![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bd/Microsoft_Cortana.svg/langml-640px-Microsoft_Cortana.svg.png&w=640&q=50)
കോർട്ടാന
മൈക്രോസോഫ്റ്റ് സൃഷ്ടിച്ച ഒരു വെർച്വൽ അസിസ്റ്റൻറ് / From Wikipedia, the free encyclopedia
മൈക്രോസോഫ്റ്റ് സൃഷ്ടിച്ച ഒരു വെർച്വൽ അസിസ്റ്റൻറ് ആണ് കോർട്ടാന. വിൻഡോസ് 10, വിൻഡോസ് 10 മൊബൈൽ, വിൻഡോസ് ഫോൺ 8.1, ഇൻവോക് സ്മാർട്ട് സ്പീക്കർ, മൈക്രോസോഫ്റ്റ് ബാൻഡ്, എക്സ്ബോക്സ് വൺ, ഐഓഎസ്, ആൻഡ്രോയ്ഡ്, വിൻഡോസ് മിക്സഡ് റിയാലിറ്റി എന്നിവയിൽ ഈ സേവനം ലഭ്യമാണ്. ഉടൻ തന്നെ ആമസോൺ അലക്സയിലും ഈ സവിശേഷത ലഭ്യമാകും.
![]() | |
![]() Cortana on Windows 10 | |
വികസിപ്പിച്ചത് | Microsoft |
---|---|
ആദ്യപതിപ്പ് | ഏപ്രിൽ 2, 2014; 10 വർഷങ്ങൾക്ക് മുമ്പ് (2014-04-02)[1] |
ഓപ്പറേറ്റിങ് സിസ്റ്റം | Windows, iOS, Android, Xbox OS |
പ്ലാറ്റ്ഫോം |
(Coming Soon) |
ലഭ്യമായ ഭാഷകൾ | |
തരം | Intelligent personal assistant |
അനുമതിപത്രം | Proprietary |
വെബ്സൈറ്റ് | microsoft |
ഓർമ്മപ്പെടുത്തലുകൾ സജ്ജീകരിക്കാനും, കീബോർഡ് ഇൻപുട്ടിന് ആവശ്യമില്ലാതെ, സ്വഭാവിക ശബ്ദം തിരിച്ചറിഞ്ഞു ബിങ് സെർച്ച് എഞ്ചിൻ മുഖേന, ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കോർട്ടാന ക്ക് കഴിയും.
സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമിനും പ്രദേശത്തിനും അനുസരിച്ച് ഇംഗ്ലീഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ്, ചൈനീസ്, ജാപ്പനീസ് ഭാഷാ പതിപ്പുകളിൽ കോർട്ടാന ലഭ്യമാണ്. ആപ്പിൾ സിരി, ഗൂഗിൾ അസിസ്റ്റന്റ്, ആമസോൺ അലക്സ തുടങ്ങിയ സമാനമായ സംവിധാനങ്ങൾക്കെതിരെയാണ് കോർട്ടാന പ്രധാനമായും മത്സരിക്കുന്നത്.