From Wikipedia, the free encyclopedia
ഗ്രേറ്റ് ഈഗ്രറ്റ് (Ardea alba) അമേരിക്കൻ ഈഗ്രറ്റ്, ലാർജ് ഈഗ്രറ്റ് (പഴയ ലോകം), കോമൺ ഈഗ്രറ്റ്, ഗ്രേറ്റ് വൈറ്റ് ഈഗ്രറ്റ് [2], ഗ്രേറ്റ് വൈറ്റ് ഹെറോൺ [3] [4] [5]എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവ നാലു ഉപവർഗ്ഗങ്ങളിലായി ഏഷ്യ, ആഫ്രിക്ക, അമേരിക്ക, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ കണ്ടുവരുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളിലും ലോകത്തെ മറ്റു ചൂടുള്ള പ്രദേശങ്ങളിലും ഇവയെ കണ്ടുവരുന്നു. ജലത്തിന്റെ സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലെ വൃക്ഷങ്ങളിൽ ഇവ കൂടു കൂട്ടി പാർക്കുന്നു.
പെരുമുണ്ടി | |
---|---|
Adult in nonbreeding plumage | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Pelecaniformes |
Family: | |
Genus: | Ardea |
Species: | A. alba |
Binomial name | |
Ardea alba Linnaeus, 1758 | |
Synonyms | |
Casmerodius albus |
വെള്ളരിപ്പക്ഷികളിൽ ഏറ്റവും വലിയ ഇനമാണ് പെരുമുണ്ടി. പ്രകടമായ വലിപ്പ വ്യത്യാസം കൊണ്ട് തന്നെ പെരുമുണ്ടിയെ തിരിച്ചറിയാം. കൂടുകെട്ടുന്ന കാലത്ത് ചെറുമുണ്ടിയെ പ്പോലെ തന്നെ കൊക്കിന് കറുപ്പ് നിറമാണ്. മറ്റുകാലങ്ങളിൽ മഞ്ഞ നിറമായിരിക്കും. പ്രജനനകാലത്ത് പെരുമുണ്ടിക്ക്, പുറത്ത് മാത്രമേ അലങ്കാരത്തൂവലുകൾ കാണപ്പെടുന്നുള്ളു. ഇക്കാലത്ത് കണ്ണിന് മുകളിലുള്ള ചർമ്മം നീല നിറമാകും. കൊറ്റില്ലങ്ങളിൽ മറ്റ് കൊക്കുകളോടൊപ്പം പെരുമുണ്ടിയും കൂടുകെട്ടും.[6] [7][8][9]
Eastern great egret (Ardea alba modesta) എന്ന ഉപവർഗ്ഗമാണ് കേരളത്തിൽ കാണപ്പെടുന്നത്.[10]
ഗ്രേറ്റ് ഈഗ്രറ്റ് എല്ലാ ഈഗ്രറ്റുകളെയും പോലെ ഹെറോണുകളുടെ കുടുംബമായ ആർഡെയിഡേയിലെ അംഗമാണ്. പാരമ്പര്യമായി ഇവ സികോണിഫോംസ് നിരയിൽപ്പെട്ട കൊറ്റികളോടൊപ്പമാണ് തരംതിരിച്ചിരിക്കുന്നത് എങ്കിലും അടുത്ത ബന്ധുവായ പെലിക്കണുകളുടെ കൂട്ടത്തിൽ പെലിക്കണിഫോംസ് നിരയിലാണ് കാണപ്പെടുന്നത്. ഗ്രേറ്റ് ഈഗ്രറ്റിനെ കാസമെരോഡീയസ്, ഈഗ്രറ്റ അല്ലെങ്കിൽ ആർഡിയ ജീനസിലെ അംഗമായി വർഗ്ഗീകരിച്ചിരിക്കുന്നു. [11]
ലോകത്തിന്റെ പലഭാഗങ്ങളിലായി ഇവയുടെ നാല് ഉപവർഗ്ഗങ്ങൾ കാണപ്പെടുന്നു. ഇവകൾ തമ്മിൽ വളരെ കുറച്ച് മാത്രമേ വ്യത്യാസമുള്ളൂ.[12]
