919 ൽ ജാലിയൻ വാലാബാഗ് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ട അനൗദ്യോഗിക സംഘത്തിലെ അംഗമായിരുന്നു ചിത്തരഞ്ജൻ. 1921 ൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടു ആറുമാസത്തെ ജയിൽ ശിക്ഷക്കു വിധേയനായി. ജയിലിൽ നിന്നും പുറത്തു വന്ന ഉടനെ, 1922 ൽ നടന്ന കോൺഗ്രസ്സിന്റെ ഗയ സമ്മേളനത്തിൽ ചിത്തരഞ്ജനെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തു.[4]