ചന്ദ്രയാൻ-2
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യം / From Wikipedia, the free encyclopedia
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഏറ്റെടുത്ത് നിർമ്മിക്കാൻ തീരുമാനിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ-2 (സംസ്കൃതം: चन्द्रयान-२, വിവ: ചന്ദ്ര-യാനം[6][7] pronunciationⓘ). റോബോട്ടുകൾ കൂടി ഉൾപ്പെടുന്ന ഈ ദൗത്യത്തിന്റെ ചെലവ് 978 കോടി രൂപയാണ്. ചാന്ദ്രപേടകവും ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാൻ-2 ജി.എസ്.എൽ.വി. മാർക്ക് III വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് വിക്ഷേപിച്ചിട്ടുള്ളത്. ചക്രങ്ങൾ ഘടിപ്പിച്ച റോവർ ചന്ദ്രോപരിതലത്തിലെ പാറകളുടെയും മണ്ണിന്റേയും തത്സമയ രസതന്ത്രപഠനത്തിന് സഹായിക്കുന്നു. ഈ വിവരങ്ങൾ ചന്ദ്രയാൻ-2 പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്യും. ചന്ദ്രയാൻ 1-ന്റെ വിജയത്തിനു കാരണമായ ഡോ. മയിൽസ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ചന്ദ്രയാൻ 2-നു വേണ്ടി പ്രവർത്തിക്കുന്നത്.[8] ചന്ദ്രജലത്തിന്റെ സ്ഥാനവും സമൃദ്ധിയും മാപ്പ് ചെയ്യുക എന്നതാണ് പ്രധാന ശാസ്ത്രീയ ലക്ഷ്യം.
ദൗത്യത്തിന്റെ തരം | ലൂണാർ ഓർബിറ്റർ, റോവർ, ലാൻഡർ | ||||
---|---|---|---|---|---|
ഓപ്പറേറ്റർ | ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ | ||||
വെബ്സൈറ്റ് | www | ||||
ദൗത്യദൈർഘ്യം | ഓർബിറ്റർ: ഒരു വർഷം വിക്രം ലാൻഡർ: <15 ദിവസങ്ങൾ[1] പ്രഗ്യാൻ റോവർ: <15 ദിവസം[1] | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
നിർമ്മാതാവ് | ഐ.എസ്.ആർ.ഒ | ||||
വിക്ഷേപണസമയത്തെ പിണ്ഡം | 2,650 കിഗ്രാം (ഓർബിറ്റർ, ലാൻഡർ, റോവർ ഇവയെല്ലാംകൂടി)[2][3] | ||||
Payload mass | ഓർബിറ്റർ: 2,379 kg (5,245 lb)[2][3] വിക്രം ലാൻഡർ:1,471 kg (3,243 lb)[2][3] പ്രഗ്യാൻ റോവർ: 27 kg (60 lb)[2][3] | ||||
ഊർജ്ജം | ഓർബിറ്റർ: 1 കിലോവാട്ട്[4] വിക്രം ലാൻഡർ: 650 W, പ്രഗ്യാൻ റോവർ: 50 W. | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | 2019 July 22 02.43 PM | ||||
റോക്കറ്റ് | ജി.എസ്.എൽ.വി. III | ||||
വിക്ഷേപണത്തറ | സതീശ് ധവൻ ബഹിരാകാശ കേന്ദ്രം | ||||
കരാറുകാർ | ഐ.എസ്.ആർ.ഒ | ||||
Lunar orbiter | |||||
Orbital insertion | സെപ്റ്റംബർ 6, 2019 (ആസൂത്രണം ചെയ്യുന്നത്) | ||||
Orbital parameters | |||||
Periapsis altitude | 100 km (62 mi)[5] | ||||
Apoapsis altitude | 100 km (62 mi)[5] | ||||
----
|
2019 സെപ്റ്റംബർ 7 നു പുലർച്ചെ നടന്ന സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വെച്ച് വിക്രം ലാന്ററുമായുള്ള ബന്ധം ചന്ദ്രയാൻ 2 -ന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടു. ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ ചെയർമാൻ ഡോ. കെ ശിവൻ 7 ആം തിയതി പുലർച്ചെ 2.18 ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതേ ദിവസം രാവിലെ 1.23 നു ചന്ദ്രോപരി തലത്തിൽ ഇറങ്ങുവാൻ ആയിരുന്നു പദ്ധതി ഉണ്ടായിരുന്നത്.[9] [10]