ഗ്രേറ്റ് ഈഗ്രറ്റുകൾ മറ്റു ഹെറോണുകളുടെ കൂടുകളിൽ കുടിയേറി പാർക്കുന്നു. വൃക്ഷങ്ങളിലൊ ചെറിയ കൊമ്പുകളിലൊ കമ്പുകളൊ സസ്യങ്ങളിൽനിന്ന് ലഭിക്കുന്ന മറ്റു വസ്തുക്കൾകൊണ്ടോ കൂടുകൾ നിർമ്മിക്കുന്നു. ഇവ ഓരോ കൂടുകളിലും ഇളം പച്ച കലർന്ന നീലനിറത്തിലുള്ള മൂന്നോ നാലോമുട്ടകൾ ഇടുന്നു. മുട്ട വിരിയുമ്പോൾ എല്ലാകുഞ്ഞുങ്ങളും രക്ഷപെടാറില്ല. കൂട്ടത്തിലെ തിക്കും തിരക്കിനിടയിൽപെട്ട് വലിയ കുഞ്ഞുങ്ങൾ ചെറിയ കുഞ്ഞുങ്ങളെ കൊല്ലുന്നു. കഞ്ഞുങ്ങളുടെ ശരീരം മുഴുവനും വലിയ വെള്ള മൃദുവായ തൂവലുകൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ജനനസമയത്ത് തന്നെ തല ഉയർത്താനുള്ള കഴിവും ഇവയ്ക്കുണ്ട്.1800-1900 നും ഇടയിലുള്ള കാലയളവിൽ തൂവലിനുവേണ്ടി പക്ഷിവേട്ടക്കാർ ഇവയെ കൊന്നൊടുക്കിയതിനാൽ ഇവയുടെ എണ്ണം 90% വരെ കുറയാനിടയായി. നിയമപ്രകാരം ഇവയെ സംരക്ഷിക്കാൻ തുടങ്ങിയതിനുശേഷമാണ് എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായത്. തണ്ണീർത്തടങ്ങൾ നശിക്കുന്നതിനാലും ഇവയുടെ വാസസ്ഥലങ്ങൾ നശിക്കുന്നതുകൊണ്ടും ഗ്രേറ്റ് ഈഗ്രറ്റുകളുടെ എണ്ണം കുറഞ്ഞുവരുന്നു.[13] ഗ്രേറ്റ് ഈഗ്രറ്റിനെ നാഷണൽ അബൻഡന്റ് സൊസൈറ്റിയുടെ പ്രതീകമായി സ്വീകരിച്ചിരിക്കുന്നു.[14]
വെളള തൂവൽക്കൂട്ടം കൊണ്ടുനിറഞ്ഞ ഏറ്റവും വലിയ ഹെറോൺ ആണ് ഗ്രേറ്റ് ഈഗ്രറ്റ്. നീളമുളള കൂർത്ത മഞ്ഞചുണ്ടുകളും യോജിപ്പിക്കാത്ത ചർമ്മമുള്ള കാല്പാദങ്ങളും വലിയ വിരലുകളും ഇവയ്ക്കുണ്ട്. നിവർന്നു നില്ക്കുമ്പോൾ ഒരു മീറ്റർ പൊക്കവും, 80 മുതൽ 104 സെ.മീ.(31 മുതൽ 41 ഇഞ്ച്) വരെ നീളവും, 131 മുതൽ 170 സെ.മീ. (52 മുതൽ 67 ഇഞ്ച്) വരെ ചിറകുവിസ്താരവും, [15] [16]700 മുതൽ 1,500 ഗ്രാം (1.5 മുതൽ 3.3 lb) വരെ ശരീരഭാരവും (ഏകദേശം 1,000 ഗ്രാം) ഇവയ്ക്കുണ്ട്. [17] ഗ്രേറ്റ് ബ്ലു ഇഗ്രെറ്റുകളേക്കാൾ (ഗ്രേ ഹെറോൺ) (A. cinerea) ഇവ ചെറിയ തോതിൽ വലിപ്പം കുറവാണ്. ആണും പെണ്ണും കാഴ്ചയിൽ ഒരുപോലെയാണ്. എന്നാലും ആണിന് പെൺ ഗ്രേറ്റ് ഈഗ്രറ്റിനേക്കാൾ അല്പം വലിപ്പം കൂടുതലാണ്. പ്രജനനകാലത്ത് പുറകുവശത്ത് നീളവും ഭംഗിയുമുള്ള നാരുപോലെയുള്ള തൂവലുകൾ ഉണ്ടാകുന്നു. ഇത് ചുരുണ്ട് വാലറ്റം വരെ കിടക്കുന്നു.[18]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.