ബങ്കിം ചന്ദ്ര ചാറ്റർജി
From Wikipedia, the free encyclopedia
ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റർജി (ജീവിതകാലം: 27 ജൂൺ 1838[1] – 8 ഏപ്രിൽ 1894)[2] വന്ദേമാതരത്തിന്റെ രചയിതാവെന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തകർക്ക് പ്രചോദനമായ ഈ ഗാനം പിന്നീട് ഭാരതത്തിന്റെ ദേശീയ ഗീതമായി സർക്കാർ പ്രഖ്യാപിച്ചു.
ബങ്കിം ചന്ദ്ര ചാറ്റർജി | |
---|---|
![]() ബങ്കിം ചന്ദ്ര ചാറ്റർജി | |
ജനനം | (1838-06-27)27 ജൂൺ 1838 നൈഹാതി, ബംഗാൾ, ഇന്ത്യ |
മരണം | 8 ഏപ്രിൽ 1894(1894-04-08) (പ്രായം 55) കൽക്കട്ട, ബംഗാൾ, ഇന്ത്യ |
തൊഴിൽ | ന്യായാധിപൻ, കവി, അദ്ധ്യാപകൻ |
ദേശീയത | ഭാരതീയൻ |
പഠിച്ച വിദ്യാലയം | കൽക്കട്ട സർവ്വകലാശാല |
Genre | ന്യായാധിപൻ, കവി, അദ്ധ്യാപകൻ |
വിഷയം | സാഹിത്യം |
സാഹിത്യ പ്രസ്ഥാനം | ബംഗാൾ നവോത്ഥാനം |
ശ്രദ്ധേയമായ രചന(കൾ) | വന്ദേമാതരത്തിന്റെ രചയിതാവ് |
ബങ്കിം ചന്ദ്ര ചാറ്റർജി ധാരാളം നോവലുകളും, കവിതകളും രചിച്ചിട്ടുണ്ട്. ആനന്ദമഠം ആണ് അദ്ദേഹത്തിൻറെ പ്രശസ്തമായ കൃതി. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന നോവലായി പരിഗണിക്കപ്പെടുന്നു. ബംഗാളി സാഹിത്യം പിന്തുടർന്നുപോന്ന ഒരു യാഥാസ്ഥിതിക ചട്ടക്കൂടിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ചാറ്റർജിയുടെ രചനാരീതി പിന്നീട് ഇന്ത്യയിലൊട്ടാകെയുള്ള എഴുത്തുകാർക്ക് പ്രചോദനമായി തീരുകയുണ്ടായി.[3]